FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

തെ​റ്റു​ക​ളി​ൽ നി​ന്നു പ​ഠി​ച്ചോ; കാ​ണാം പോ​ർ​ട്ട് എ​ലി​സ​ബ​ത്തി​ൽ

Tuesday, Feb 13, 2018,12:06 IST By മെട്രൊ വാർത്ത A A A

പി​ങ്ക് ദി​ന​ത്തി​ൽ വാ​ണ്ട​റേ​ഴ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ഭാ​ഗ്യം അ​നു​കൂ​ല​മാ​യി വ​ന്ന​തോ​ർ​ക്കു​മ്പോ​ൾ എ​ല്ലാ ഏ​ക​ദി​ന​ങ്ങ​ളും ഇ​നി പി​ങ്കി​ൽ ക​ളി​ക്ക​ണ​മെ​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​വാം. പി​ങ്ക് യൂ​ണി​ഫോ​മി​ൽ ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളൊ​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​റ്റി​ട്ടി​ല്ല. അ​തു വീ​ണ്ടും സം​ഭ​വി​ച്ചു വാ​ണ്ട​റേ​ഴ്സി​ൽ.
ഓ​വ​ർ വെ​ട്ടി​ക്കു​റ​ച്ച മ​ഴ​യ്ക്കും ഡേ​വി​ഡ് മി​ല്ല​റെ പു​റ​ത്താ​ക്കാ​ൻ ഇ​ന്ത്യ​യ്ക്കു ല​ഭി​ച്ച ര​ണ്ട​വ​സ​ര​ങ്ങ​ളും പാ​ഴാ​യ​തി​ലൂ​ടെ കി​ട്ടി​യ ഭാ​ഗ്യ​ത്തി​നും ന​ന്ദി പ​റ​യ​ണം അ​വ​ർ. ഭാ​ഗ്യ​ക​ടാ​ക്ഷം ല​ഭി​ച്ച മി​ല്ല​ർ അ​തി​നു​ശേ​ഷം സു​ന്ദ​ര​മാ​യ ഷോ​ട്ടു​ക​ൾ ഉ​തി​ർ​ത്തു. ഇ​ന്ത്യ​യി​ൽ നി​ന്നു ല​ക്ഷ്യം ത​ട്ടി​യെ​ടു​ത്തു. ത​ന്‍റെ ര​ണ്ടാം ഗെ​യിം മാ​ത്രം ക​ളി​ക്കു​ന്ന ഹെ​ൻ​റി​ക് ലാ​ർ​സ​നും ചാ​ൻ​സു​ക​ളെ​ടു​ത്ത് സ്പി​ന്ന​ർ​മാ​രെ പ്ര​ഹ​രി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്ത​തു സ്പി​ന്ന​ർ​മാ​രാ​യി​രു​ന്ന​ല്ലോ.
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തെ കോ​ഹ്‌​ലി​യും ധ​വാ​നും തു​ട​ക്ക​ത്തി​ലേ നി​ഷ്പ്ര​ഭ​മാ​ക്കി​യെ​ങ്കി​ലും മ​ത്സ​ര​ത്തി​നി​ടെ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് ഇ​ന്ത്യ ആ​ദ്യം ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ങ്കി​ൽ ആ ​തീ​രു​മാ​നം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​വു​ന്ന​താ​ണ്. ഡെ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് രീ​തി പ്ര​കാ​രം ഓ​വ​ർ വെ​ട്ടി​ക്കു​റ​യ്ക്കു​മ്പോ​ൾ അ​തു ര​ണ്ടാ​മ​തു ബാ​റ്റ് ചെ​യ്യു​ന്ന ടീ​മി​നെ​യാ​ണു തു​ണ​യ്ക്കു​ക. സ്കോ​ർ 300 റ​ൺ​സ് ക​ട​ത്തി ആ​ദ്യം ബാ​റ്റ് ചെ​യ്ത​തി​നെ ഇ​ന്ത്യ ന്യാ​യീ​ക​രി​ച്ചു​മി​ല്ല. ധ​വാ​നും കോ​ഹ്‌​ലി​യും ഗം​ഭീ​ര​മാ​യി ബാ​റ്റ് ചെ​യ്ത​പ്പോ​ൾ അ​തു സം​ഭ​വി​ക്കേ​ണ്ട​താ​യി​രു​ന്നു.
സു​ര​ക്ഷി​ത സ്കോ​ർ എ​ത്ര​യെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന​തി​ൽ പ്ര​ശ്ന​മൊ​ന്നു​മി​ല്ല. സ്കോ​റി​ങ് റേ​റ്റ് പു​ഷ് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കോ​ഹ്‌​ലി പു​റ​ത്താ​യ​ത്. മ​റ്റൊ​രു സെ​ഞ്ചു​റി സാ​ധ്യ​ത അ​ങ്ങ​നെ ന​ഷ്ട​മാ​യി. ധ​വാ​ന് ഇ​ത്ത​വ​ണ ആ ​ല​ക്ഷ്യ​ത്തി​ൽ പി​ഴ​ച്ചി​ല്ല. പ​ക്ഷേ, മ​ഴ ക​ളി ത​ട​സ​പ്പെ​ടു​ത്തി​യ​ത് ഏ​കാ​ഗ്ര​ത ന​ഷ്ട​പ്പെ​ടു​ത്തി​ക്കാ​ണും. ക​ളി പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ പെ​ട്ടെ​ന്നു ത​ന്നെ പു​റ​ത്താ​യി ധ​വാ​ൻ.
