FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Life-style

പ്ര​ണ​യ​ം പ​രി​ണാ​മ​ങ്ങ​ളിലൂടെ

Wednesday, Feb 14, 2018,12:15 IST By നീതു ചന്ദ്രൻ A A A

വാ​ട്സ്ആ​പ്പ് സ്‌​ക്രീ​നി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് ചു​വ​ന്നു​തു​ടു​ത്ത ഹൃ​ദ​യ​ത്തി​ന്‍റെ സ്മൈ​ലി​യോ​ടെ ഒ​രു ക്ഷ​ണ​ത്തി​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍. മി​സ് യൂ ​എ​ന്നൊ​രൊ​റ്റ മെ​സെ​ജി​ന്‍റെ എ​ക്സൈ​റ്റ്മെ​ന്‍റി​ല്‍, ചൂ​ണ്ടു​വി​ര​ലി​ല്‍ ചു​റ്റി​ത്തി​രി​യു​ന്ന കീ​യു​മാ​യി ഓ​ടി​യി​റ​ങ്ങി പാ​ര്‍ക്കി​ങ് ഗ്രൗ​ണ്ടി​ല്‍നി​ന്നു ക്രൂ​സ​ര്‍ ചു​ഴ​റ്റി​യെ​ടു​ത്ത് ആ​കാ​ശ​ത്തേ​ക്കെ​ന്ന പോ​ലെ ഒ​രൊ​റ്റ പ​റ​ക്ക​ല്‍. റോ​ക്ക് മ്യൂ​സി​ക് അ​ലി​ഞ്ഞു കി​ട​ക്കു​ന്ന മാ​ളി​ലെ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ബ്രാ​ന്‍ഡ​ഡ് വ​സ്ത്ര​ങ്ങ​ളു​ടെ ഡി​സ്പ്ലേ​ക​ള്‍ക്ക​രി​കി​ലൂ​ടെ പ​തി​യെ ഒ​ഴു​കി​ത്തു​ട​ങ്ങു​ന്ന ഒ​രു പ്ര​ണ​യ​പ്പു​ഴ. നി​ശ​ബ്ദ​മാ​യ കു​ഞ്ഞ​രു​വി പോ​ലു​ള്ള നാ​ട്ടി​ട​വ​ഴി​ക​ളി​ല്‍നി​ന്ന്, എ​പ്പോ​ഴും ക​ല​ങ്ങി​യൊ​ഴു​കു​ന്ന പു​ഴ പോ​ലു​ള്ള വ​ലി​യ മാ​ളു​ക​ളു​ടെ ബ​ഹ​ള​ത്തി​ലേ​ക്കു പ്ര​ണ​യ​ത്തി​ന്‍റെ സമ്മർസോ​ള്‍ട്ട്.

അ​ന്നൊ​രി​ക്ക​ല്‍…
നാ​ല്‍ക്ക​വ​ല​യു​ടെ ഏ​തെ​ങ്കി​ലു​മൊ​രു കോ​ണി​ല്‍ കു​സൃ​തി തി​ള​ങ്ങി​യ ക​ണ്‍മു​ന​ക​ളി​ല്‍ ഒ​രാ​ള്‍ക്കു മാ​ത്രം വാ​യി​ച്ചെ​ടു​ക്കാ​വു​ന്ന​തു പോ​ലെ ഒ​ളി​ഞ്ഞി​രു​ന്ന ഒ​രു ക്ഷ​ണം. ചു​റ്റും പാ​റി​പ്പ​റ​ക്കു​ന്ന ഒ​രാ​യി​രം ക​ണ്ണു​ക​ളെ ക​ബ​ളി​പ്പി​ച്ച്, പു​റ​ത്തു കേ​ള്‍ക്കാ​വു​ന്ന നെ​ഞ്ചി​ടി​പ്പു​ക​ളെ പേ​ടി​ച്ച്, അ​നു​സ​ര​ണ​യി​ല്ലാ​ത്ത വ​ള്ളി​ച്ചെ​ടി​ക​ള്‍ പ​ട​ര്‍ന്നു ചാ​യ്ഞ്ഞു കി​ട​ന്നി​രു​ന്ന പാ​ര്‍ക്കി​ലെ പാ​യ​ല്‍പി​ടി​ച്ചു തു​ട​ങ്ങി​യ ബെ​ഞ്ചി​ല്‍, അ​ല്ലെ​ങ്കി​ല്‍ മീ​ശ മു​ള​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത ക്ലാ​സ് മു​റി​ക​ളു​ടെ വെ​ളി​ച്ചം വീ​ഴാ​ത്ത ഇ​ട​നാ​ഴി​യി​ല്‍, അ​തു​മ​ല്ലെ​ങ്കി​ല്‍ പ​ള്ളി​മു​റ്റ​ത്തു നി​ന്നു വീ​ട്ടി​ലേ​ക്കെ​ത്തും വ​രെ​യു​ള്ള ഇ​ട​വ​ഴി​യി​ല്‍… മി​ണ്ട​ണ​മെ​ന്ന് ഒ​രു​പാ​ട് കൊ​തി​ച്ച്, ചി​ല​പ്പോ​ള്‍ ഒ​ന്നും മി​ണ്ടാ​തെ അ​വ​സാ​നി​ച്ചി​രു​ന്ന ക​ണ്ടു​മു​ട്ട​ലു​ക​ള്‍..

