FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

മുഖ്യമന്ത്രിമാരിലെ അതിസമ്പന്നൻ ചന്ദ്രബാബു നായിഡു; പിണറായി വിജയൻ 25ാം സ്ഥാനത്ത്

Tuesday, Feb 13, 2018,15:58 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി:രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ അതിസമ്പന്നന്‍ ചന്ദ്ര ബാബു നായിഡു. 177 കോടി രൂപയാണ് ആസ്തി.നൂൂറു കോടിക്കു മുകളില്‍ ആസ്തിയുള്ള രണ്ട് മുഖ്യമന്ത്രിമാരാണ് ഇന്ത്യയില്‍ ഉള്ളത്. ചന്ദ്രബാബു നായിഡുവിന് പിന്നില്‍ രണ്ടാമന്‍ അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ്. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ആകെയുള്ള 31 മുഖ്യമന്ത്രിമാരില്‍ കേരള മുഖ്യന്‍ പിണറായി വിജയന്‍ 25 ാം സ്ഥാനത്താണ്. ആസ്തി 1.07 കോടി രൂപ. 48 കോടി രൂപയുടെ സ്വത്തുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മൂന്നാം സ്ഥാനത്താണ്. പത്തു കോടിക്കും 50 കോടിക്കും ഇടയില്‍ ആസ്തിയുള്ള ആറു മുഖ്യമന്ത്രിമാരും, ഒരു കോടിക്കും പത്തു കോടിക്കും ഇടയില്‍ ആസ്തിയുള്ള 17 മുഖ്യമന്ത്രിമാരും രാജ്യത്തുണ്ട്. ഒരു കോടിയില്‍ താഴെ സ്വത്തുള്ള ആറു മുഖ്യമന്ത്രിമാര്‍ മാത്രമാണുള്ളത്.

മുഖ്യമന്ത്രിമാരിലെ ദരിദ്രന്‍ ത്രിപുര മുഖ്യന്‍ മണിക് സര്‍ക്കാരാണ് ആകെ 26 ലക്ഷം രൂപയുടെ ആസ്തി. രാജ്യത്തെ മൂന്ന് വനിതാ മുഖ്യമന്ത്രിമാരില്‍ രണ്ടു പേരും മണിക് സര്‍ക്കാരിന് തൊട്ടു പിന്നില്‍ 30 ും 29 ും സ്ഥാനങ്ങളില്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആസ്തി 30 ലക്ഷം രൂപയും, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ആസ്തി 55 ലക്ഷം രൂപയും.