എ​ന്നി​ട്ടും ത​ങ്ങ​ളു​ടെ സ്കോ​ർ സം​ര​ക്ഷി​ക്കാ​ൻ ഫീ​ൽ​ഡി​ൽ ഇ​ന്ത്യ​യ്ക്കു തു​ട​ക്ക​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്നു. മ​റ്റൊ​രു വി​ജ​യം വ​രു​ന്നു എ​ന്നു തോ​ന്നി​യ​താ​ണ്. ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്കോ​റി​ന് അ​നി​വാ​ര്യ​മാ​യ പു​ഷ് ന​ൽ​കി​യ​ത് എ.​ബി. ഡി​വി​ലി​യേ​ഴ്സാ​ണ്. പി​ന്നീ​ട് ചാ​ഹ​ലി​ന്‍റെ നി​ർ​ണാ​യ​ക നോ ​ബോ​ൾ അ​തു​വ​രെ ഒ​പ്പ​മി​ല്ലാ​യി​രു​ന്ന ഭാ​ഗ്യ​വും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ന​ൽ​കി.
നോ ​ബോ​ളി​ൽ ലൈ​ഫ് കി​ട്ടു​ന്ന ബാ​റ്റ്സ്മാ​ൻ ഇ​ന്ത്യ​യെ തോ​ൽ​പ്പി​ക്കു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ്. ഇ​ത്ര​യ​ധി​കം സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള​പ്പോ​ൾ പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ നോ ​ബോ​ൾ എ​റി​യു​ന്ന​തു ക്രി​മി​ന​ൽ കു​റ്റ​ത്തി​ൽ കു​റ​ഞ്ഞ ഒ​ന്നു​മ​ല്ല. അ​ടി​സ്ഥാ​ന​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​യും അ​ല​സ​ത​യെ​യു​മാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​ത്. ഒ​രു റ​ൺ​സ് എ​തി​രാ​ളി​ക്കു കി​ട്ടു​ന്നു എ​ന്നു മാ​ത്ര​മ​ല്ല അ​ടു​ത്ത ബോ​ൾ ഫ്രീ ​ഹി​റ്റ് കൂ​ടി​യാ​ണ്. അ​തു​വ​രെ അ​ട​ക്കി​നി​ർ​ത്തി​യി​രു​ന്ന ബാ​റ്റ്സ്മാ​നെ സ്വ​ത​ന്ത്ര​നാ​ക്കു​ന്നു അ​ത്.
ചാ​ഹ​ലി​ന്‍റെ നോ ​ബോ​ൾ മി​ല്ല​റെ സ​ഹാ​യി​ച്ച​തും അ​ങ്ങ​നെ​യാ​ണ്. നോ ​ബോ​ൾ ത​ട​യു​ന്ന​തി​നു ബും​റ​യും ബൗ​ളി​ങ് കോ​ച്ചി​നൊ​പ്പം നി​ന്ന് പ​രി​ശ്ര​മി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ബാ​റ്റി​ങ് ക്രീ​സി​ൽ തൊ​ടു​ന്ന​ത് ഉ​പ്പൂ​റ്റി​യ​ല്ല, കാ​ൽ വി​ര​ലാ​ണ് എ​ന്നു​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ൽ റ​ൺ​അ​പ് മാ​ർ​ക്ക് ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു.
നാ​ലാം ഏ​ക​ദി​ന​ത്തി​ലെ തോ​ൽ​വി​യി​ൽ ഇ​ന്ത്യ ഏ​റെ ആ​കു​ല​പ്പെ​ടേ​ണ്ട​തി​ല്ല. നോ ​ബോ​ള​ല്ല, കാ​ലാ​വ​സ്ഥ​യാ​ണു തോ​ൽ​വി​ക്കു പ്ര​ധാ​ന കാ​ര​ണം എ​ന്ന​റി​യാ​വു​ന്ന​തി​നാ​ൽ. ന​ല്ല ടീ​മു​ക​ൾ മു​ൻ​കാ​ല തെ​റ്റു​ക​ളി​ൽ നി​ന്നു പാ​ഠ​ങ്ങ​ൾ പ​ഠി​ക്കു​ന്നു. ഇ​ന്ത്യ​ൻ ടീം ​അ​തു പ​ഠി​ച്ചോ​യെ​ന്ന് പോ​ർ​ട്ട് എ​ലി​സ​ബ​ത്തി​ൽ ന​മു​ക്കു കാ​ണാം.