metrovaartha

ഏബിൾ സി. അലക്സിന് രാഹുൽ ഗാന്ധി സദ്ഭാവന മാധ്യമ അവാർഡ്
തിരുവനന്തപുരം: തിരുവനന്തപുരം രാഹുൽ ഗാന്ധി ഫോറം നൽകുന്ന മികച്ച പത്രപ്രവർത്തകനുള്ള രാഹുൽ ഗാന്ധി സദ്ഭാവന മാധ്യമ അവാർഡ് മെട്രൊ വാർത്ത ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സിന്.

സെപ്റ്റംബർ 21-ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തുന്ന വാർഷികാഘോഷ ചടങ്ങിൽ മന്ത്രിമാരായ അഡ്വ. ബിന്ദു കൃഷ്ണ, അഡ്വ. എം ലിജു എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിക്കുമെന്ന്  രാഹുൽ ഗാന്ധി ഫോറം സംസ്ഥാന പ്രസിഡന്‍റ് മണക്കാട്  സീനത്ത് ഹസ്സൻ, ജനറൽ സെക്രട്ടറി അനിൽ കുമാർ ചന്ദ്രശേഖരൻ,ട്രഷറർ ഹസ്സൻ പോത്തൻകോട്, വർക്കിങ് പ്രസിഡന്‍റ് അഡ്വ. ബാലസുബ്രമണ്യം എന്നിവർ അറിയിച്ചു.

റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വൻ മദ്യ ശേഖരം; ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം
കൽപ്പറ്റ: റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വായനാട്ടിലെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശ മദ്യവും 7 ലിറ്റർ വൈനുമാണ് എക്സൈസ് പിടിച്ചെടുത്ത്. എസ്ഐടിയുടെ നിർദേശ പ്രകാരമാണ് കൽപ്പറ്റ  എക്സൈസ് എത്തി പരിശോധന നടത്തിയത്.

മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിന്‍റെ രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും ശേഖരിക്കാനായാണ് പ്രത്യേക അന്വേഷണ സംഘം പുലർച്ചെ ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെത്തിയത്. പരിശോധനയ്ക്കിടെ അപ്രതീക്ഷിതമായി മദ്യം വൻ തോതിൽ മുറിൽ സുക്ഷിച്ചിരിക്കുന്നത് കാണുകയായിരുന്നു. തുടർന്ന എക്സൈസിനെ വിവരമറിയിച്ചു.

നിയമപ്രകാരം കൈവശം വയ്ക്കാവുന്ന പരിധിക്കപ്പുറം വിദേശമദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് മദ്യം കൊണ്ടുവന്നത്, എന്തിനാണ് വീട്ടിൽ സൂക്ഷിച്ചത് തുടങ്ങിയ വിവരങ്ങൾ എക്സൈസ് അന്വേഷിച്ച് വരികയാണ്. അബ്കാരി നിയമപ്രകാരം കേസെടുക്കാനാണ് എക്സൈസ് നീക്കമെന്നാണ് സൂചന.

സിനിമാ വസന്തം മടങ്ങിയെത്തുന്ന കശ്മീർ
വി.കെ. സഞ്ജു

''മമ്മൂട്ടി ഫാൻ ഹേ യേ... ബഹുത് ബഡാ ഫാൻ....''

ഞങ്ങൾ കയറിയ ശിക്കാരയോടു ചേർന്ന് തുഴഞ്ഞു പോകുന്ന ഹുസൈനെ ചൂണ്ടി ഞങ്ങളുടെ വള്ളക്കരാൻ ആമിർ പറഞ്ഞു. എന്‍റെ സഹയാത്രികൻ ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി എയർപോർട്ടിൽ വച്ച് മമ്മൂട്ടിക്കൊപ്പം എടുത്ത സെൽഫി കാണിച്ചുകൊടുത്തപ്പോൾ ഹുസൈന്‍റെ മുഖത്ത് അസൂയ കലർന്ന ആവേശം. മമ്മൂട്ടിയെ മാത്രമല്ല ദുൽക്കർ സൽമാനെയും പൃഥ്വിരാജിനെയുമൊക്കെ ഇഷ്ടമാണത്രെ മൂപ്പർക്ക്. ഡബ്ബ് ചെയ്തു കിട്ടുന്ന സിനിമകളാണ് കാണുന്നത്.

