FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cinema

ഒരു അഡാറ് ലൗവിലെ വിവാദഗാനം പിൻവലിക്കുമെന്ന് സംവിധായകൻ ഒമർ ലുലു

Wednesday, Feb 14, 2018,21:47 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനം പിന്‍വലിക്കും. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്ന സംവിധായകന്‍ ഒമർ ലുലു പറഞ്ഞു.

യൂടൂബില്‍ നിന്നും ഗാനം പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനും ചിത്രത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കുമെതിരേ ഹൈദരാബാദില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ‘മാണിക്യ മലരായ പൂവി’യെന്ന പാട്ടിലൂടെ പ്രിയ വാര്യര്‍ തൃശൂര്‍കാരി സോഷ്യല്‍ മീഡിയിലെ താരമായതിന് പിന്നാലെയാണ് ഹിറ്റ് ഗാനം വിവാദഗാനമായി മാറിയിരിക്കുന്നത്. ഔസേപ്പച്ചന്‍ വാളാംകുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒമർ ലുലു നേരത്തെയും നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചങ്ക്സ് 2ൽ മിയ ഖലീഫ അഭിനയിക്കുമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. മിയ ചിത്രത്തിന്‍റെ ഭാഗമാകില്ലെന്ന് പിന്നീട് വാർത്തകൾ പുറത്ത് വന്നതോടെ മറ്റൊരു പോൺ സ്റ്റാർ ഉണ്ടാകുമെന്നായിരുന്നു സംവിധായകന്‍റെ പ്രതികരണം.