FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പി.ജയരാജൻ

Tuesday, Feb 13, 2018,13:31 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം:മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഷുഹൈബിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യം നടത്തിയതുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.

സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പ്രാദേശിക നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തെ സിപിഐഎം ശക്തമായി അപലപിക്കുകയാണ്. സംഭവത്തില്‍ സിപിഎമ്മിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പി.ജയരാജന്‍ പറഞ്ഞു.