ദാൽ തടാകത്തിലെ ഫ്ളോട്ടിങ് മാർക്കറ്റിലേക്കു തിരിയുന്ന ചാലുകൾക്കൊപ്പം ഞങ്ങളുടെ വർത്തമാനങ്ങൾ ജമ്മു കശ്മീരിലെ സിനിമയുടെ വഴികളിലേക്കും തിരിഞ്ഞു. ഇക്കഴിഞ്ഞ ദിവസം തടാകത്തിൽ സ്ഥാപിച്ച നാല് ഫ്ളോട്ടിങ് സ്ക്രീനുകളിൽ ബോളിവുഡ് ക്ലാസിക്കുകൾ പ്രദർശിപ്പിച്ചിരുന്നുവെന്ന് ആമിർ പറഞ്ഞു. തടാകക്കരയിലും ശിക്കാര വള്ളങ്ങളിലും ഇരുന്ന് സന്ദർശകർ സിനിമ കണ്ടപ്പോൾ ദാൽ തടാകം വലിയൊരു ഓപ്പൺ എയർ തിയെറ്ററായി മാറുകയായിരുന്നു. കശ്മീരിന്‍റെ സൗന്ദര്യം ഒപ്പിയെടുത്ത ജംഗ്‌ലീ, കഭി കഭി, കശ്മീർ കി കലി, ആർസൂ തുടങ്ങിയ സിനിമകൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, കശ്മീർ ഇല്ലാത്ത ഇന്ത്യൻ സിനിമാ ഭൂപടം എത്ര ശുഷ്കമായിരുന്നു എന്നു പ്രേക്ഷകർ ഓർത്തിട്ടുണ്ടാവും.

ചരിത്രത്തിലാദ്യമായി ജമ്മു കശ്മീർ ആതിഥ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായിരുന്നു ഈ ഫ്ളോട്ടിങ് സ്ക്രീൻ വിസ്മയം. ജമ്മുവും ശ്രീനഗറും ഗുൽമാർഗും അടക്കമുള്ള സ്ഥലങ്ങളിലായി 40 രാജ്യങ്ങളിൽ നിന്നുള്ള 135 സിനിമകൾ നാല് ദിവസം കൊണ്ട് പ്രദർശിപ്പിച്ചു. മുപ്പത് വർഷമായി തിയെറ്ററുകൾ അടഞ്ഞു കിടന്ന കശ്മീർ താഴ്‌വരയാണ് പൊടുന്നനെ ആഗോള സിനിമയുടെ അതിവിശാലതയിലേക്ക് കൺ മിഴിച്ചത്.

വിളക്ക് തെളിയാത്ത തിയെറ്ററുകൾ

ശ്രീനഗറിലെ പഴയ റീഗൽ തിയെറ്റർ.

ഒരു കാലത്ത് കശ്മീരിന്‍റെ സാംസ്കാരിക ജീവിതത്തിന്‍റെ ഭാഗമായിരുന്ന സിനിമയ്ക്കു മേൽ 1989-ലാണ് കരിനിഴൽ വീണത്. തീവ്രവാദ സംഘടനകളുടെ കർശനമായ വിലക്കിനെത്തുടർന്ന് താഴ്‌വരയിലെ 15-ലധികം തിയേറ്ററുകൾ ഒറ്റരാത്രികൊണ്ട് പൂട്ടേണ്ടി വന്നു. പല്ലാഡിയം, റീഗൽ, ഷിറാസ് തുടങ്ങിയ പ്രമുഖ തിയേറ്ററുകൾ പിൽക്കാലത്ത് സുരക്ഷാ ക്യാംപുകളോ ഷോപ്പിങ് കോംപ്ലക്സുകളോ ആശുപത്രികളോ ഒക്കെയായി മാറിയെന്ന് ഹുസൈൻ പറഞ്ഞു. മുതിർന്നവർ പറഞ്ഞുകേട്ട അറിവ് മാത്രമാണ് ഈ തിയെറ്ററുകളെക്കുറിച്ച് ഹുസൈനുള്ളത്.

1999-ൽ റീഗൽ, നീലം, ബ്രോഡ്‌വേ തിയേറ്ററുകൾ തുറന്ന് സിനിമയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും, ആദ്യ ദിനം തന്നെ റീഗൽ തിയേറ്ററിന് മുന്നിലുണ്ടായ മാരകമായ ഗ്രനേഡ് സ്ഫോടനം ആ ശ്രമങ്ങളെ പൂർണമായി തകർത്തു കളഞ്ഞു. അതിനുശേഷം 20 വർഷത്തിലധികം കാശ്മീരിലെ ഒരു തലമുറയ്ക്ക് ബിഗ് സ്ക്രീനിൽ സിനിമ കാണാനുള്ള ഭാഗ്യമുണ്ടായില്ല. എന്നാൽ, ജമ്മു മേഖലയിൽ ഈ പ്രതിസന്ധി ഉണ്ടായിരുന്നില്ല; അവിടെ തിയേറ്ററുകൾ സജീവമായി തുടർന്നു.

സിനിമയുടെ തിരിച്ചുവരവ്

ഐനോക്സ് മൾട്ടിപ്ലക്സ്, ശ്രീനഗർ.

2022 സെപ്റ്റംബറിലാണ് ശ്രീനഗറിൽ ഐനോക്സ് (INOX) മൾട്ടിപ്ലക്സ് തുറന്നുകൊണ്ട് താഴ്‌വരയിൽ സിനിമയുടെ ഔദ്യോഗികമായ മടങ്ങിവരവ് സാധ്യമായത്. ഇതിനു പിന്നാലെ കശ്മീരിലെ എല്ലാ ജില്ലകളിലും 100 സീറ്റുകൾ വീതമുള്ള മൾട്ടിപർപ്പസ് സിനിമാ ഹാളുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും വേഗത്തിൽ പുരോഗമിക്കുകയാണ്.

