FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Tuesday, Feb 13, 2018,17:42 IST By മെ‌ട്രൊ വാർത്ത A A A

ശ്രീനഗര്‍: ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സി ആര്‍ പി എഫ് ക്യാമ്പിന് സമീപത്ത് ആക്രമണം നടത്തിയ രണ്ട് ലഷ്‌കറെ തയ്ബ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. 28 മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടല്‍ ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്.സി ആര്‍ പിഎഫ് ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. ഈ മാസം ആറിന് നടന്ന ഏറ്റുമുട്ടലിനിടെ ഒരു പാകിസ്ഥാന്‍ ഭീകരന്‍ രക്ഷപ്പെട്ട സ്ഥലത്താണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്. ഇവിടെയുള്ള നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു.

ഇന്നലെ പുലര്‍ച്ചയോടെയാണ് കരണ്‍ നഗറിലെ സിആര്‍പിഎഫ് 23-ാം ബറ്റാലിയന്‍ ആസ്ഥാനത്ത് എകെ 47 തോക്കുകളുമായെത്തിയ ഭീകരരെ സൈനികന്‍ കണ്ടത്. ഭീകരര്‍ക്കുനേരെ സൈനികന്‍ വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്നു പ്രദേശത്തു പരിശോധന നടത്തിയ സൈനികസംഘത്തിനു നേരെ ഭീകരര്‍ വെടിവച്ചു. ഇതില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. സൈനികര്‍ തിരിക വെടിവച്ചപ്പോള്‍ സിആര്‍പിഎഫ് കേന്ദ്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് ഭീകരര്‍ ഓടിക്കയറുകയായിരുന്നു.