FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cinema

പ്രിയാ വാര്യർക്കും ഒമർ ലുലുവിനുമെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്

Wednesday, Feb 14, 2018,18:33 IST By മെ‌ട്രൊ വാർത്ത A A A

ഹൈദരാബാദ്: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ എന്ന പാട്ടും വീഡിയോയും ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഒരു കൂട്ടം യുവാക്കളാണ് പരാതി ഗാനത്തിനെതിരെ പരാതി നല്‍കിയതെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. ചിത്രത്തിലെ നായിക പ്രീയ വാര്യര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് ഒമറിനെതിരെയും മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പറ്റം മുസ്ലീം യുവാക്കളാണ് ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടത്. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിത്.

വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിനുള്ളില്‍ അറിയാവുന്ന ഒരു പാട്ടാണിത് എന്ന് മനസ്സിലാക്കാതെയാണ് ഹൈദരാബാദിലുള്ള മുസ്ലീം യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതി തന്നെ ഞെട്ടിച്ചുവെന്നാണ് ഒമറിന്റെ ആദ്യപ്രതികരണം