പൂട്ടിയിട്ട തിയേറ്ററുകളുടെ കറുത്ത ഓർമകളിൽ നിന്ന് ദാൽ തടാകത്തിലെ ഓപ്പൺ എയർ ഫ്ലോട്ടിങ് തിയേറ്ററുകളിലേക്കുള്ള കാശ്മീരിന്‍റെ ഈ സിനിമാ പ്രയാണം താഴ്‌വരയിൽ വീണ്ടെടുക്കപ്പെടുന്ന സമാധാനത്തിന്‍റെയും സർഗാത്മകതയുടെയും കൂടി തെളിവായി മാറുകയാണ്.

ടോക്സിക് ഒടിടിയിലേക്ക്; സെപ്റ്റംബർ 25 മുതൽ ചിത്രം പ്രദർശനം ആരംഭിക്കും
തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ച് ചിത്രം ആഗോള തലത്തിൽ 300 കോടി നേടിയിരുന്നു.

ഓഗസ്റ്റ് 26 നാണ് ചിത്രം മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ റിലീസ് ചെയ്തത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്‍റെ ഭാഗമാണ്.

ആളുകൾ ചിത്രത്തിന്‍റെ ഒടിടി റിലീസാനായി കാത്തിരിക്കുക‍യായിരു്നനു ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 25 നാണ് ചിത്രം ഒടിടിയിലെത്തുക. സീ5 ലൂടെയാണ് പ്രദർശനം.

അംബാനി കുടുംബത്തിന്‍റെ ഗണേശ ചതുർഥി ആഘോഷത്തിൽ ബോളിവുഡ് താരങ്ങളുടെ വൻപട
മുംബൈയിലെ അത്യാഡംബര വസതിയായ ആന്‍റിലിയയിൽ ഗണേശ ചതുർഥി ആഘോഷിച്ച് അംബാനി കുടുംബം. ‘ആന്‍റിലിയ ചാ രാജ’ പേരിൽ ഗണപതി വിഗ്രഹം ഒരുക്കി പരമ്പരാഗത ആചാരങ്ങളോടെയാണ് ആഘോഷം ഒരുക്കിയത്. ബോളിവുഡിലെ സൂപ്പർതാരങ്ങളുടെ വൻപടയായിരുന്നു ആഘോഷത്തിന്‍റെ ശ്രദ്ധാകേന്ദ്രം.

സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ, സെയ്ഫ് അലി ഖാൻ, കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര, രൺവീർ സിങ്, ജാൻവി കപൂർ, ഖുഷി കപൂർ, അർജുൻ കപൂർ, ദിഷ പട്ടാണി, കൃതി സനൻ, കരിഷ്മ കപൂർ, കരൺ ജോഹർ, കജോൾ, ബൊമ്മൻ ഇറാനി, അനിൽ കപൂർ, സഞ്ജയ് ദത്ത്, ജാക്കി ഷ്റോഫ്, രേഖ, വരുൺ ധവാൻ, ഭാര്യ നതാഷ ദലാൽ, റിതേഷ് ദേശ്മുഖ്, ജനീലിയ ഡിസൂസ, അനന്യ പാണ്ഡെ തുടങ്ങിയവർ ആഘോഷത്തിൽ പങ്കാളികളായി.

മക്കളായ തൈമൂർ, ജേ എന്നിവർക്കൊപ്പമാണ് കരീനയും സെയ്ഫും എത്തിയത്. ഭർത്താവ് ശ്രീരാം നെനയ്ക്ക് ഒപ്പമാണ് ബോളിവുഡിലെ പഴയകാല സൂപ്പർതാരമായ മാധുരി ദീക്ഷിത് പങ്കെടുത്തത്. മക്കളായ നൈസ ദേവ്ഗൺ, യുവ് ദേവ്ഗൺ എന്നിവർക്കൊപ്പമാണ് കജോൾ എത്തിയത്. ഷാരൂഖ് ഖാന്‍റെ ഭാര്യ ഗൗരി ഖാനും പങ്കെടുത്തു. സംവിധായകൻ ആറ്റ്ലി, ഭാര്യ പ്രിയ ആറ്റ്ലി എന്നിവരും എത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ മുൻ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, ഹർഭജൻ സിങ് എന്നിവരും ആഘോഷത്തിൽ പങ്കുചേരാനെത്തി.

