FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Editorial

കോ​വ​ളം-​കാ​സ​ര്‍ഗോ​ഡ് ജ​ല​പാ​ത​ വൈകരുത്

Wednesday, Feb 14, 2018,10:26 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി മെ​ട്രൊ റെ​യ്‌​ലി​നെ​ക്കാ​ള്‍ മു​ന്‍പേ, കേ​ര​ള​ത്തി​ന്‍റെ ആ​സൂ​ത്ര​ണ വി​ഭാ​ഗം വി​ഭാ​വ​ന ചെ​യ്ത​താ​ണു കൊ​ല്ലം- കോ​ട്ട​പ്പു​റം ജ​ല​പാ​ത. നൂ​റ്റാ​ണ്ടു​ക​ളാ​യി തി​രു​വി​താം​കൂ​റും കൊ​ച്ചി​യും അ​ട​ക്ക​മു​ള്ള നാ​ട്ടു​രാ​ജ്യ​ങ്ങ​ളു​ടെ സം​യോ​ജി​ത സ​ഞ്ചാ​ര പാ​ത​യാ​ണ​ത്. യാ​ത്ര​യ്ക്കും ച​ര​ക്കു നീ​ക്ക​ത്തി​നും വ​ലി​യ കെ​ട്ടു​വ​ള്ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​സ​ഞ്ചാ​ര പാ​ത​യു​ടെ പ്രാ​ധാ​ന്യം ഉ​ള്‍ക്കൊ​ണ്ടാ​ണു പി​ല്‍ക്കാ​ല​ത്ത് ഇ​തൊ​രു ദേ​ശീ​യ ജ​ല​പാ​ത​യാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല്‍നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി യു​ഡി​എ​ഫും എ​ല്‍ഡി​എ​ഫും മാ​റി​മാ​റി ഭ​രി​ച്ച​പ്പോ​ഴെ​ല്ലാം കൊ​ല്ലം – കോ​ട്ട​പ്പു​റം ജ​ല​പാ​ത സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന്‍റെ നി​ര്‍ണാ​യ​ക ഭാ​ഗ​മാ​യി​രു​ന്നു. ഈ ​സ​ര്‍ക്കാ​രു​ക​ളു​ടെ ശ്ര​മ​ഫ​ല​വും കേ​ന്ദ്ര​ത​ല​ത്തി​ലു​ള്ള സ​മ്മ​ര്‍ദ​ഫ​ല​വു​മാ​ണ് കൊ​ല്ലം- കോ​ട്ട​പ്പു​റം ജ​ല​പാ​ത കോ​വ​ളം- കാ​സ​ര്‍ഗോ​ഡ് ദേ​ശീ​യ ജ​ല​പാ​ത​യാ​യി മാ​റി​യ​ത്. ഇ​തി​ന്‍റെ നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക​ണ​മെ​ന്നും 2020 മാ​ര്‍ച്ചി​നു​ള്ളി​ല്‍ ഈ ​പാ​ത ഗ​താ​ഗ​ത​സ​ജ്ജ​മാ​ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി​യി​രി​ക്ക​യാ​ണ്.
കൊ​ല്ല​ത്തു നി​ന്നു തു​ട​ങ്ങു​ന്ന ജ​ല​പാ​ത​യി​ലേ​ക്കു പി​ന്നീ​ടാ​ണ് കോ​വ​ള​ത്തു നി​ന്നു​ള്ള ജ​ല​പാ​ത കൂ​ട്ടി​ച്ചേ​ര്‍ക്ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വു മു​ത​ല്‍ കൊ​ല്ലം വ​രെ​യു​ള്ള ച​ര​ക്കു നീ​ക്ക​ത്തി​ന് തി​രു​വി​താം​കൂ​ര്‍ രാ​ജാ​ക്ക​ന്മാ​ര്‍ ജ​ല​പാ​ത നി​ര്‍മി​ച്ച​തു വ​ര്‍ക്ക​ല​യി​ല്‍ കൂ​റ്റ​ന്‍ തു​ര​ങ്കം നി​ര്‍മി​ച്ചാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ര്‍വ​തി പു​ത്ത​നാ​റും വ​ലി​യ ജ​ല​യാ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ണ്ട്, ജ​ല​പാ​ത വി​പു​ല​പ്പെ​ടു​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു.
ചെ​ല​വു കു​റ​ഞ്ഞ​തും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു കൂ​ടു​ത​ല്‍ അ​നു​യോ​ജ്യ​വു​മാ​യ യാ​ത്രാ സം​വി​ധാ​നം എ​ന്ന നി​ല​യി​ലാ​ണ് നി​ര്‍ദി​ഷ്ട ജ​ല​പാ​ത വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്. ഈ ​ജ​ല​പാ​ത​യു​ടെ കൊ​ല്ലം മു​ത​ല്‍ കോ​ട്ട​പ്പു​റം വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ​ണി എ​ണ്‍പ​തു ശ​ത​മാ​ന​വും പൂ​ര്‍ത്തി​യാ​യി. എ​ന്നാ​ല്‍, മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ മാ​ഹി മു​ത​ല്‍ വ​ള​പ​ട്ട​ണം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​നാ​ല്‍ നി​ര്‍മി​ക്കു​ന്ന​തി​നു ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ക്കി, ഭൂ ​ഉ​ട​മ​ക​ള്‍ക്കു ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​നും കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​വ​രെ 2022 നു ​മു​ന്‍പ് പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ല്‍കി​യി​രി​ക്കു​ന്ന ക​ര്‍ശ​ന നി​ര്‍ദേ​ശം.
