FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ സിപിഎം ശ്രമിക്കുന്നു; എം.എം ഹസൻ

Tuesday, Feb 13, 2018,14:53 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം: കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മട്ടന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിലൂടെ സിപിഎം തെളിയിച്ചിരിക്കുകയാണ്.കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാക്കുകള്‍ പരിഹാസ്യമാണ്. രണ്ടാഴ്ച മുന്‍പ് തന്നെ ശുഹൈബിനെതിരേ സിപിഎം കൊലവിളി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞുവെന്നും ഇതില്‍പ്പരം എന്ത് തെളിവ് വേണമെന്നും ഹസന്‍ ചോദിച്ചു.