ആഡംബരത്തിൽ മുങ്ങി ആന്‍റിലിയ

ആന്‍റിലിയയുടെ പ്രവേശന കവാടവും പരിസരവും ആയിരക്കണക്കിന് ലൈറ്റുകളാൽ അലങ്കരിച്ചിരുന്നു. മേൽക്കൂരകളിൽ വെള്ളച്ചാട്ടം പോലെ ക്രമീകരിച്ച ഫെയറി ലൈറ്റുകളും പൂക്കളുടെ രൂപത്തിലുള്ള പരമ്പരാഗാത അലങ്കാരങ്ങളും ഒരുക്കിയിരുന്നു. ഇന്ത്യൻ ക്ഷേത്ര വാസ്തുശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അലങ്കാരങ്ങളും അകത്തളങ്ങളിൽ ശ്രദ്ധേയമായി. പൂക്കളുടെ രൂപങ്ങളുള്ള അലങ്കരിച്ച തൂണുകൾ, കൊത്തുപണികളുള്ള കമാനങ്ങൾ, വിവിധ പാളികളായ പശ്ചാത്തല അലങ്കാരങ്ങൾ എന്നിവ ആഡംബര ഭാവം സമ്മാനിച്ചു.

സ്വർണനിറത്തിലുള്ള പശ്ചാത്തലം ഒരുക്കിയാണ് ഗണപതി വിഗ്രഹം സ്ഥാപിച്ചിരുന്നത്. വിഗ്രഹത്തിന് സമീപം പരമ്പരാഗത പിച്ചള വിളക്കുകളും ദീപങ്ങളും ഒരുക്കിയിരുന്നു. കുടുംബാംഗങ്ങൾക്കും അതിഥികൾക്കുമായി അലങ്കരിച്ച തടി കസേരകളും ഐവറി നിറത്തിലുള്ള ഇരിപ്പിടങ്ങളുമാണ് ഒരുക്കിയിരുന്നത്.

ഗണേശ ചതുർഥി ആഘോഷത്തിൽ അംബാനി കുടുംബത്തിൽ നിന്ന് മുകേഷ് അംബാനി, നിത അംബാനി, അനന്ത് അംബാനി, രാധിക മർച്ചന്‍റ് തുടങ്ങിയവർ പങ്കെടുത്തു. ചുവപ്പ് നിറത്തിലുള്ള പരമ്പരാഗത വേഷത്തിൽ നിത അംബാനി എത്തിയപ്പോൾ, ഓറഞ്ച് നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത വേഷത്തിലാണ് രാധിക മർച്ചന്‍റ് ചടങ്ങിൽ പങ്കെടുത്തത്. പരമ്പരാഗത ആഭരണങ്ങളും ഇരുവരുടെയും വേഷത്തിന് മാറ്റുകൂട്ടി.

ചോക്ലേറ്റ് കഴിച്ചു, കുളിക്കാനായി പോയ 23കാരി കുഴഞ്ഞു വീണു മരിച്ചു, അന്വേഷണം
ബെംഗളൂരു: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ യുവതി കുഴഞ്ഞു വീണു മരിച്ചു. ബെംഗളൂരു സ്വദേശിയായ വർഷ (23) ആണ് മരിച്ചത്. കർണാടകയിലെ ഹസൻ ജില്ലയിലെ ഒരു ലോഡ്ജിലാണ് സംഭവമുണ്ടായത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

സെപ്റ്റംബർ 11നാണ് ഒരു യാത്രയുടെ ഭാഗമായി തന്‍റെ കസിനും സുഹൃത്തിനുമൊപ്പം വർഷ സകലേഷ്പുരിലെ ലോഡ്ജിൽ എത്തുന്നത്. കുളിക്കാനായി പോകുന്നതിനു മുൻപായി വർഷ ഒരു ചോക്ലേറ്റ് കഴിച്ചു. തുടർന്ന് ബാത്ത്റൂമിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വർഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെ ശരീരത്തിൽ പരുക്കേറ്റതിന്‍റെ പാടുകളൊന്നുമുണ്ടായിരുന്നില്ല. യാത്രയേക്കുറിച്ച് വർഷ മാതാപിതാക്കളെ അറിയിച്ചിരുന്നു. പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമായിരിക്കും യഥാർഥ മരണ കാരണം വ്യക്തമാവുക.

ബിജെപി എംഎൽഎയുമായി ബന്ധമുള്ള സ്ഥാപനം പിന്മാറി; മോദിയുടെ 'സ്കൂൾ സഹപാഠി'ക്ക് ഭൂമി തിരികെ ലഭിക്കും
താനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കൂൾ സഹപാഠിയാണെന്ന് അവകാശപ്പെടുന്ന 81കാരന് ഭൂമി തർക്കത്തിൽ വലിയ ആശ്വാസം. മോദിയെ സന്ദർശിച്ച് ദിവസങ്ങൾക്കകം ബിജെപി എംഎൽഎയുമായി ബന്ധമുള്ള സ്ഥാപനം തർക്കഭൂമിയിൽ നിന്ന് പിന്മാറി.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീരാ റോഡ് സ്വദേശിയായ അസ്ഗറലി വോഹ്റയാണ് ഗുജറാത്തിലെ വഡ്നഗറിലെ ബി.എൻ. സ്കൂളിൽ മോദിക്കൊപ്പം പഠിച്ചിരുന്നുവെന്ന് പറയുന്നത്. സെപ്റ്റംബർ എട്ടിന് അദ്ദേഹം മോദിയെ സന്ദർശിച്ച് പാല്ഘർ ജില്ലയിലെ ഭൂമി തർക്കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

