FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Top News

മോ​ദി​ക്കെ​തി​രേ വി​ശാ​ല കൂ​ട്ടാ​യ്മ

Wednesday, Feb 14, 2018,10:50 IST By പ്ര​ത്യേ​ക ലേ​ഖ​ക​ൻ A A A

കോ​ണ്‍ഗ്ര​സു​മാ​യി മാ​ത്ര​മ​ല്ല,​ ദേ​ശീ​യ ത​ല​ത്തി​ല്‍ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​മാ​യും സ​ഖ്യം പാ​ടി​ല്ലെ​ന്ന് സി​പി​എം ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യം. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ​യും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ​യും ന​വ ലി​ബ​റ​ല്‍ ന​യ​ങ്ങ​ളോ​ടാ​ണു സി​പി​എ​മ്മി​ന്‍റെ പോ​രാ​ട്ടം. ഇ​തി​നാ​യി ഒ​രു വി​ശാ​ല കൂ​ട്ടാ​യ്മ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​സ്ഥാ​ന​ത​ലം മു​ത​ല്‍ രൂ​പ​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് പാ​ര്‍ട്ടി​യു​ടെ ല​ക്ഷ്യം. ഹി​ന്ദു​ത്വ വ​ര്‍ഗീ​യ​വാ​ദ​വും ജ​ന​ദ്രോ​ഹ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​ന്ന ബി​ജെ​പി സ​ര്‍ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ മ​തേ​ത​ര ശ​ക്തി​ക​ളു​മാ​യി ഒ​രു​മി​ച്ചു നീ​ങ്ങ​ണം. സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബി​ജെ​പി​യു​മാ​യി കൂ​ടി​ച്ചേ​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത പ്രാ​ദേ​ശി​ക പാ​ര്‍ട്ടി​ക​ളെ ഒ​രു​മി​പ്പി​ച്ചു നി​ര്‍ത്തു​മെ​ന്നും പൊ​തു​ജ​നാ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വി​ട്ട ക​ര​ട് പ്ര​മേ​യ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ നാ​ലു​വ​ര്‍ഷ​ത്തെ ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​രി​ന്‍റെ ഭ​ര​ണം കൊ​ണ്ടു ത​ന്നെ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. സ​ര്‍ക്കാ​രി​ന് അ​ക​ത്തും പു​റ​ത്തും ഹി​ന്ദു​ത്വ ശ​ക്തി​ക​ള്‍ ഉ​യ​ര്‍ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ മ​തേ​ത​ര ശ​ക്തി​ക​ളു​ടെ വി​ശാ​ല കൂ​ടി​ച്ചേ​ര​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും ക​ര​ടു പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​ര്‍ഗീ​യ ശ​ക്തി​ക​ള്‍ക്കെ​തി​രേ താ​ഴേ​ത്ത​ട്ടു മു​ത​ല്‍ പൊ​രു​താ​ന്‍ ജ​ന​ങ്ങ​ളെ ശ​ക്ത​രാ​ക്കു​ക​യാ​ണു പ്ര​ഥ​മ ല​ക്ഷ്യം. ഇ​ത് രാ​ഷ്‌​ട്രീ​യ, തെ​ര​ഞ്ഞെ​ടു​പ്പു സ​ഖ്യ​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ട​ല്ല. ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ക്കു നേ​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​ന്‍ വി​ശാ​ല കൂ​ടി​ച്ചേ​ര​ലാ​ണ് വേ​ണ്ട​ത്.
സി​പി​എ​മ്മി​ന്‍റെ സ്വ​ത​ന്ത്ര ശ​ക്തി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​ണ് പാ​ര്‍ട്ടി മു​ന്‍തൂ​ക്കം ന​ല്‍കു​ന്ന​ത്. വി​ശാ​ല​വും ശ​ക്ത​വു​മാ​യ ഇ​ട​ത് ഐ​ക്യ​ത്തി​നും പ്ര​ധാ​ന്യം ന​ല്‍കു​ന്നു. ഇ​ട​ത് ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നാ​യി എ​ല്ലാ ഇ​ട​ത് ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​ജെ​പി​ക്കെ​തി​രാ​യി പ​ര​മാ​വാ​ധി വോ​ട്ടു​ക​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ ദേ​ശീ​യ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും ഇ​ട​തു പാ​ര്‍ട്ടി​ക​ള്‍ക്ക് ക​ഴി​യ​ണം.
