FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

കെഎസ്ആർടിസി; പെൻഷൻ തുക 20 മുതൽ നൽകുമെന്ന് കടകംപള്ളി സുരേന്ദ്രൻ

Wednesday, Feb 14, 2018,21:20 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക ഫെബ്രുവരി 20 മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കിതുടങ്ങുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 701 സംഘങ്ങളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 28ന് മുമ്പ് കുടിശ്ശിക ഉള്‍പ്പടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

39,045 പെന്‍ഷന്‍കാര്‍ക്ക് തുക ലഭ്യമാകും. കുടിശിക തീര്‍ത്തു നല്‍കാന്‍ 219 കോടി രൂപയാണ് വേണ്ടത്. സഹകരണ സംഘങ്ങള്‍ വഴിയാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുക. പെന്‍ഷന്‍കാര്‍ ഈ സഹകരണ സംഘങ്ങളില്‍ അക്കൗണ്ട്തുടങ്ങണം. 223 സംഘങ്ങള്‍ കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ സന്നദ്ധതഅറിയിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.