FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

ബി​ജെ​പി ക​ളി​ക്കു​ന്ന​ത് തീ ​കൊ​ണ്ട്: മ​ാണി​ക് സ​ർ​ക്കാ​ർ

Wednesday, Feb 14, 2018,11:09 IST By മെട്രൊ വാർത്ത A A A

അ​ഗ​ർ​ത്ത​ല: ത്രി​പു​ര തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ബി​ജെ​പി​യെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ത്രി​പു​ര മു​ഖ്യ​മ​ന്ത്രി മ​ാണി​ക് സ​ർ​ക്കാ​ർ.
സാ​യു​ധ​വി​പ്ല​വ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ർ​ത്ത ബി​ജെ​പി തീ ​കൊ​ണ്ടാ​ണ് ക​ളി​ക്കു​ന്ന​തെ​ന്ന് മ​ാണി​ക് സ​ർ​ക്കാ​ർ ആ​രോ​പി​ച്ചു. ക​ഴി​വി​ല്ലാ​യ്മ കൊ​ണ്ട് ബി​ജെ​പി​യി​ൽ വാ​ച​ക​ക്ക​സ​ർ​ത്ത് നേ​ടി വി​ജ​യി​ക്കാ​മെ​ന്നാ​ണ് മോ​ദി പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.18​നാ​ണ് ത്രി​പു​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. സം​സ്ഥാ​ന​ത്ത് എ​ട്ടാ​മ​തും അ​ധി​കാ​ര​ത്തി​ലേ​റി റെ​ക്കോ​ഡ് സ്ഥാ​പി​ക്കാ​മെ​ന്നാ​ണ് ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ. ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​നെ പു​റ​കി​ലാ​ക്കി ബി​ജെ​പി​യാ​ണ് സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന എ​തി​രാ​ളി.
ഗോ​ത്ര​വി​ഭാ​ഗ​മാ​യ ഇ​ൻ​ഡി​ജെ​ന​സ് പീ​പ്പി​ൾ ഫ്ര​ണ്ട് ഒ​ഫ് ത്രി​പു​ര​യു​മാ​യാ​ണ​അ ബി​ജെ​പി സ​ഖ്യ​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.
അ​വി​ശു​ദ്ധ​വും അ​വ​സ​ര​വാ​ദ​വു​മാ​യ കൂ​ട്ടു​കെ​ട്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ സ​ഖ്യ​ത്തെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2000ത്തി​ലാ​ണ് ഈ ​സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളും ക​ലാ​പ​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന സം​ഘ​ട​ന​യു​മാ​യാ​ണ് ബി​ജെ​പി സ​ഖ്യം രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ 51 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത്. 9 സീ​റ്റു​ക​ളി​ൽ ട്രൈ​ബ​ൽ പാ​ർ​ട്ടി​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.