1989ൽ താൻ വാങ്ങിയതാണ് ഭായന്ദർ ഈസ്റ്റിലെ നവ്ഘറിൽ 2,810 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭൂമിയെന്നാണ് വോഹ്റയുടെ വാദം. 2011ൽ സ്വയം ബിൽഡേഴ്സ്, സെവൻ ഇലവൻ കൺസ്ട്രക്ഷൻസ് എന്നീ രണ്ട് സ്ഥാപനങ്ങൾ ഭൂമി കൈയേറിയതായി അദ്ദേഹം ആരോപിച്ചിരുന്നു. ഈ രണ്ട് സ്ഥാപനങ്ങൾക്കും ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുമായി ബന്ധമുണ്ടെന്നാണ് വോഹ്റയുടെ ആരോപണം.

എന്നാൽ സംഭവത്തിൽ നാടകീയ വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സെവൻ ഇലവൻ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് വിഷയത്തിൽ നിന്ന് പൂർണമായി പിന്മാറി. ഇതുസംബന്ധിച്ച് മീരാ ഭായന്ദർ മുനിസിപ്പൽ കോർപ്പറേഷനിലെ ടൗൺ പ്ലാനിങ് അസിസ്റ്റന്‍റ് ഡയറക്റ്റർക്ക് കമ്പനി കത്ത് നൽകി. തർക്കത്തിലുള്ള ഭൂമിയുടെ നിർമാണാനുമതി സർട്ടിഫിക്കറ്റ് ഔദ്യോഗികമായി തിരിച്ചുനൽകുന്നതായി കത്തിൽ അറിയിച്ചു.

2019 ജൂൺ 13ന് രജിസ്റ്റർ ചെയ്ത ആധാരം വഴി ഭൂമി വാങ്ങിയതായും 2026 ഏപ്രിൽ 17ന് നിർമാണാനുമതി നേടിയതായും കമ്പനി വ്യക്തമാക്കി. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം തുടരുന്നതിനാൽ അനുമതി തിരിച്ചുനൽകുകയാണെന്നും അറിയിച്ചു. അനുമതി റദ്ദാക്കുകയും പദ്ധതിക്കായി നേരത്തെ അടച്ച ഫീസ് തിരികെ നൽകുകയും ചെയ്യണമെന്ന് കമ്പനി മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ വിഷയം പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വോഹ്റ പറഞ്ഞിരുന്നു. മഹാരാഷ്ട്ര ഗതാഗത മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ പ്രതാപ് സർനായിക് പ്രധാനമന്ത്രി തന്‍റെ "സ്കൂൾ സഹപാഠിക്ക്" നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

ഗുരു നിർദേശിച്ചു; കോടികൾ ആസ്തിയുള്ള എംഎൽഎ യാചകനായി!
മുംബൈ: കോടികളുടെ ആസ്ഥിയുള്ള മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ പരാഗ് ഷാ ജീവിതമറിയാൻ അടുത്തറിയാൻ തെരവിൽ ഭിഷക്കാരനായി വേഷം ധരിച്ചു. ജൈന ആത്മീയ ഗുരുവായ നമ്രമുനി മഹാരാജിന്‍റെ ഉപദേശപ്രകാരമാണ് പരാഗ് ഷാ യാചകനായി തെരുവിലിറങ്ങിയത്. ജൈനമത വിശ്വാസപ്രകാരം പുണ്യമാസമായതിനാല്‍ ജനങ്ങളുടെ ജീവിതക്ലേശങ്ങള്‍ നേരിട്ട് അറിയാനായിരുന്നു ഗുരുവിന്‍റെ നിര്‍ദേശം.

സുരക്ഷാ ഉദ്യോഗസ്ഥരെയും ആഡംബര വാഹനങ്ങളെയും വിലകൂടിയ വസ്തുക്കളെയും ഒഴിവാക്കി, ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മേക്കപ്പ് ചെയ്താണ് അദ്ദേഹം തെരുവിലിറങ്ങിയത്. പരാഗ് ഷായെ ആരും തിരിച്ചറിഞ്ഞില്ല, ചിലർ ചില്ലറകൾ നൽകി, ഭക്ഷണം വാങ്ങി നൽകി. മുംബൈയിലെ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമാണ് പരാഗ് ഷാ യാചകനായി എത്തിയത്.

ഘാട്‌കോപ്പര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമാണ് പരാഗ് ഷാ. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം 3,383 കോടി രൂപയുടെ ആസ്തിയുള്ള സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരില്‍ ഒരാളാണ് അദ്ദേഹം.

