FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

ബസ് ചാര്‍ജ് വർധിപ്പിച്ചു, മിനിമം നിരക്ക് എട്ടു രൂപ, സമരം തുടരുമെന്ന് ബസുടമകള്‍

Wednesday, Feb 14, 2018,12:25 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇക്കാര്യം സംബന്ധിച്ച് ഇടതു മുന്നണി യോഗത്തിന്‍റെ ശുപാര്‍ശ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ മിനിമം ബസ് നിരക്ക് ഏഴില്‍ നിന്ന് എട്ടു രൂപയാവും. ഫാസ്റ്റ് പാസഞ്ചറുകളുടെ നിരക്ക് 10ല്‍ നിന്ന് 11 രൂപയായും ഉയരും. മാർച്ച് ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിലാവും. അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമുണ്ടാവില്ല.

എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളിലെ നിരക്ക് 13ല്‍ നിന്നു 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലകസ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എ.സി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലേക്കും ഉയരും. നിലവിൽ ഓർഡിനറി ബസിനു കിലോമീറ്ററിനു 64 പൈസയായിരുന്ന നിരക്ക് 70 പൈസയായി വര്‍ദ്ധിക്കും. 2014 മേയിലായിരുന്നു ഒടുവില്‍ സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചത്.

അതേസമയം, ബസ് ചാർജ് മിനിമം 10 രൂപയായി വർധിപ്പിക്കണമെന്ന നിലപാടിൽ നിന്നു പുറകോട്ടില്ലെന്ന് ബസുടമകളുടെ സംഘടന പ്രതികരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജ് വര്‍ദ്ധന അപര്യാപ്തമാണ്. നിലവിലെ വിലക്കയറ്റവും ജീവനക്കാരുടെ കൂലിയും കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ നിരക്കു വര്‍ദ്ധനകൊണ്ട് ബസുടമകള്‍ക്ക് പ്രയോജനമില്ല. അതിനാൽ 16 പ്രഖ്യാപിച്ച സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നും ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതികരിച്ചു.