FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

ടി.പി ചന്ദ്രശേഖരൻ വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ‌

Wednesday, Feb 14, 2018,16:51 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.