വേഷം മാറിയുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം, അദ്ദേഹം മേക്കപ്പ് ഒഴിവാക്കി അതേ സ്ഥലങ്ങളില്‍ വീണ്ടും ചെന്ന് തന്നെ സഹായിച്ച ആളുകളോട് സംസാരിക്കുകയും തന്‍റെ അനുഭവം ഗുരുവിനും മറ്റുള്ളവര്‍ക്കും മുന്നില്‍ പങ്കുവച്ചു. പണവും അധികാരവുമില്ലാത്ത സാധാരണക്കാരോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്ന് നേരിട്ടറിയാന്‍ ഈ മണിക്കൂറുകള്‍ തന്നെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയിലെ ജനങ്ങൾ എല്ലാകാലത്തും മറ്റുള്ളവരെ സഹായിക്കാൻ സന്നിഹിതരാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയിൽ കുറിച്ചു. എന്നും എന്നെ കാണാൻ വരിനിൽക്കുന്നവരെ ഇന്ന് അടുത്തെത്തി കണ്ടപ്പോൾ അവർ എന്നെക്കാൾ വലിയവരാണെന്ന് താൻ മനസിലാക്കുന്നുവെന്നും ഇതാണ് യഥാർഥ ജീവിതമെന്നും അദ്ദേഹം കുറിച്ചു.

"ഞാനായിരുന്നെങ്കിൽ സുഹൃത്തിന് ചീത്തപ്പേരുണ്ടാക്കില്ല, മാറി നിൽക്കുമായിരുന്നു"; തൃഷയ്ക്കെതിരേ അംബിക
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും നടി തൃഷയും തമ്മിലുള്ള സൗഹൃദം വാർത്തകൾ നിറയാൻ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും പല പരിപാടികൾക്കും ഒന്നിച്ച് പങ്കെടുത്തത് വലിയ രീതിയിൽ ചർച്ചയായിരുന്നു. അടുത്തിടെ നടൻ അജിത് പങ്കെടുത്ത കാർ റേസിങ് മത്സരം കാണാൻ ഇരുവരും എത്തിയിരുന്നു. ഇതിനിടെ തൃഷ തന്‍റെ അടുത്തേക്ക് വന്നതോടെ ക്യാമറയിൽ നിന്ന് മുഖം മാറ്റുന്ന വിജയ്‌യുടെ വിഡിയോ വൈറലായിരുന്നു.  ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന നടി അംബിക.

രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന വിജയ്‌യുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നുണ്ടെങ്കിൽ തൃഷ ഒരടി പിന്നോട്ട് മാറി നിൽക്കണം എന്നാണ് അംബിക പറയുന്നത്. വിജയ്‌യുമായുള്ള സൗഹൃദം തൃഷ അവസാനിപ്പിക്കണമെന്ന് താൻ ഒരിക്കലും പറയില്ലെന്നും അംബിക കൂട്ടിച്ചേർത്തു. തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

ഇന്‍ഡസ്ട്രിയിൽ നല്ല സൗഹൃദത്തിലുള്ളവരുണ്ട്. രണ്ടുപേർ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ടെങ്കിൽ അതിൽ ഒരാൾ ജീവിതത്തിൽ വലിയൊരു പദവിയിൽ എത്തുമ്പോൾ ആ സൗഹൃദം ഉപേക്ഷിക്കണമെന്നോ അതിനു വേറെ നിറം നൽകണമെന്നോ ഞാൻ പറയില്ല. എന്നാൽ സൗഹൃദത്തിന് ഒരു പരിധി വേണം. ഞാനാണ് ഇങ്ങനെയൊരു സ്ഥാനത്തെങ്കിൽ, ഞങ്ങൾ ഒന്നിച്ചു നടക്കുന്നത് ആ സുഹൃത്തിന് അനാവശ്യമായ ചീത്തപ്പേരുണ്ടാക്കിയാൽ ഞാൻ ആ സദസിൽ നിന്ന് മാറിനിൽക്കും. ആ സൗഹൃദത്തിന് ശരിയായ മൂല്യം കൽപിക്കുന്ന ആളായിരിക്കും. എന്‍റെ പേരിൽ അയാൾക്കൊരു നെഗറ്റീവ് ഉണ്ടാകുന്നുണ്ടെങ്കിൽ അതിനുള്ള സൗഹചര്യം ഞാൻ ഒഴിവാക്കും. അതാണ് എന്‍റെ അഭിപ്രായം.- അംബിക പറഞ്ഞു.

റഷ്യയിൽ കരസേനാ മേധാവി ധീരജ് സേത്തിന്‍റെ ത്രിദിന സന്ദർശനം
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല പ്രതിരോധ പങ്കാളിത്തവും സൈനിക സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് റഷ്യയിൽ ത്രിദിന സന്ദർശനം ആരംഭിച്ചു. സെപ്റ്റംബർ 16 മുതൽ 18 വരെയാണ് സന്ദർശനം.

റഷ്യൻ കരസേനയുടെ കമാൻഡർ ഇൻ ചീഫ് കേണൽ ജനറൽ ആന്ദ്രേ നിക്കൊളായെവിച്ച് മൊർദ്വിചേവുമായി ജനറൽ സേത്ത് കൂടിക്കാഴ്ച നടത്തും. സൈനിക പരിശീലനം, പ്രൊഫഷണൽ സൈനിക സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.