മോ​ദി സ​ര്‍ക്കാ​രി​നെ​തി​രാ​യ സ​മ​ര​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. ന​വ ലി​ബ​റ​ല്‍ ന​യ​ങ്ങ​ളാ​ല്‍ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ ഒ​ന്നു​ചേ​ര്‍ന്ന് തൊ​ഴി​ല്‍, ഭൂ​മി, ആ​ഹാ​രം, വേ​ത​നം, ഉ​പ​ജീ​വ​നം എ​ന്നി​വ​യ്ക്കാ​യി പോ​രാ​ട​ണം. ഇ​തു​പോ​ലു​ള്ള എ​ല്ലാ സ​മ​ര​ങ്ങ​ളി​ലും പാ​ര്‍ട്ടി ഇ​ട​പെ​ട്ട് നേ​തൃ​ത്വം ന​ല്‍ക​ണ​മെ​ന്നും ക​ര​ടി​ല്‍ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ,​ സാ​മൂ​ഹി​ക,​ സാം​സ്കാ​രി​ക,​ ബൗ​ദ്ധി​ക രം​ഗ​ങ്ങ​ളി​ല്‍ ഹി​ന്ദു​ത്വ വ​ര്‍ഗീ​യ വ​ത്ക​ര​ണ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി മു​ന്നോ​ട്ടു വ​ര​ണം. സാ​മൂ​ഹി​ക​മാ​യി അ​ടി​ച്ച​മ​ര്‍ത്ത​പ്പെ​ട്ട​വ​ര്‍ക്കു വേ​ണ്ടി​യും വ​നി​ത​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി​യും വ​നി​ത​ക​ള്‍ക്കു നേ​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ള്‍ക്കെ​തി​രേ​യും പാ​ര്‍ട്ടി മു​ന്‍നി​ര​യി​ല്‍ നി​ല്‍ക്ക​ണം. ഇ​ട​ത്, ദ​ളി​ത് ഐ​ക്യ​വേ​ദി​ക​ള്‍ രൂ​പീ​ക​രി​ച്ചു മു​ന്നോ​ട്ടു നീ​ങ്ങ​ണ​മെ​ന്നും ആ​ദി​വാ​സി​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു മു​ന്നി​ല്‍ നി​ല്‍ക്ക​ണം.
ദേ​ശീ​യ ത​ല​ത്തി​ല്‍ ബി​ജെ​പി​യു​ടെ വ​ര്‍ഗീ​യ ആ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക,​ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും സോ​ഷ്യ​ലി​സ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി പാ​ര്‍ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക,​ ഇ​ട​ത് ജ​നാ​ധി​പ​ത്യ ബ​ദ​ലി​നാ​യി ശ​ക്ത​മാ​യ ഇ​ട​ത് ജ​നാ​ധി​പ​ത്യ മു​ന്ന​ണി രൂ​പീ​ക​രി​ക്കു​ക,​ പാ​ര്‍ട്ടി​യു​ടെ സ്വാ​ധീ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക, സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ല്‍ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക,​ ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം നി​ല​നി​ര്‍ത്തു​ക,​ നി​ല​വാ​ര​മു​ള്ള അം​ഗ​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി പാ​ര്‍ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക,​ കൂ​ടു​ത​ല്‍ യു​വാ​ക്ക​ളെ പാ​ര്‍ട്ടി​യി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കു​ക. വ​ര്‍ഗീ​യ​ത​യ്ക്കും ന​വ ലി​ബ​റ​ല്‍ ന​യ​ങ്ങ​ള്‍ക്കു​മെ​തി​രേ ത​ത്വാ​ധി​ഷ്ഠി​ത​മാ​യ സ​മ​ര​ങ്ങ​ള്‍ ന​യി​ക്കു​ക എ​ന്നി​വ​യും പ്ര​മേ​യം വ​ര​ച്ചി​ടു​ന്നു​ണ്ട്.
രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ ചു​റ്റു​പാ​ടി​നെ ത​ക​ര്‍ക്കു​ന്ന ആ​ര്‍എ​സ്എ​സ്, ഹി​ന്ദു​ത്വ അ​ജ​ണ്ട​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. മോ​ദി സ​ര്‍ക്കാ​ര്‍ അ​മെ​രി​ക്ക​യു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ത്ത് സ​ഖ്യം രൂ​പീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. മൂ​ന്നു വ​ര്‍ഷ​ത്തെ​യും ഒ​മ്പ​തു മാ​സ​ത്തെ​യും ഭ​ര​ണം കൊ​ണ്ട് മോ​ദി രാ​ജ്യ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്നു. നോ​ട്ടു നി​രോ​ധ​ന​ത്തി​ലൂ​ടെ നേ​ട്ട​ങ്ങ​ളൊ​ന്നും ത​ന്നെ കൈ​വ​രി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ജി​എ​സ്ടി ഏ​ര്‍പ്പെ​ടു​ത്തി​യ​തോ​ടെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ഭാ​രം കൂ​ടി. അ​പ്ര​ത്യ​ക്ഷ നി​കു​തി​യു​ടെ തോ​തു കൂ​ട്ടി​യ​തി​നൊ​പ്പം സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍ന്നെ​ടു​ത്തു. ഭാ​രി​ച്ച വാ​യ്പ​ക​ള്‍ കൊ​ടു​ത്ത ബാ​ങ്കി​ങ് മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി. തൊ​ഴി​ലി​ല്ലാ​യ്മ വ്യാ​പ​ക​മാ​യി വ​ര്‍ധി​ച്ച​താ​ണ് ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മെ​ന്നും ക​ര​ട് രാ​ഷ്‌​ട്രീ​യ പ്ര​മേ​യം കു​റ്റ​പ്പെ​ടു​ത്തു​ന്നു.
ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ര്‍എ​സ്എ​സു​കാ​രെ ക​യ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​ര്‍എ​സ്എ​സ്, ബി​ജെ​പി ബ​ന്ധു​ക്ക​ളാ​ണ് ഗ​വ​ര്‍ണ​ര്‍മാ​ര്‍. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പോ​ലും സ്വ​ഭാ​വം മാ​റ്റു​ന്നു. ബി​ജെ​പി, ആ​ര്‍എ​സ്എ​സ് നേ​താ​ക്ക​ള്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു പ​ര​സ്യ​മാ​യി പ​റ​യു​ന്നു​വെ​ന്നും ക​ര​ട് പ്ര​മേ​യം കു​റ്റ​പ്പെ​ടു​ത്തു​ന്നു.