FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

മാവേലിക്കരയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; കാഞ്ഞിരപ്പള്ളിയിലും സംഘർഷം

Tuesday, Feb 13, 2018,18:31 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: മാവേലിക്കരയിൽ സിപിഎം ആർഎസ്എസ് സംഘർഷത്തിൽ മൂന്ന് സിപിഎം പ്രവർ‌ത്തകർക്ക് വെട്ടേറ്റു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നു.

കെട്ടിടത്തിന്‍റെ ജനല്‍ ചില്ലുകള്‍ അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു. ഓഫീസിന് തീവയ്ക്കാനുളള ശ്രമങ്ങളും നടത്തി. ഓഫീസിന് മുന്നില്‍ ഇട്ടിരുന്ന ചവിട്ടി കത്തി നശിച്ചു. സ്‌ഫോടക വസ്തു എറിഞ്ഞപ്പോഴാണ് തീപിടിച്ചതെന്ന് സംശയിക്കുന്നു.രണ്ട് സംഭവത്തിന് പിന്നിലും ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. കാഞ്ഞിരപ്പള്ളിയിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചു.