FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Editorial

മ​ന്ത്രി​സ​ഭ​യോ​ടെ​ങ്കി​ലും മ​ന്ത്രി​മാ​ര്‍ക്കു കൂ​റു വേ​ണം

Tuesday, Feb 13, 2018,10:15 IST By മെട്രൊ വാർത്ത A A A

കാ​ലാ​വ​ധി പി​ന്നി​ട്ട ചി​ല ഓ​ര്‍ഡി​ന​ന്‍സു​ക​ളു​ടെ സ​മ​യ​പ​രി​ധി നീ​ട്ടാ​ന്‍ ഗ​വ​ര്‍ണ​റു​ടെ അ​നു​മ​തി തേ​ടു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച മ​ന്ത്രി​സ‍ഭാ സ​മ്മേ​ള​നം, മ​ന്ത്രി​മാ​രു​ടെ എ​ണ്ണം തി​ക​യാ​ത്ത​തി​നെ​ത്തു​ട​ര്‍ന്നു മാ​റ്റി​വ​ച്ച സം​ഭ​വം വ​ലി​യ വി​വാ​ദ​ങ്ങ​ള്‍ക്കാ​ണു വ​ഴി തു​റ​ന്നി​രി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സ​മെ​ങ്കി​ലും എ​ല്ലാ മ​ന്ത്രി​മാ​രും ത​ല​സ്ഥാ​ന​ത്തു​ണ്ടാ​ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി ത​ന്നെ ക​ര്‍ശ​ന​മാ​യി നി​ര്‍ദേ​ശി​ച്ചി​രി​ക്ക​യാ​ണി​പ്പോ​ള്‍. പി​ണ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ശേ​ഷം എ​ടു​ത്ത സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്ന് ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സ​വും മ​ന്ത്രി​മാ​ര്‍ ഓ​ഫീ​സി​ലു​ണ്ടാ​ക​ണ​മെ​ന്നാ​യി​രു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍ക്കു മ​ന്ത്രി​മാ​രെ കാ​ണു​ന്ന​തി​നും പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ക്കു​ന്ന​തി​നും ഒ​രു ത​ട​സ​വു​മു​ണ്ടാ​ക​രു​തെ​ന്നും അ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ എ​ല്ലാ​വ​രെ​യും ഓ​ര്‍മി​പ്പി​ച്ചു. അ​തു​ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ള്‍ക്കു​ള്ളി​ല്‍ സി​പി​എ​മ്മും ഇ​തു സം​ബ​ന്ധി​ച്ചു പാ​ര്‍ട്ടി മ​ന്ത്രി​മാ​ര്‍ക്കു ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി. പ​ര​മാ​വ​ധി ചെ​ല​വു ചു​രു​ക്കി​യും പ​ര​മാ​വ​ധി സ​മ​യം സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ ചെ​ല​വ​ഴി​ച്ചും ജ​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഈ ​നി​ര്‍ദേ​ശം.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​എ​മ്മി​ലെ മാ​ത്രം ഏ​ഴു മ​ന്ത്രി​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് എ​ത്താ​തി​രു​ന്ന​ത്. ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഒ​ഴി​കെ ആ​രും അ​വ​ധി​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​തു​മി​ല്ല. സി​പി​ഐ​യി​ലെ നാ​ലു മ​ന്ത്രി​മാ​രും പാ​ര്‍ട്ടി സ​മ്മേ​ള​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് വി​ട്ടു​നി​ന്ന​ത്. മ​റ്റു ഘ​ട​ക ക​ക്ഷി മ​ന്ത്രി​മാ​ര്‍ക്കും മ​റ്റു പ​രി​പാ​ടി​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ക്യാ​ബി​ന​റ്റ് യോ​ഗം റ​ദ്ദാ​ക്കി​യ​തി​നു ന​ല്‍കു​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് അ​സ​ഹ​നീ​യം. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ക്വാ​റം ആ​വ​ശ്യ​മി​ല്ല​ത്രേ. പാ​ര്‍ല​മെ​ന്‍റ​റി​കാ​ര്യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലോ ച​ട്ട​ങ്ങ​ളി​ലോ അ​ങ്ങ​നെ നി​ര്‍ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍, പ​കു​തി പേ​രെ​ങ്കി​ലും പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് ക്യാ​ബി​ന​റ്റി​ന്‍റെ നി​യ​മ​സാ​ധു​ത​യ്ക്കു​ള്ള കീ​ഴ്‌​വ​ഴ​ക്കം.
സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ന്ന​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള മ​ന്ത്രി​മാ​ര്‍ ഓ​ഫിസി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​ണ് ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ള്‍ നീ​ണ്ട​ത്. ഇ​ത്ര​യും കാ​ലം ഭ​ര​ണ​സി​രാ കേ​ന്ദ്ര​ത്തി​ല്‍ ഭ​ര​ണ​ക​ര്‍ത്താ​ക്ക​ളി​ല്ലെ​ന്നു വ​രു​ന്ന​ത് ഒ​ട്ടും ന​ല്ല​ത​ല്ല. ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ളി​ല്‍പ്പോ​ലും ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നു വ​ലി​യ വി​ല ന​ല്‍കി​യ ന​ല്ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​കും.
ക​ഴി​ഞ്ഞ മാ​സം ഒ​ടു​വി​ല്‍ ഇം​ഗ്ല​ണ്ടി​ല്‍ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ ഹാ​ജ​രാ​യി, ഒ​രു അം​ഗ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യാ​ന്‍ ക​ഴി​യാ​തെ​പോ​യ​തി​ന് ഒ​രു മ​ന്ത്രി രാ​ജി​വ​ച്ച​തു ലോ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ഹൗ​സ് ഒ​ഫ് ലോ​ര്‍ഡ്സി​ല്‍ ബാ​രോ​ണ്‍സ് ലി​സ​ര്‍ എ​ന്ന അം​ഗ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യേ​ണ്ടി​യി​രു​ന്ന മ​ന്ത്രി മൈ​ക്ക​ല്‍ ബാ​റ്റ്സ് സ​ഭ​യി​ല്‍ എ​ത്താ​ന്‍ ര​ണ്ടു മി​നി​റ്റ് വൈ​കി. താ​മ​സി​ച്ച​തി​ന് അം​ഗ​ത്തോ​ടും സ​ഭ​യോ​ടും മാ​പ്പു പ​റ​ഞ്ഞ മൈ​ക്ക​ല്‍ ബാ​റ്റ്സ് വൈ​കാ​തെ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു ക​ത്തു ന​ല്‍കി. സ​ഭ​യോ​ടു​ള്ള മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി ശ്ലാ​ഘി​ക്ക​പ്പെ​ട്ടു.
അ​ത്ര​ത്തോ​ള​മൊ​ന്നും ഇ​വി​ടെ ന​ട​ക്കി​ല്ല. പ​ക്ഷേ, കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​ല്‍ മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും കു​റ​ച്ചു​കൂ​ടി കൃ​ത്യ​ത പു​ല​ര്‍ത്തി​യേ മ​തി​യാ​കൂ. ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്നാ​ല്‍ ജ​ന​സേ​വ​ക​രാ​ണ്. പാ​ര്‍ട്ടി പ​രി​പാ​ടി​ക​ള്‍ നോ​ക്കാ​ന്‍ പാ​ര്‍ട്ടി ഭാ​ര​വാ​ഹി​ക​ളും നേ​താ​ക്ക​ളു​മു​ണ്ട്. പാ​ര്‍ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​മാ​രും പാ​ര്‍ട്ടി​യോ​ടു കൂ​റും ജ​ന​ങ്ങ​ളോ​ട് സ​ഹാ​നു​ഭൂ​തി​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളോ​ട് കൃ​ത്യ​ത ഉ​ള്ള​വ​രു​മാ​യി​രി​ക്ക​ണം.