FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cinema

പാ​ട്ടു​ക​ളി​ലെ പ്ര​ണ​യ​കാ​ലം

Wednesday, Feb 14, 2018,14:46 IST By മെട്രൊ വാർത്ത A A A

പ്ര​ണ​യ​ലേ​ഖ​നം എ​ങ്ങ​നെ​യെ​ഴു​ത​ണ​മെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട മു​നി​കു​മാ​രി​ക മ​ല​യാ​ള സി​നി​മ​യു​ടെ അ​ഭ്ര​പാ​ളി​യി​ൽ ക​റു​പ്പി​ലും വെ​ളു​പ്പി​ലും നി​റ​ഞ്ഞ​തു 1965ലാ​ണ്, ശ​കു​ന്ത​ള എ​ന്ന ചി​ത്ര​ത്തി​ൽ. അ​തി​നു​മു​മ്പും പി​ൻ​പും പ്ര​ണ​യ​ത്തി​ന്‍റെ ഈ​ര​ടി​ക​ൾ ധാ​രാ​ള​മു​ണ്ടാ​യി​ട്ടു​ണ്ട്. പ്ര​ണ​യ​വും വി​ര​ഹ​വും പ്ര​തീ​ക്ഷ​ക​ളു​മെ​ല്ലാം നി​റ​ഞ്ഞ വ​രി​ക​ൾ. ഏ​റ്റ​വു​മൊ​ടു​വി​ൽ പു​രി​ക​ത്തി​ൽ വി​രി​യി​ച്ച പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യ സാ​ധ്യ​ത​ക​ൾ വ​രെ മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്തി​യി​രി​ക്കു​ന്നു. എ​ക്കാ​ല​ത്തും പ്ര​ണ​യ​ഗാ​ന​ങ്ങ​ൾ​ക്കു വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ.
ഓ​രോ ത​ല​മു​റ മാ​റു​മ്പോ​ഴും പ്ര​ണ​യ​വ​രി​ക​ളി​ലും മാ​റ്റ​ങ്ങ​ൾ വ​ന്നു തു​ട​ങ്ങി. അ​ർ​ഥ​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്കു കൈ​പി​ടി​ച്ചു കൊ​ണ്ടു പോ​യ വ​രി​ക​ളി​ൽ നി​ന്നും കാ​മു​ക​നോ​ട് ഇ​ഷ്ട​മ​ല്ലെ​ടാ എ​ന്നു പ​റ​യു​ന്ന ഈ​ര​ടി​ക​ളി​ലേ​ക്കു മാ​റി​യ​തു കാ​ല​ത്തി​ന്‍റെ മാ​റ്റ​മാ​യി ക​ണ​ക്കാ​ക്കാം. എ​ങ്കി​ലും മ​ല​യാ​ളി​യു​ടെ മ​ന​സി​ലെ പ്ര​ണ​യ​ഗാ​ന​ങ്ങ​ളി​ൽ ഏ​റെ​യും പ​ഴ​യ​കാ​ല​ത്തി​ലേ​തു ത​ന്നെ​യാ​ണ്. വ​യ​ലാ​റും ശ്രീ​കു​മാ​ര​ൻ ത​മ്പി​യും ഒ​എ​ൻ​വി​യും യൂ​സ​ഫ​ലി കേ​ച്ചേ​രി​യും വ​രി​ക​ളി​ൽ വി​സ്മ​യം വി​രി​യി​ച്ചി​രു​ന്ന കാ​ലം. എ​ങ്കി​ലും, എ​പ്പോ​ഴു​മി​ല്ലെ​ങ്കി​ലും ഇ​ക്കാ​ല​ത്തും തീ​വ്ര​പ്ര​ണ​യ​ത്തി​ന്‍റെ ഈ​ര​ടി​ക​ൾ ഇ​ട​യ്ക്കൊ​ക്കെ ഒ​ഴു​കി​വ​രു​ന്നു​ണ്ട്.
മ​ല​യാ​ളി​ക്കു സ്വ​ന്തം പ്ര​ണ​യ​ത്തോ​ടു ചേ​ർ​ത്തു നി​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന നി​ര​വ​ധി ഗാ​ന​ങ്ങ​ൾ സി​നി​മ​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു പ്ര​ണ​യ​ഗാ​നം മൂ​ളാ​ൻ പ​റ​ഞ്ഞാ​ൽ ഇ​ന്നും മ​ന​സി​ലെ​ത്തു​ന്ന​തു പ​ഴ​യ പാ​ട്ടു​ക​ളാ​യി​രി​ക്കും. കാ​മു​കി പോ​യ​പ്പോ​ൾ മാ​ന​സ​മൈ​നേ എ​ന്നു പാ​ടി ന​ട​ന്ന വി​ര​ഹ​കാ​മു​ക​നെ മ​ല​യാ​ള സി​നി​മ​യി​ൽ ഇ​നി കാ​ണാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല. ആ​ലു​വ​പ്പു​ഴ​യു​ടെ തീ​ര​ത്തു മേ​രി​യെ പ്ര​ണ​യി​ച്ചു ന​ട​ന്ന ജോ​ർ​ജ്, മ​ല​രേ പാ​ടി​ന​ട​ക്കാ​ൻ മ​ല​ർ മി​സി​നെ ക​ണ്ടെ​ത്തി​യ​തും, മ​ല​രി​ൽ മ​റ​വി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ പ​യ​റ്റി​യ​പ്പോ​ൾ, സെ​ലി​നി​ൽ സെ​റ്റി​ലാ​യ​തും മ​ല​യാ​ളി ക​ണ്ടു. ഇ​തി​നി​ട​യി​ൽ മാ​ന​സ മൈ​ന​യ്ക്കു സ്കോ​പ്പി​ല്ലാ​താ​യ​തു കാ​ല​ത്തി​ന്‍റെ മാ​റ്റ​മാ​യി അം​ഗീ​ക​രി​ക്കാം.

