FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

കപ്പൽ ശാലയിൽ സ്ഫോടനത്തിന് പിന്നിൽ‌ വാതകചോർച്ചയെന്ന് റിപ്പോർട്ട്

Tuesday, Feb 13, 2018,16:15 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: കപ്പല്‍ശാലയില്‍ സ്‌ഫോടനം ഉണ്ടായത് വാതകചോര്‍ച്ചയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കപ്പലില്‍ ഭാരം നിയന്ത്രിക്കുന്നതിനുള്ള ബെല്ലാസ് ടാങ്കിലാണ് സ്ഫോടനം നടന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി പത്തുലക്ഷം രൂപ വീതം നല്‍കും. വാതകം പരന്നത് എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ എരൂര്‍ ചെമ്പനേഴത്ത് വീട്ടില്‍ സി എസ് ഉണ്ണികൃഷ്ണന്‍ , പത്തനംതിട്ട അടൂര്‍ ചാരുവിള വടക്കേതില്‍ ഗവീന്‍ റെജി, തൃപ്പൂണിത്തുറ എരൂര്‍ മഠത്തിപ്പറമ്പില്‍ വീട്ടില്‍ കണ്ണന്‍, വൈപ്പിന്‍ മാലിപ്പുറം പള്ളിപറമ്പില്‍ വീട്ടില്‍ റംഷാദ്, തുറവൂര്‍ കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടപ്പടി സ്വദേശിയായ ശ്രീരൂപിന് ഗുരുതരമായി പൊള്ളലേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്തരയോടെയാണ് അപകടം. എണ്ണ പര്യവേഷണത്തിനുപയോഗിക്കുന്ന കപ്പലാണിത്.