FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Top News

പ്ര​ണ​യ​ സു​ര​ഭി​ല​ കാ​ലം

Wednesday, Feb 14, 2018,12:25 IST By ര​ഘു​നാ​ഥ്.​ സി.​ പി.​ കു​റ്റ്യാ​ടി A A A

പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക​പ്പു​റ​ത്തെ പ്രേ​മ​സു​ര​ഭി​ല​മാ​യ യൗ​വ്വ​ന​കാ​ല​ത്തി​ലേ​ക്കു തി​രി​ച്ചു പ​റ​ക്കു​ക​യാ​ണു സ​ത്യ​ൻ മൊ​കേ​രി​യും, ഭാ​ര്യ അ​ഡ്വ​ക്ക​റ്റ് പി. ​വ​സ​ന്ത​വും. കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​യ സ​ത്യ​ൻ മൊ​കേ​രി, സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി​യും കി​സാ​ൻ സ​ഭ​യു​ടെ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളും മു​ൻ എം​എ​ൽ​എ​യു​മാ​ണ്. ഭാ​ര്യ അ​ഡ്വ​ക്ക​റ്റ് പി.​വ​സ​ന്തം കേ​ര​ള മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. മൊ​കേ​രി​യി​ലെ വീ​ട്ടി​ലി​രു​ന്നു പ്ര​ണ​യാ​തു​ര​മാ​യ ആ ​നാ​ളു​ക​ൾ ഓ​ർ​ത്തെ​ടു​ക്കു​ന്നു വ​സ​ന്തം.

ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​രി​യു​ടെ പ്ര​ണ​യം എ​പ്പോ​ഴും ആ​ശ​യ​ങ്ങ​ളി​ൽ ഊ​ന്നി​യി​രി​ക്കും. ക​മി​താ​വി​നോ​ടു​ള്ള പ്ര​ണ​യ​ത്തേ​ക്കാ​ളു​പ​രി പാ​ർ​ട്ടി​യോ​ടു​ള്ള പ്ര​ണ​യം കൂ​ടി​യാ​യി​രി​ക്കു​മ​ത്. ഒ​രു പെ​ണ്ണ് വി​വാ​ഹി​ത​യാ​യാ​ൽ ത​ന്‍റെ സ്വാ​ത​ന്ത്ര്യം കു​ടും​ബ​ത്തി​നു വേ​ണ്ടി അ​ടി​യ​റ​വ​യ്ക്കേ​ണ്ടി വ​രും. ഈ ​സ​മ​യ​ത്തു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം അ​സാ​ധ്യ​മാ​കും. എ​നി​ക്കും ആ ​ബോ​ധം മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ വി​വാ​ഹം ക​ഴി​ച്ചാ​ൽ മാ​ത്ര​മേ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ട് പോ​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന തി​രി​ച്ച​റി​വി​ലാ​ണു സ​ത്യ​ൻ മൊ​കേ​രി​യു​മാ​യു​ള്ള പ്ര​ണ​യ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.
ഒ​രി​ക്ക​ൽ പോ​ലും കു​ടും​ബ​ജീ​വി​തം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​മാ​യി​ട്ടി​ല്ല. മൂ​ത്ത സ​ഹോ​ദ​ര​ൻ സി.​പി വി​ശ്വ​നാ​ഥ​ൻ സി​പി​ഐ യു​ടെ നേ​താ​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ക​രു​വ​ണ്ണൂ​രി​ലെ പു​തു​ശ്ശേ​രി ത​റ​വാ​ട് വീ​ട്ടി​ലെ എ​ന്‍റെ ചെ​റു​പ്പ​കാ​ലം ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യു​മാ​യി അ​ടു​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി .സി​പി​ഐ​യു​ടെ നേ​താ​ക്ക​ൾ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു. പാ​ർ​ട്ടി ക്യാം​പു​ക​ളും യോ​ഗ​ങ്ങ​ളും വീ​ട്ടി​ൽ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം ബാ​ലു​ശേ​രി മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​മാ​യി പാ​ർ​ട്ടി ബ്രാ​ഞ്ച് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തു ക​രി​വ​ണ്ണൂ​രി​ൽ വ​ച്ചാ​യി​രു​ന്നു. പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള ബാ​ല​വേ​ദി​യും ശ​ക്ത​മാ​യി​രു​ന്നു. ഞാ​ൻ ബാ​ല​വേ​ദി​യി​ൽ സ​ജീ​വ​മാ​യി. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തോ​ടെ​യാ​ണ് എ​ഐ​എ​സ്എ​ഫി​ൽ എ​ത്തി​യ​ത്.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സ​ത്യ​ൻ മൊകേ​രി, ഇ.​സി. സ​തീ​ശ​ൻ, സ​ജീ​ന്ദ്ര​ൻ, എ​ന്നി​വ​രാ​യി​രു​ന്നു അ​ന്ന​ത്തെ നേ​താ​ക്ക​ൾ. പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി എ​ഐഎ​സ്എ​ഫി​ന്‍റെ നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി സ​ഹോ​ദ​ര​നു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തു പ​തി​വാ​യി​രു​ന്നു. ഈ ​അ​വ​സ​ര​ങ്ങ​ളി​ൽ എ​ല്ലാം ത​ന്നെ, സ​ത്യേ​ട്ട​നെ പാ​ർ​ട്ടി സ​ഖാ​വെ​ന്ന നി​ല​യി​ലാ​ണു ക​ണ്ട​ത്. തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ളേ​ജി​ൽ പൊ​ളി​റ്റി​ക്സി​ൽ ഡി​ഗ്രി അ​വ​സാ​ന​വ​ർ​ഷ​മാ​യ​പ്പോ​ഴാ​ണു ഞാ​നും സ​ത്യേ​ട്ട​നും ജീ​വി​ത​സ​ഖാ​ക്ക​ളാ​വു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​പ്ര​യാ​സ​ങ്ങ​ളും കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തെ​പ്പ​റ്റി​യും എ​ന്നെ പൂ​ർ​ണ്ണ​മാ​യി ബോ​ധ്യ​പ്പെ​ടു​ത്തി. പ്ര​യാ​സ​ങ്ങ​ൾ ത​ര​ണം ചെ​യ്തു ആ​ശ​യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച് ഒ​ന്നാ​യി ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
1986 മാ​ർ​ച്ച് മാ​സം ര​ണ്ടാം തീ​യതി​യാ​യി​രു​ന്നു വി​വാ​ഹം. മു​ൻ മു​ഖ്യ​മ​ന്ത്രി പി.​കെ.​വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ഷ​ഷ്ടി​പൂ​ർ​ത്തി ദി​ന​ത്തി​ൽ, വ​ട​ക​ര ടൗ​ൺ ഹാ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളാ​ൽ പൂ​മാ​ല സ്വീ​ക​രി​ച്ച് ഞാ​നും സ​ത്യ​ൻ​ മൊകേ​രി​യും ജീ​വി​ത​പ​ങ്കാ​ളി​ക​ളാ​യി. വി​വാ​ഹ​ച്ച​ട​ങ്ങി​ൽ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളോ ആ​ർ​ഭാ​ട​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ണം കൊ​ടു​ത്തു ജോ​ലി ക​ര​സ്ഥ​മാ​ക്കു​ക എ​ന്ന​തു ക​മ്യു​ണി​സ്റ്റ് ചി​ന്താ​ഗ​തി​ക്കു വി​രു​ദ്ധ​മാ​യി​രു​ന്ന​തി​നാ​ൽ, പാ​ര​ല​ൽ കോ​ളേ​ജു​ക​ളി​ൽ അ​ധ്യാ​പ​നം ന​ട​ത്തി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും ജീ​വി​ത​ത്തി​നു​മു​ള്ള പ​ണം ക​ണ്ടെ​ത്തി. എ​ൽ​എ​ൽ​ബി പ​ഠ​ന​വും തു​ട​ർ​ന്നു. പ​ഠി​പ്പി​ക്ക​ലും പ​ഠി​ക്ക​ലും രാ​ഷ്ടീ​യ പ്ര​വ​ർ​ത്ത​ന​വും ഒ​പ്പം പ്ര​ണ​യ​വും ക​ല​ർ​ന്ന ജീ​വി​ത​വും സ​ന്തോ​ഷ​ക​ര​മാ​യി മു​ന്നേ​റി​ക്കൊ​ണ്ടി​രു​ന്നു.
ഞ​ങ്ങ​ളു​ടെ പ്ര​ണ​യജീ​വി​ത​ത്തി​ൽ വ്യ​ക്തി​താ​ൽ​പ്പ​ര്യ​ത്തേ​ക്കാ​ൾ കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു പ്രാ​ധാ​ന്യം. പ്ര​ണ​യം ശാ​ന്ത​വും സു​ന്ദ​ര​വും, നി​ർ​മ്മ​ല​വു​മാ​ണ് എ​ന്നാ​ണു ജീ​വി​ത​യാ​ത്ര ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ച​ത്. പ്ര​ണ​യം ഒ​രു ത​ര​ത്തി​ൽ വി​പ്ല​വം കൂ​ടി​യാ​ണ്., അ​ഡ്വ.​പി വ​സ​ന്തം പ​റ​യു​ന്നു.