FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Top News

ജ​ന​ങ്ങ​ളു​ടെ സ്വ​ന്തം വി​വാ​ദ​നാ​യ​ക​ൻ

Wednesday, Feb 14, 2018,10:50 IST By ടി.എസ്. നൗഫിയ A A A

തൊ​ണ്ണൂ​റു​ക​ളു​ടെ മ​ധ്യ​ത്തി​ൽ വ​ർ​ണ വി​വേ​ച​ന​ത്തി​നൊ​ടു​വി​ൽ ആ​ഫ്രി​ക്ക​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ത​ല​പ്പ​ത്തെ​ത്തി​യ ജ​ന​കീ​യ​നാ​യ നേ​താ​വാ​യി​രു​ന്നു… പ​ക്ഷേ ജ​ന​ങ്ങ​ളു​ടെ പ്രി​യം സ്വ​ന്ത​മാ​ക്കി​യ​തി​നൊ​പ്പം ത​ന്നെ വി​വാ​ദ​ങ്ങ​ളു​ടെ​യും ഉ​റ്റ ച​ങ്ങാ​തി​യാ​യി​രു​ന്നു ഈ ​നേ​താ​വ്… 1999ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഉ​പാ​ധ്യ​ക്ഷ​ൻ പ​ദ​വി​യി​ലൂ​ടെ അ​ധി​കാ​ര​ക​സേ​ര​യി​ലേ​റി… ദാ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം പ​ഴ​യ ജ​ന​കീ​യ​നേ​താ​വി​ന് സ്വ​യം രാ​ജി​വ​ച്ച് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​ത്ത് വ​ർ​ഷ​ക്കാ​ലം ദ​ക്ഷി​ണാ​ഫ്രി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​രു​ന്ന ജേ​ക്ക​ബ് സു​മ​യ്ക്കാ​ണ് ഇ​ങ്ങ​നെ​യൊ​രു ദു​ർ​ഗ​തി വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നും വി​വാ​ദ​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ജേ​ക്ക​ബ് സു​മ​യു​ടെ അ​ഴി​മ​തി ത​ന്നെ​യാ​ണ് ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജി​വെ​യ്ക്കാ​ൻ സു​മ ത​യാ​റ​ല്ലെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് ത​ന്നെ പു​റ​ത്താ​ക്കാ​നാ​ണ് ആ​ഫ്രി​ക്ക​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

മണിക്കൂറുകൾ നീണ്ട ചർച്ചകൾ
പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് സു​മ​യെ ഒ​ഴി​വാ​ക്കാ​നു​ള്ള പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം പെ​ട്ടെ​ന്നൊ​രു ദി​വ​സ​മെ​ടു​ത്ത​ത​ല്ല. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് മാ​ര​ത്ത​ൺ യോ​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. വി​വാ​ദ​ങ്ങ​ള്‍ നി​റ​ഞ്ഞ ത​ന്‍റെ ഭ​ര​ണ​ത്തി​ലൂ​ടെ നെ​ല്‍സ​ണ്‍ മ​ണ്ടേ​ല​യു​ടെ മ​ഴ​വി​ല്‍ രാ​ഷ്ട്ര​ത്തെ ഇ​രു​ട്ടി​ലാ​ഴ്ത്തു​ക​യും ഭി​ന്നി​പ്പി​ക്കു​ക​യും ചെ​യ്ത നേ​താ​വി​നെ മാ​റ്റാ​ന്‍ ആ​ഫ്രി​ക്ക​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് (എ ​എ​ന്‍ സി) ​തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​ത്.
13 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ച​ര്‍ച്ച​ക​ള്‍ക്കും സു​മ​യു​ടെ പി​ന്‍ഗാ​മി​യാ​കു​മെ​ന്നു ക​രു​തു​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി​റി​ൽ റ​മ​ഫോ​സ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യ്ക്കും ശേ​ഷ​മാ​ണ് പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ സ​മി​തി ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. സു​മ​യെ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ട് വ​ർ​ഷം ഏ​റെ​യാ​യി. രാ​ജ്യ​ത്തെ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യ്ക്കും അ​ഴി​മ​തി​യ്ക്കും കാ​ര​ണം സു​മ​യു​ടെ ഭ​ര​ണ​മാ​ണെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ.
ക​ഴി​ഞ്ഞ വ​ർ​ഷം സു​മ​യെ പാ​ർ​ട്ടി ത​ല​പ്പ​ത്ത് നി​ന്നൊ​ഴി​വാ​ക്കി​യി​രു​ന്നു. രാഷ്‌ട്രീ​യ ജീ​വി​ത​ത്തി​ൽ മാ​ത്ര​മ​ല്ല വ്യ​ക്തി​ജീ​വി​ത​ത്തി​ലും സു​മ എ​ന്നും പ​ഴി​ കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ള്ള നേ​താ​വാ​ണ്. അ​തൊ​ന്നും അ​ത്ര ചെ​റി​യ വി​ഷ​യ​ങ്ങ​ളു​മാ​യി​രു​ന്നി​ല്ല. പ​ക്ഷേ വി​വാ​ദ​ങ്ങ​ളൊ​ന്നും ഈ ​എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​ന് പു​തു​മ‍യു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്ന​താ​ണ് യ​ഥാ​ർ​ഥ്യം.

