FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Top News

തൊ​ഴി​ലാ​ളി ക്ഷേ​മം മ​റ​ക്കു​ന്ന ഇ​എ​സ്ഐ

Tuesday, Feb 13, 2018,10:15 IST By അരവിന്ദ് A A A

1948 ലാ​ണ് എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷു​റ​ൻ​സ് നി​യ​മം ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന് ശേ​ഷം സാ​മൂ​ഹ്യ സു​ര​ക്ഷാ രം​ഗ​ത്തെ ആ​ദ്യ​ത്തെ വി​പ്ല​വ​മാ​യി​രു​ന്നു ഈ ​നി​യ​മം. 1952 ഫെ​ബ്രു​വ​രി 24ന് ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു കാ​ൺ​പൂ​രി​ൽ ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ്വ​ത​ന്ത്ര റി​പ്പ​ബ്ലി​ക്കാ​യ ശേ​ഷം ഇ​ന്ത്യ ന​ട​ത്തി​യ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ആ​ദ​ര​വെ​ന്നു​മാ​ണ് അ​ന്ന​ത്തെ ലോ​ക മാ​ധ്യ​മ​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. 66 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ന്‍റേ​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ക​ഴി​യും. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്വാ​സ​വും അ​ത്താ​ണി​യു​മാ​യി​രു​ന്നു ഇ​എ​സ്ഐ.
എ​ന്നാ​ൽ ഇ​പ്പോ​ൾ കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​ല​പാ​ടു​ക​ൾ തൊ​ഴി​ലാ​ളി വി​രു​ദ്ധം മാ​ത്ര​മ​ല്ല, തൊ​ഴി​ലാ​ളി ദ്രോ​ഹ​വും കൂ​ടി​യാ​കു​ന്നു. 2017 ഡി​സം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ ഇ​എ​സ്ഐ പ​രി​ര​ക്ഷ​യു​ള്ള ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ചി​കി​ത്സ നി​ഷേ​ധി​ച്ചി​രു​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്. അ​ന്ന് മെ​ട്രൊ​വാ​ർ​ത്ത സം​ഭ​വം പു​റ​ത്തു കൊ​ണ്ടു വ​ന്ന​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ​ക്ത​മാ​യി ഇ​ട​പെ​ടു​ക​യും സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചു ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
സം​സ്ഥാ​ന തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​യി​രു​ന്നു ഫ​ലം ക​ണ്ട​ത്. അ​ന്ന് ക്യാ​ൻ​സ​ർ രോ​ഗി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ച ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ൻ ഇ​ന്നു മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും എ​തി​രാ​യ നി​ല​പാ​ടു​ക​ളാ​ണു സ്വീ​ക​രി​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ അ​തി​വി​ദ​ഗ്ദ്ധ ചി​കി​ത്സ​യു​ടെ ബാ​ധ്യ​ത​യി​ൽ നി​ന്നും ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ. പു​തി​യ ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ രാ​ജ്കു​മാ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷ​മാ​ണ് അ​തി​വി​ദ​ഗ്ദ്ധ ചി​കി​ത്സ​യു​ടെ ബാ​ധ്യ​ത​യി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്താ​യി​രു​ന്നു ല​ക്ഷ​ത്തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​കു​ന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ങ്ങ​ളോ​ടോ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളോ​ടോ ഒ​രു ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളോ ആ​ശ​യ വി​നി​മ​യ​മോ ന​ട​ത്താ​തെ​യാ​യി​രു​ന്നു സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​നം.
തൊ​ഴി​ലി​ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ൾ​ക്കും ദീ​ർ​ഘ​കാ​ലം തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്കും അ​ത്യാ​ധു​നി​ക, അ​തി​വി​ദ​ഗ്ദ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തു ത​ന്നെ.
തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ സു​ര​ക്ഷി​ത ബോ​ധ​വും ഉ​ണ​ർ​ത്തു​ന്ന​തി​നൊ​പ്പം സാ​മൂ​ഹ്യ ബാ​ധ്യ​ത നി​റ​വേ​റ്റു​ന്ന​തി​നും കൂ​ടി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷ​മാ​ണു ല​ക്ഷ്യ​ത്തി​നു വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ വ്യാ​പ​ക​മാ​യി സ്വീ​ക​രി​ക്കാ​ൻ ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ൻ ത​യാ​റാ​കു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​നു​ണ്ടാ​ക്കി​യ ധാ​ര​ണ അ​നു​സ​രി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ​യു​ടെ​യും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യു​ടെ​യും ചെ​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് വ​ഴി വ​ഹി​ക്കും. അ​തി​വി​ദ​ഗ്ദ്ധ ചി​കി​ത്സ​യു​ടെ ചെ​ല​വ് ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​നാ​ണു വ​ഹി​ക്കേ​ണ്ട​ത്. തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കു​ന്ന വ​രു​മാ​ന വി​ഹി​ത​വും ഇ​തി​നാ​യി കോ​ർ​പ്പ​റേ​ഷ​നു ല​ഭി​ക്കു​ന്നു​ണ്ട്.
സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യു​ണ്ടാ​ക്കി​യ ധാ​ര​ണ നി​ല​നി​ൽ​ക്കെ ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ സ്വ​ന്തം നി​ല​യി​ൽ ഒ​രു തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​തു ച​ട്ട വി​രു​ദ്ധ​മാ​ണ്. ധാ​ര​ണ​യി​ൽ വ്യ​ത്യാ​സം വ​രു​ത്തു​ന്ന​തി​നു മു​ൻ​പാ​യി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ആ​ശ‍യ വി​നി​മ​യം ന​ട​ത്തു​ക​യും വേ​ണം. എ​ന്നാ​ൽ പു​തി​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മ്പോ​ൾ ഇ​തി​നു ത​യാ​റാ​യി​ട്ടി​ല്ല. ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് പോ​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യി​ട്ടി​ല്ല.
മാ​ത്ര​മ​ല്ല തീ​രു​മാ​ന​ത്തി​നു മു​ൻ​കാ​ല പ്രാ​ബ​ല്യ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഹാ​യം പ്ര​തീ​ക്ഷി​ച്ചു ചി​കി​ത്സ ന​ട​ത്തി​യ​വ​രും സ​ർ​ക്കാ​രി​നെ വി​ശ്വ​സി​ച്ചു ചി​കി​ത്സ ന​ൽ​കി​യ ആ​ശു​പ​ത്രി​ക​ളും ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന രോ​ഗി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി.
തീ​രു​മാ​ന​ത്തി​ന് 2016 മു​ത​ലാ​ണു മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ളാ​ണ് കേ​ര​ള​ത്തി​ൽ മാ​ത്രം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്. ഈ ​ചെ​ല​വ് ഇ​നി സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് വ​ഹി​ക്കേ​ണ്ടി വ​രും. ഇ​തി​നു​ള്ള ഉ​ത്ത​ര​വും ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.
നി​ർ​ണാ​യ​ക​മാ​യ ഈ ​തീ​രു​മാ​ന​ത്തി​നൊ​പ്പം തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന മ​റ്റൊ​രു സു​പ്ര​ധാ​ന തീ​രു​മാ​ന​വും ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ​ഗ്ദ്ധ ചി​കി​ത്സ ല​ഭി​ക്കേ​ണ്ട കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച​താ​ണു മ​റ്റൊ​രു ദ്രോ​ഹം. ഇ​എ​സ്ഐ അം​ഗ​ത്വ​മെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു മൂ​ന്നു മാ​സം ക​ഴി​യു​ക​യും 38 ദി​വ​സം ഹാ​ജ​രു​ണ്ടാ​കു​ക​യും ചെ​യ്താ​ൽ ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്നു.​ആ​ശ്രി​ത​ർ​ക്കാ​ക​ട്ടെ ര​ജി​സ്റ്റേ​ർ​ഡ് തൊ​ഴി​ലാ​ളി​യു​ടെ സ​മ​യ പ​രി​ധി ആ​റു മാ​സ​വും ഹാ​ജ​ർ ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം 78 ഉം ​ആ​യി​രു​ന്നു. ഇ​പ്പോ​ൾ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും 156 ദി​വ​സ​ത്തെ ഹാ​ജ​ർ വേ​ണ​മെ​ന്നു​മാ​ണു നി​ർ​ദേ​ശം. മാ​ത്ര​മ​ല്ല ഓ​രോ ആ​റു മാ​സ​വും 78 ദി​വ​സ​ത്തെ ഹാ​ജ​രും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.
വ്യ​വ​സ്ഥ​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി ഒ​രു സം​സ്ഥാ​ന​ങ്ങ​ളു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നി​ല്ല. അ​ഭി​പ്രാ​യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ല.
ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചു ക​ഴി​ഞ്ഞു. ഇ​തോ​ടെ രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം മു​ന്നി​ൽ ക​ണ്ടു രൂ​പീ​ക​രി​ച്ച കോ​ർ‌​പ്പ​റേ​ഷ​ൻ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ളി​ൽ നി​ന്നും പി​ന്നോ​ക്കം പോ​കു​ന്നു. ക്ഷേ​മ​ത്തി​നു പ​ക​രം ദ്രോ​ഹ​മാ​ണ് ഇ​പ്പോ​ൾ ഉ​റ​പ്പാ​ക്കു​ന്ന​ത്.
വ​ൻ​കി​ട ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ ആ​രോ​ഗ്യ മേ​ഖ​ല​യി​ലേ​യ്ക്കു കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന കാ​ല​ത്താ​ണു സ​ർ​ക്കാ​ർ സം​വി​ധാ​നം തൊ​ഴി​ലാ​ളി​ക​ൾ​ക്കു ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​തീ​രു​മാ​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ളോ​ടു​ള്ള താ​ൽ​പ്പ​ര്യ​മാ​ണോ എ​ന്ന സം​ശ​യം ഉ​യ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്.
കേ​ര​ളം അ​ട​ക്ക​മു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കു കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഒ​രു സ്ഥാ​പ​നം നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​ത് വ​ല​യു​ന്ന​തു സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ്.
ഏ​തെ​ങ്കി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വ്യ​ക്തി താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കാ​യി ഒ​രു വ​ലി​യ സ​മൂ​ഹം ജീ​വ​നും ജീ​വി​ത​വും ബ​ലി ന​ൽ​കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക ത​ന്നെ വേ​ണം. കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​മേ​ധ​യാ​യി അ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി​നാ​യു​ള്ള സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക ത​ന്നെ വേ​ണം. കാ​ര​ണം വോ​ട്ട് ചെ​യ്തു വി​ജ​യി​പ്പി​ച്ച​വ​ർ ചി​ല​തൊ​ക്കെ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ആ ​പ്ര​തീ​ക്ഷ​ക​ൾ അ​സ്ഥാ​ന​ത്താ​യാ​ൽ പ്ര​തി​ക​ര​ണം രൂ​ക്ഷ​മാ​യേ​ക്കും.