 

മ​ല​യാ​ളി നെ​ഞ്ചേ​റ്റി​യ പ്ര​ണ​യ​ഗാ​ന​ങ്ങ​ളി​ൽ ചി​ല​ത്
= പ്രി​യ​ത​മാ, പ്രി​യ​ത​മാ പ്ര​ണ​യ​ലേ​ഖ​നം എ​ങ്ങ​നെ​യെ​ഴു​ത​ണം – ശ​കു​ന്ത​ള
= സ​ന്യാ​സി​നി നി​ൻ പു​ണ്യാ​ശ്ര​മ​ത്തി​ൽ – രാ​ജ​ഹം​സം
= മാ​ണി​ക്യ​വീ​ണ​യു​മാ​യെ​ൻ – കാ​ട്ടു​പൂ​ക്ക​ൾ
= മാ​സ​മൈ​നേ വ​രൂ – ചെ​മ്മീ​ൻ
= മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കും – മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ
= സു​ന്ദ​രി നി​ൻ തു​മ്പു കെ​ട്ടി​യ – ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി
= അ​രി​കി​ൽ നീ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ – നീ​യെ​ത്ര ധ​ന്യ
= നാ​ഥാ നീ ​വ​രും കാ​ലൊ​ച്ച കേ​ൾ​ക്കു​വാ​ൻ – ചാ​മ​രം
= അ​നു​രാ​ഗി​ണി ഇ​താ നി​ൻ – ഒ​രു കു​ട​ക്കീ​ഴി​ൽ
= ആ​രെ​യും ഭാ​വ​ഗാ​യ​ക​നാ​ക്കും – ന​ഖ​ക്ഷ​ത​ങ്ങ​ൾ
= മാ​ട​പ്രാ​വേ വാ – ​മ​ദ​നോ​ത്സ​വം
= ഇ​ളം​മ​ഞ്ഞി​ൻ കു​ളി​രു​മാ​യി – നി​ന്നി​ഷ്ടം എ​ന്നി​ഷ്ടം
= ഇ​ന്നു​മെ​ന്‍റെ ക​ണ്ണു​നീ​രി​ൽ – യു​വ​ജ​നോ​ത്സ​വം
= വൈ​ശാ​ഖ​സ​ന്ധ്യേ – നാ​ടോ​ടി​ക്കാ​റ്റ്
= നീ​ർ​മി​ഴി​പ്പീ​ലി​യി​ൽ – വ​ച​നം
= ഒ​രു രാ​ത്രി കൂ​ടി വി​ട വാ​ങ്ങ​വേ – സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം
= ആ​രോ വി​ര​ൽ മീ​ട്ടി – പ്ര​ണ​യ​വ​ർ​ണ്ണ​ങ്ങ​ൾ
= എ​ത്ര​യോ ജ​ന്മ​മാ​യ് – സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം
= മ​റ​ന്നി​ട്ടു​മെ​ന്തി​നോ – ര​ണ്ടാം ഭാ​വം
= ഓ ​പ്രി​യേ, പ്രി​യേ – അ​നി​യ​ത്തി​പ്രാ​വ്
= മി​ഴി​യ​റി​യാ​തെ വ​ന്നു നീ – ​നി​റം
= പി​ന്നെ​യും പി​ന്നെ​യും ആ​രോ കി​നാ​വി​ന്‍റെ – കൃ​ഷ്ണ​ഗു​ഡി​യി​ൽ ഒ​രു പ്ര​ണ​യ​കാ​ല​ത്ത്
= ഒ​രു വേ​ന​ൽ​പു​ഴ​യി​ൽ തെ​ളി​നീ​രി​ൽ – പ്ര​ണ​യ​കാ​ലം
= അ​ഴ​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ – അ​യാ​ളും ഞാ​നും ത​മ്മി​ൽ
= മ​ല​രേ നി​ന്നെ – പ്രേ​മം
= കാ​ത്തി​രു​ന്ന് കാ​ത്തി​രു​ന്ന് – എ​ന്നു നി​ന്‍റെ മൊ​യ്തീ​ൻ.