പാർട്ടിയിലെ ഭിന്നിപ്പുകളും പൊതുതെരഞ്ഞെടുപ്പും
23 വ​ര്‍ഷം മു​മ്പ് നെ​ല്‍സ​ണ്‍ മ​ണ്ടേ​ല അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ള്‍ മു​ത​ല്‍ രാ​ജ്യ​ത്ത് എ​എ​ന്‍സി​യ്ക്ക് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ണ്ട്. എ​ന്നാ​ൽ സു​മ​യു​ടെ അ​വ​രോ​ഹ​ണ​ത്തോ​ടെ പാ​ര്‍ട്ടി​യി​ല്‍ ശ​ക്ത​മാ​യ ഭി​ന്ന​ത​ക​ള്‍ ഉ​ട​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പാ​ര്‍ട്ടി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ 106 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള എ​എ​ന്‍സി​യു​ടെ നി​യ​ന്ത്ര​ണം, മു​ന്‍പ് മ​ണ്ടേ​ല ത​ന്‍റെ പി​ന്‍ഗാ​മി​യാ​യി ക​രു​തി​യി​രു​ന്ന, തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​വ് റ​മ​ഫോ​സ ഏ​റ്റെ​ടു​ത്തി​രു​ന്നു. പാ​ർ​ട്ടി​യി​ലെ ഭി​ന്നി​പ്പി​ന്‍റെ തെ​ളി​വാ​യി​രു​ന്നു പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്. സു​മ​യു​ടെ മു​ന്‍ ഭാ​ര്യ​യും മ​ന്ത്രി​യു​മാ​യി​രു​ന്ന ന​കോ​സ​ന ഡാ​ൽ​മി​നി സു​മ​യാ​യി​രു​ന്നു റ​മ​ഫോ​സ​യു​ടെ എ​തി​രാ​ളി. നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു റ​മ​ഫോ​സ​യു​ടെ വി​ജ​യം. പ​ക്ഷേ അ​ന്നു​മു​ത​ല്‍ സു​മാ​യു​ടെ നാ​ളു​ക​ള്‍ എ​ണ്ണ​പ്പെ​ട്ടു തു​ട​ങ്ങി​യി​രു​ന്നു. നി​ര​വ​ധി അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ കു​റ്റാ​രോ​പി​ത​നാ​യ സു​മ ഇ​നി​യും അ​ധി​കാ​ര​ത്തി​ൽ തു​ട​ർ​ന്നാ​ൽ പാ​ർ​ട്ടി​യെ​യാ​കും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​മ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​യ്തി​ക​ളും പാ​ർ​ട്ടി​യെ മോ​ശ​മാ​യി ബാ​ധി​ക്കു​മെ​ന്ന തി​രി​ച്ച​റി​വാ​കും ഇ​ങ്ങ​നെ​യൊ​രു ക​ടു​ത്ത തീ​രു​മാ​ന​ത്തി​ന് എ​എ​ൻ​സി​യെ പ്രേ​രി​പ്പി​ച്ച​ത്. മാ​ത്ര​മ​ല്ല ന​യ​ങ്ങ​ളി​ലെ അ​നി​ശ്ചി​ത​ത്വ​വും വ്യാ​പ​ക​മാ​യ അ​ഴി​മ​തി​യും മൂ​ലം ബാ​ങ്കു​ക​ളും ഖ​ന​ന സ്ഥാ​പ​ന​ങ്ങ​ളും നി​ക്ഷേ​പ​മി​റ​ക്കാ​ന്‍ വി​മു​ഖ​രാ​യ​തോ​ടെ, ആ​ഫ്രി​ക്ക​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും നി​ര്‍ണാ​യ​ക​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ​മ്പ​ദ് രം​ഗം സു​മാ​യു​ടെ ഇ​ത്രം വ​ര്‍ഷം നീ​ണ്ട ഭ​ര​ണ​ത്തി​ല്‍ വ​ഴി​മു​ട്ടി​യി​രു​ന്നു.