പ്ര​ണ​യ​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം
പ​ഴ​യൊ​രു ര​സ​ത​ന്ത്ര​ത്തി​ൽ പു​തി​യ സ​മ​വാ​ക്യ​ങ്ങ​ൾ വ​രു​ത്തി​യ പ​രി​ണാ​മ​ങ്ങ​ള്‍ക്ക് അ​ധി​ക​കാ​ല​മൊ​ന്നും വേ​ണ്ടി​വ​ന്നി​ല്ല. ഹൃ​ദ​യ​ങ്ങ​ളി​ല്‍ പ്ര​ണ​യം മൊ​ട്ടി​ടു​മ്പോ​ള്‍ അ​തി​നു പൂ​ത്തു വി​രി​യാ​നു​ള്ള ഇ​ട​ങ്ങ​ളും വി​രി​ഞ്ഞു തു​ട​ങ്ങും. ന​മ്മു​ടേ​തു മാ​ത്ര​മെ​ന്ന് ഓ​രോ അ​നു​രാ​ഗി​യും ര​ഹ​സ്യ​മാ​യി അ​ഹ​ങ്ക​രി​ക്കു​ന്ന, പ​ണ്ടു മ​റ്റാ​രു​ടേ​തോ ആ​യി​രു​ന്ന ഇ​ട​ങ്ങ​ള്‍. മാ​ളു​ക​ളി​ല്‍ എ​ന്തു പ്ര​ണ​യം എ​ന്ന ചോ​ദ്യ​ത്തി​ന്, പ്ര​ണ​യ​ത്തി​ന​ങ്ങ​നെ സ്ഥ​ല​വും കാ​ല​വു​മൊ​ക്കെ​യു​ണ്ടോ എ​ന്ന മ​റു​ചോ​ദ്യ​മാ​ണു മ​റു​പ​ടി.
ഏ​കാ​ന്ത​മാ​യ ഐ​സ്‌​ക്രീം പാ​ര്‍ല​റു​ക​ളി​ലെ മ​ധു​രം മു​ത​ല്‍ കോ​ഫീ​ഹൗ​സി​ലെ ക​ട്‌​ലെ​റ്റി​ന്‍റെ ചൂ​ട് വ​രെ; ശം​ഖും​മു​ഖ​ത്തെ സ​ന്ധ്യ​യു​ടെ ചു​വ​പ്പ് മു​ത​ല്‍ ഇ​ന്‍റ​ര്‍നെ​റ്റ് ക​ഫേ​ക​ളി​ലേ മൗ​സ് ക്ലി​ക്കി​ന്‍റ വേ​ഗ​ങ്ങ​ള്‍ വ​രെ; ലൈ​ബ്ര​റി​യി​ലെ പ്ര​ണ​യ​ക​ഥ​ക​ളു​ടെ ആ​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ത​ല്‍ ചി​ല്ലു​ജാ​ല​ക​ത്തി​ന​ടു​ത്ത് ഫ്രൈ​ഡ് ചി​ക്ക​ന്‍ ഓ​ര്‍ഡ​ര്‍ ചെ​യ്തി​ട്ടു​ള്ള കാ​ത്തി​രി​പ്പ് വ​രെ…. അ​ങ്ങ​നെ​യ​ങ്ങ​നെ, ഓ​ര്‍ത്തെ​ടു​ക്കു​മ്പോ​ള്‍ പ്ര​ണ​യം ഇ​ന്ദ്ര​ജാ​ലം വി​രി​യി​ച്ച ഇ​ട​ങ്ങ​ള്‍ക്ക് എ​ന്നും മാ​റ്റ​മു​ണ്ടാ​യി​രു​ന്നു. ആ ​ഇ​ന്ദ്ര​ജാ​ലം മാ​ളു​ക​ളു​ടെ പ​ച്ച​പ​രി​ഷ്‌​കാ​ര​ലോ​ക​ത്തും മ​ള്‍ട്ടി​പ്ല​ക്‌​സി​ലെ ഒ​രി​ക്ക​ലും തീ​രാ​ത്ത തി​ര​ക്കി​നി​ട​യി​ലും വ​രും കാ​ല നൊ​സ്റ്റാ​ള്‍ജി​യ​യു​ടെ വി​ത്തു പാ​കി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു.

പ​രി​ണാ​മ​കാ​ലം
മ​റൈ​ന്‍ ഡ്രൈ​വും സു​ഭാ​ഷ് പാ​ര്‍ക്കും ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​വു​മെ​ന്ന പോ​ലെ കൊ​ളു​ക്കു​മ​ല​യി​ലെ മ​ഞ്ഞി​നു വ​രെ പ്ര​ണ​യ​ത്തി​ന്‍റെ ചു​വ​പ്പാ​ര്‍ന്നു തു​ട​ങ്ങി​യി​രി​ക്കു​ന്നു.
ട്യൂ​ട്ടോ​റി​യ​ല്‍ കോ​ളെ​ജി​നോ​ടു ചേ​ര്‍ന്ന ഇ​ട​വ​ഴി​യി​ല്‍ നി​ന്ന് ഇ​രു വീ​ടു​ക​ളി​ലേ​ക്കു തി​രി​യു​ന്നി​ടം വ​രെ​യു​ള്ള യാ​ത്ര​യു​ടെ കാ​ല​ത്തു നി​ന്ന്, ഗൂ​ഗ്ള്‍ മാ​പ്പി​ല്‍ തെ​ളി​യു​ന്ന ലേ​റ്റ​സ്റ്റ് ട്രാ​വ​ല്‍ ഡെ​സ്റ്റി​നേ​ഷ​ന്‍ സെ​ര്‍ച്ച് ചെ​യ്ത് ബൈ​ക്കി​ല്‍ ചെ​യ്‌​സ് ചെ​യ്യു​ന്ന പ്ര​ണ​യ​ത്തി​ന്‍റെ സാ​ഹ​സി​ക​ത​യി​ലേ​ക്കു​ള്ള പ​രി​ണാ​മം.