FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Top News

മാണിയുടെ മുന്നണിപ്രവേശനം; എതിർപ്പുമായി സതീശൻ

Tuesday, Feb 13, 2018,11:03 IST By ബി. ​കൃ​ഷ്ണ​കു​മാ​ർ A A A

ചെ​ങ്ങ​ന്നൂ​ർ: കോ​ൺ​ഗ്ര​സി​ന്‍റെ ആ​ത്മാ​ഭി​മാ​നം പ​ണ​യ​പ്പെ​ടു​ത്തി ആ​രും യു​ഡി​എ​ഫി​ലേ​ക്കു വ​രാ​ൻ നോ​ക്കേ​ണ്ടെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി സ​തീ​ശ​ൻ എം​എ​ൽ​എ. തി​രി​കെ വ​ര​ണ​മെ​ങ്കി​ൽ പ്ര​തി​പ​ക്ഷ സ്ഥാ​നം ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​ഴി​യ​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി നി​ബ​ന്ധ​ന വ​ച്ച​താ​യ വാ​ർ​ത്ത​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തി​രു​വ​ല്ല​യി​ൽ ചേ​ർ​ന്ന ര​ഹ​സ്യ​യോ​ഗ​ത്തി​ൽ ത​ന്‍റെ വി​ശ്വ​സ്ഥ​ർ മു​ഖേ​ന മാ​ണി ഇ​ക്കാ​ര്യം ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​റി​യി​ച്ചെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി ഇ​തു ച​ർ​ച്ച ചെ​യ്തെ​ന്നും മെ​ട്രൊ വാ​ർ​ത്ത ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
മാ​ണി വി​ഷ​യം കോ​ൺ​ഗ്ര​സി​ൽ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ​ന്നും കോ​ൺ​ഗ്ര​സ് ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ​യെ​ടു​ക്കി​ല്ല​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സി​ന്‍റെ​യോ മ​റ്റേ​തെ​ങ്കി​ലും ഘ​ട​ക​ക്ഷി​ക​ളു​ടെ​യോ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന​ല്ല മാ​ണി യു​ഡി​എ​ഫ് വി​ട്ട​ത്. സ്വ​യം പു​റ​ത്തു പോ​യ മാ​ണി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത്.
ചെ​ന്നി​ത്ത​ല​യെ മാ​റ്റ​ണ​മെ​ന്ന ഒ​രു നി​ബ​ന്ധ​ന മാ​ണി മു​ന്നോ​ട്ടു​വ​ച്ച​താ​യി ത​നി​ക്ക​റി​യി​ല്ല. അ​ഥ​വാ അ​ങ്ങ​നെ ഉ​ണ്ടാ​യാ​ലും അ​ത്ത​രം ക​ണ്ടീ​ഷ​നു​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നു ക​ഴി​യി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വി​നെ തീ​രു​മാ​നി​ക്കു​ന്ന​തു മ​റ്റാ​രു​മ​ല്ല. മാ​ണി വ​രു​ന്നെ​ങ്കി​ൽ സ്വീ​ക​രി​ക്കാ​നാ​ണ് കേ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. നി​രു​പാ​ധി​ക​മാ​യ മ​ട​ങ്ങി​വ​ര​വി​നെ​യാ​ണ് കോ​ൺ​ഗ്ര​സ് സ്വാ​ഗ​തം ചെ​യ്തി​ട്ടു​ള്ള​ത്.
തെ​ര​ഞ്ഞ​ടു​പ്പു​ക​ൾ വ​രും, പോ​കും. അ​തി​നു വേ​ണ്ടി പാ​ർ​ട്ടി​യു​ടെ അ​സ്തി​ത്വം ക​ള​ഞ്ഞു​കു​ളി​ക്കാ​ൻ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി ത​യ്യാ​റാ​കു​മോ- ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ വി.​ഡി. സ​തീ​ശ​ൻ ചോ​ദി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ ത​ത്ക്കാ​ലം പ്ര​തി​ക​രി​ക്കാ​നി​ല്ല​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​ഞ്ഞ​തു. തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യ താ​ൻ ഇ​തി​നെ​പ്പ​റ്റി പ്ര​തി​ക​രി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.