ജനകീയ നേതാവ്
വ​ർ​ണ​വി​വേ​ച​നം കൊ​ടു​മ്പി​രി​ക്കൊ​ണ്ടി​രു​ന്ന നാ​ളു​ക​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ശ​ബ്ദ​മാ​യി​രു​ന്നു ജേ​ക്ക​ബ് സു​മ. ദാ​രി​ദ്ര​ത്തി​ന്‍റെ ദു​രി​ത​ങ്ങ​ൾ അ​റി​ഞ്ഞ ജീ​വി​ത​മാ​യി​രു​ന്നു സു​മ​യു​ടേ​ത്. ജ​ന​കീ​യ​നാ​യ നേ​താ​വ് എ​ന്ന​റി​യ​പ്പെ​ടും മു​ൻ​പേ ത​ന്നെ വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രേ പൊ​രു​തി​യ നേ​താ​വാ​യി​രു​ന്നു ജേ​ക്ക​ബ് സു​മ. പ​ക്ഷേ ജ​ന​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച സ്വീ​കാ​ര്യ​ത നി​ല​നി​റു​ത്തു​ന്ന​തി​ൽ ജേ​ക്ക​ബ് സു​മ ഒ​രു പ​രാ​ജ​യം ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഉ​യ​ർ​ന്നി​ട്ടു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളൊ​ക്കെ​യും സു​മ നി​ഷേ​ധി​ച്ചി​ട്ടു​മു​ണ്ട്. ര​ണ്ടാം ത​വ​ണ​യാ​ണ് സു​മ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന​ത്.
ആ​ദ്യ​മാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് എ​ത്തി​യ നാ​ൾ മു​ത​ൽ ജേ​ക്ക​ബ് സു​മ അ​ഴി​മ​തി​യു​ൾ​പ്പ​ടെ പ​ല കാ​ര്യ​ങ്ങ​ളി​ലെ​യും വി​വാ​ദ​നാ​യ​ക​നാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​ൻ ഇ​നി വെ​റും ഒ​രു​വ​ർ​ഷം മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ഈ ​രാ​ജി​സ​മ്മ​ർ​ദ്ദം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഒ​രു പ​ടി​ഞ്ഞാ​റ​ന്‍ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഇ​ര​യാ​ണ് താ​നെ​ന്ന് ജേ​ക്ക​ബ് ക​രു​തു​ന്ന​താ​യി ഭാ​ര്യ ത​ന്നെ പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. ത​ന്നെ നി​യ​ന്ത്രി​ക്കാ​നു​ള്ള എ​എ​ന്‍സി ശ്ര​മ​ങ്ങ​ളെ ധി​ക്ക​രി​ച്ച സു​മ പോ​രാ​ടാ​ന്‍ ത​യാ​റാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ തോ​ബെ​ക മ​ദി​ബ സു​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചി​രു​ന്നു. “അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത് അ​ദ്ദേ​ഹം അ​വ​സാ​നി​പ്പി​ക്കും, കാ​ര​ണം അറ്റ്‌ലാന്‍റി​ക് സ​മു​ദ്ര​ത്തി​ന് അ​പ്പു​റ​ത്തു​നി​ന്നു​ള്ള ഉ​ത്ത​ര​വു​ക​ള്‍ അ​ദ്ദേ​ഹം സ്വീ​ക​രി​ക്കാ​റി​ല്ല,”എ​ന്നാ​യി​രു​ന്നു അ​വ​ർ കു​റി​ച്ചി​ട്ടി​രു​ന്ന​ത്.