2019 ഡി​സം​ബ​റി​ല്‍ നി​ര്‍ദി​ഷ്ട പാ​ത​യു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു ഉ​ന്ന​ത​ല യോ​ഗ​ത്തി​ലെ തീ​രു​മാ​ന​മെ​ങ്കി​ലും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള കാ​ല​താ​മ​സ​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​തു​കൂ​ടി പ​രി​ഹ​രി​ക്കാ​നാ​ണ് നി​ര്‍മാ​ണ സ​മ​യം 2020 മാ​ര്‍ച്ച് വ​രെ നീ​ട്ടി​യ​ത്. കൊ​ല്ലം മു​ത​ല്‍ കോ​ട്ട​പ്പു​റം വ​രെ നി​ര്‍ദി​ഷ്ട പാ​ത​യ്ക്കു കാ​ര്യ​മാ​യ ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നാ​ല്‍ കോ​വ​ളം മു​ത​ല്‍ കൊ​ല്ലം വ​രെ​യും കോ​ട്ട​പ്പു​റം മു​ത​ല്‍ കാ​സ​ര്‍ഗോ​ഡ് വ​രെ​യും ക​ട​മ്പ​ക​ള്‍ പ​ല​തു​ണ്ടു ക​ട​ക്കാ​ന്‍.
പാ​ര്‍വ​തി പു​ത്ത​നാ​ര്‍, വേ​ളി-​വ​ര്‍ക്ക​ല, വ​ര്‍ക്ക​ല- കൊ​ല്ലം, മാ​ഹി- വ​ള​പ​ട്ട​ണം ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണം, ആ​ഴം കൂ​ട്ട​ല്‍, വീ​തി കൂ​ട്ട​ല്‍, ജ​ല​പാ​ത ക​ട​ന്നു പോ​കു​ന്ന ന​ദി​ക​ള്‍ക്കു കു​റു​കേ​യു​ള്ള പാ​ല​ങ്ങ​ളു​ടെ ഉ​യ​രം കൂ​ട്ട​ല്‍ തു​ട​ങ്ങി വൈ​ത​ര​ണി​ക​ള്‍ പ​ല​തും ഇ​നി ക​ട​ക്കേ​ണ്ട​തു​ണ്ട്. ആ​ഴം കൂ​ട്ടു​മ്പോ​ള്‍ പു​റ​ന്ത​ള്ളു​ന്ന മ​ണ്ണും മ​ണ​ലും സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ച്ചും മി​ച്ചം വ​രു​ന്ന​ത് സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്കു ലേ​ലം ചെ​യ്തു വി​റ്റും വ​രു​മാ​നം വ​ര്‍ധി​പ്പാ​ക്കാ​നു​ള്ള നീ​ക്ക​വും സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടും. കാ​യ​ല്‍- പു​ഴ​യോ​ര ടൂ​റി​സം വി​ക​സ​ന​ത്തി​ല്‍ നി​ര്‍ണാ​യ​ക നാ​ഴി​ക​ക്ക​ല്ലു കൂ​ടി​യാ​കും നി​ര്‍ദി​ഷ്ട പാ​ത. വി​വി​ധ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളും സം​യോ​ജി​ച്ച് നി​ര്‍ദി​ഷ്ട പാ​ത വ​ള​രെ വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് വ​കു​പ്പു​ത​ല മേ​ധാ​വി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ എ​ടു​ത്ത തീ​രു​മാ​നം.
റോ​ഡ് ഗ​താ​ഗ​ത​ത്തി​ന്‍റെ നാ​ലി​ലൊ​ന്നും റെ​യ്‌​ല്‍ ഗ​താ​ഗ​ത​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നും യാ​ത്രാ, ച​ര​ക്കു നീ​ക്ക​ത്തി​നു സാ​ധ്യ​ത​യു​ള്ള ജ​ല​ഗ​താ​ഗ​ത​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റാ​ന്‍ കെ​ൽ​പ്പു​ള്ള​താ​ണ് കോ​വ​ളം- കാ​സ​ര്‍ഗോ​ഡ് ജ​ല​പാ​ത. ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ​മ​യ പ​രി​ധി​ക്കു​ള്ളി​ല്‍ അ​തി​ന്‍റെ പ​ണി പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ പി​ണ​റാ​യി സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​കും അ​തെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍ക്ക​മി​ല്ല.