മോസ്കോയിലെ ‘ടോംബ് ഓഫ് ദ അൺനോൺ സോൾജിയർ’ സന്ദർശിക്കുന്ന കരസേനാ മേധാവി വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കും. കൂടാതെ മോസ്കോയിലുള്ള നാഷണൽ ഡിഫൻസ് കൺട്രോൾ സെന്‍ററും ജനറൽ സേത്ത് സന്ദർശിക്കും. റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി വാസിലി സെർജേവിച്ച് ഒസ്മാക്കോവ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ സെന്‍റ് പീറ്റേഴ്സ്ബർഗും ജനറൽ സേത്ത് സന്ദർശിക്കും. അവിടുത്തെ മിഖായിലോവ്സ്കായ മിലിട്ടറി ആർട്ടിലറി അക്കാദമി സന്ദർശിച്ച് അക്കാദമി നേതൃത്വവുമായും അധ്യാപകരുമായും അദ്ദേഹം ആശയവിനിമയം നടത്തും.

സമകാലിക സൈനിക മേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറാനും പ്രതിരോധ സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും സന്ദർശനം അവസരമൊരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുസ്ഥിരമായ സൈനിക നയതന്ത്രത്തിനും ഇരു രാജ്യങ്ങളുടെയും കരസേനകൾ തമ്മിലുള്ള സഹകരണത്തിനും ഇന്ത്യയും റഷ്യയും നൽകുന്ന പ്രാധാന്യമാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. കൂടിക്കാഴ്ചകൾ സൈനിക സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ശിവപാർവതിക്ക് സമരായ വധൂവരന്മാരായി സജിനും നിഖിലയും! 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം കേൾക്കാം | Video
'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. 'നെയ്മറി'നു ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന, 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് ധൂമകേതു. സജിൻ ഗോപുവും നിഖില വിമലും ഒന്നിക്കുന്ന കല്യാണ ദൃശ്യങ്ങളാണ് ഗാനരംഗത്തിലുള്ളത്.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നൽകിയിരിക്കുന്നത്. സിയ ഉൽ ഹഖും അങ്കിത് മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സെപ്റ്റംബർ 25-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആദ്യ കേൾവിയിൽ തന്നെ അറിയാതെ ആരും താളം പിടിച്ചുപോകുന്ന രീതിയിലുള്ളതാണ് ഗാനം.

സജിൻ ഗോപുവും നിഖില വിമലും ഒപ്പം ഷൈൻ ടോം ചാക്കോയും ഗണപതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായുള്ളത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് 'ധൂമകേതു' ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്.

സിദ്ധാർത്ഥ് ഭരതൻ, മഞ്ജു പിള്ള തുടങ്ങിയവരും അണിനിരക്കുന്ന വലിയ താരനിര ചിത്രത്തിലുണ്ട്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. വിതരണം: ഭാവന റിലീസ്, ഛായാഗ്രഹണം: ജിന്‍റോ ജോർജ്, എഡിറ്റർ: വിവേക് ഹർഷൻ, പിആർഒ: ആതിര ദിൽജിത്ത്.

എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്: രശ്മിക മന്ദാന നായികയാകും, സംഗീതം അനിരുദ്ധ്
ഇന്ത്യൻ സംഗീതലോകത്തെ അതികായയും ഭാരതരത്ന ജേത്രിയുമായ എം.എസ്. സുബ്ബുലക്ഷ്മിയുടെ ഐതിഹാസികമായ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. 'എംഎസ് – എ ലെഗസി ഓൺ സ്ക്രീൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ബയോപിക്കിൽ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബുലക്ഷ്മിയായി അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അരവിന്ദ്, റോക്ക് ലൈൻ വെങ്കിടേഷ്, ബണ്ണി വാസു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

എം.എസ്. സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈ മ്യൂസിക് അക്കാഡമിയിൽ നടത്തിയ ചടങ്ങിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ ആത്മാവിന്‍റെ ഭാഗമായി മാറിയ ശബ്‍ദമായിരുന്നു എം.എസ്. സുബ്ബുലക്ഷ്മിയുടേത്. അവരുടെ സംഗീതം ഭാഷ, ഭൂമിശാസ്ത്രം, തലമുറകൾ എന്നിവയ്ക്കപ്പുറത്തേക്ക് വളർന്ന അസാധാരണ പ്രതിഭാസമായിരുന്നു. അവരുടെ ശബ്‍ദം ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്തിക്കു പ്രതീകമായപ്പോൾ, അവരുടെ ജീവിതം ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറി. വിടപറഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, അവരുടെ സംഗീതം വീടുകളിലും ക്ഷേത്രങ്ങളിലും സംഗീത കച്ചേരികളിലും തലമുറകളുടെ ഹൃദയങ്ങളിലും തുടർന്നും ജീവിക്കുന്നു.