കറ പുരണ്ട രാഷ്‌ട്രീയജീവിതം
ഗു​രു​ത​ര​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും ജേ​ക്ക​ബ് സു​മ​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. 2005-ൽ ​ബ​ലാ​ത്സം​ഗ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് കു​റ്റ​വി​മു​ക്ത​നാ​ക്കി. ഇ​തി​നു പു​റ​മേ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മ്പ​ത്തി​കോ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ഷ​ബീ​ർ ഷെ​യ്ക്ക്, അ​ഴി​മ​തി-​വ​ഞ്ച​നാ​ക്കു​റ്റ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു തെ​ളി​ഞ്ഞ​തോ​ടെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ സു​മ​ക്കെ​തി​രെ​യും ഉ​യ​ർ​ന്നു വ​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് നീ​ണ്ട നി​യ​മ​യു​ദ്ധ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തി​നേ​ർ​പ്പെ​ടേ​ണ്ടി വ​ന്നു. 1999ലാ​ണ് ആ​യു​ധ ഇ​ട​പാ​ടി​ൽ മ​ൾ​ട്ടി-​ബി​ല്യ​ൺ ഡോ​ള​ർ അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. 2009 ൽ ​പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്കെ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ഇ​ത​വ​സാ​നി​ക്കു​ക​യും ചെ​യ്തു. 2005ലാ​ണ് കു​ടും​ബ​സു​ഹൃ​ത്തി​നെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കേ​സ് വ​രു​ന്ന​ത്. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത​വ​ർ​ഷം ത​ന്നെ അ​ദ്ദേ​ഹം ഈ ​കേ​സി​ൽ നി​ന്നു കു​റ്റ​വി​മു​ക്ത​നാ​കു​ക​യും ചെ​യ്തു. 2016ൽ ​മാ​ത്രം 18 അ​ഴി​മ​തി​ക്കേ​സു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ചാ​ർ​ജ് ചെ​യ്ത​ത്. സ്വ​ന്തം വീ​ട് ന​വീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ​ണം ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ലും കേ​സു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ളി​ലേ​റെ​യും ജേ​ക്ക​ബ് സു​മ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ങ്കി​ലും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ​ന്ന​ദ്ധ​നാ​ണെ​ന്ന് ഈ ​വ​ർ​ഷ​മാ​ദ്യം അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു.

പാരമ്പര്യം മുറുകെപ്പിടിച്ച്
പ​ര​മ്പ​രാ​ഗ​ത കു​ടും​ബ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ൽ സു​മ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. പാ​വ​പ്പെ​ട്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​ർ​ക്കി​ട​യി​ൽ, പ്ര​ത്യേ​കി​ച്ച് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പാ​ര​മ്പ​ര്യ​ത്തെ പി​ന്തു​ട​രു​ന്ന ഒ​രു ബ​ഹു​ഭാ​ര്യ​ൻ കൂ​ടി​യാ​യി​രു​ന്നു ജേ​ക്ക​ബ് സു​മ. നി​ല​വി​ൽ നാ​ല് ഭാ​ര്യ​മാ​രു​ണ്ട്. ആ​റു ത​വ​ണ അ​ദ്ദേ​ഹം വി​വാ​ഹി​ത​നാ​യി​ട്ടു​ണ്ട്. 21 കു​ട്ടി​ക​ളു​ണ്ട്. പ​തി​നെ​ട്ട് വ​ർ​ഷം മു​ൻ​പ് ഭാ​ര്യ​മാ​രി​ൽ ഒ​രാ​ളാ​യ മൊ​സാം​ബി​ക്ക​ൻ കേ​റ്റ് മ​ൻ​ഷോ​സോ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഒ​രാ​ളു​മാ​യു​ള്ള ബ​ന്ധം പി​രി​യു​ക​യാ​യി​രു​ന്നു. ജേ​ക്ക​ബ് സു​മ​ക്ക് വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ൽ മ​റ്റൊ​രു കു​ട്ടി​യു​ണ്ടാ​യി എ​ന്ന ആ​രോ​പ​ണം അ​ദ്ദേ​ഹ​ത്തി​ന് അം​ഗീ​ക​രി​ക്കേ​ണ്ട​താ​യി വ​ന്നു.
വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ സൊ​നോ​നോ ഖോ​സ​യു​ടെ നാ​ലു​മാ​സം പ്രാ​യ​മു​ള​ള പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് താ​നാ​ണെ​ന്നും കു​ട്ടി​യു​ടെ​യും അ​മ്മ​യു​ടെ​യും സാ​മ്പ​ത്തി​ക​ച്ചെ​ല​വു​ക​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നും പ​ര​സ്യ​മാ​യി പ്ര​സ്താ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു അ​ദ്ദേ​ഹം. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ജേ​ക്ക​ബ് സു​മ ജ​ന​ങ്ങ​ളു​ടെ പ്രി​യ​ങ്ക​ര​ൻ​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ജ​ന​കീ​യ​ത അ​ദ്ദേ​ഹ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ല്ല. ജ​ന​കീ​യ പ്ര​സി​ഡ​ന്‍റ് എ​ന്ന സ്ഥാ​നം ചോ​ദ്യം ചെ​യ്യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ​ക്കാ​ലം വേ​ണ്ടി​വ​ന്നി​ല്ലെ​ന്ന​താ​ണ് പു​തി​യ സം​ഭ​വ​ങ്ങ​ൾ കാ​ണി​ച്ചു ത​രു​ന്ന​ത്. .