ഇത്രയും വലിയൊരു ഇതിഹാസത്തെ വെള്ളിത്തിരയിൽ എത്തിക്കുക എന്നത് അത്യധികം അക്ഷമയും പരിശ്രമവും നിറഞ്ഞ ഒരു യാത്രയായിരുന്നു എന്ന് അണിയറ പ്രവർത്തകർ. അവരുടെ കഥ അർഹിക്കുന്ന ആദരവോടും സത്യസന്ധതയോടും കൂടി അവതരിപ്പിക്കുന്നതിന് ആവശ്യമായ അവകാശങ്ങൾ, അനുമതികൾ, സാഹിത്യ സ്രോതസ്സുകൾ, കുടുംബബന്ധങ്ങൾ എന്നിവ സമാഹരിക്കുന്നതിന് വർഷങ്ങളോളം അസാധാരണമായ ശ്രമം നടത്തിയിട്ടുണ്ട്.

എം.എസ്. സുബ്ബുലക്ഷ്മിയുടെ കാലാതീതമായ സംഗീത പാരമ്പര്യത്തെ പുതിയൊരു തലമുറയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഈ വലിയ ചിത്രത്തിന്‍റെ ഏറ്റവും ആവേശകരമായ വശങ്ങളിലൊന്ന്. എം.എസ്. സുബ്ബുലക്ഷ്മിയുടെ കാലാതീതമായ ലോകവും ഇന്നത്തെ തലമുറയും തമ്മിൽ ഒരു സംഗീതത്തിന്‍റെ പാലം നിർമിക്കാനുള്ള അതുല്യമായ അവസരമാണ് അനിരുദ്ധ് ഇതിലൂടെ നൽകുന്നത്. സിനിമയ്ക്കും സംഗീതത്തിനും വളരെ അപ്പുറത്തേക്ക് സാന്നിധ്യമുള്ള ഒരു ഇതിഹാസത്തെ അവതരിപ്പിക്കുക എന്ന അസാധാരണമായ ഉത്തരവാദിത്വമാണ് പുതിയ തലമുറയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളായ രശ്മിക ഏറ്റെടുക്കുന്നത്. ആ ഇതിഹാസ ശബ്‍ദത്തിന് പിന്നിലെ സ്ത്രീയെ — അവരുടെ വികാരങ്ങൾ, ആഗ്രഹങ്ങൾ, പോരാട്ടങ്ങൾ, ശക്തി, ആത്മീയ യാത്ര എന്നിവയെ പുതിയ തലമുറയിലെ പ്രേക്ഷകരിലേക്ക് അടുപ്പിക്കാൻ രശ്മികയുടെ അഭിനയത്തിലൂടെ ചിത്രം ലക്ഷ്യമിടുന്നു.

ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ സംഗീത സദസുകളെ നിറച്ച ആ ശബ്‍ദം ഇനി വെള്ളിത്തിരയിൽ ഒരു പുതിയ ഇടം കണ്ടെത്തും. എം.എസ്. സുബ്ബുലക്ഷ്മിയുടെ കഥ ഇനി വെറുമൊരു ഓർമയല്ല. അതൊരു സിനിമാറ്റിക് പൈതൃകമായി മാറുകയാണ്.

വെള്ള വസ്ത്രത്തിൽ മക്കളുടെ കൈയും പിടിച്ച് സൂര്യയും ജ്യോതികയും; 20-ാം വാർഷികത്തിൽ വീണ്ടും 'വിവാഹിതരായി' താരദമ്പതികൾ | Video
സിനിമ ലോകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും - ജ്യോതികയും. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ 20-ാം വിവാഹ വാർഷികത്തിൽ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ്. മക്കളെ സാക്ഷിയാക്കി പള്ളിയിൽ വച്ചായിരുന്നു വിവാഹം. വെള്ള വസ്ത്രത്തിൽ മക്കളുടെ കൈയും പിടിച്ചെത്തുന്ന ഇരുവരുടെയും വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി.

ജ്യോതിക തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ദ് സീക്വൽ - 20 വർഷത്തെ സ്നേഹവും പോരാട്ടവും' ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ’ എന്നാണ് വിഡിയോയ്ക്ക് താഴെ ജ്യോതിക കുറിച്ചത്.

വെള്ള ഗൗണിൽ ജ്യോതിക മകന്‍റെ കൈയും പിടിച്ചും വെള്ള ടക്സിഡോയിൽ മകളുടെ കൈ പിടിച്ചുമാണ് സൂര്യയും പള്ളിയിലേക്ക് കടന്നു വരുന്നത്. സെപ്റ്റംബർ 11 നായിരുന്നു ഇരുവരുടെയും 20-മത് വിവാഹ വാർഷികം. വിദേശത്ത് വച്ചായിരുന്നു ചർച്ച് വെഡിങ് നടന്നത്. വെളുത്ത ​ഗൗണിൽ വധുവായി ഒരുങ്ങി എത്തിയ ജ്യോതികയെ കണ്ടതും സൂര്യയുടെ കണ്ണുകളിൽ ആനന്ദ കണ്ണീർ അണിയുന്നത് കാണാം. അനുജൻ കാർത്തി അടക്കമുള്ള കുടുംബാംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

ജ്യോതികയുടെ കുറിപ്പ് ഇങ്ങനെ...

"ഞങ്ങളുടെ ഇരുപത് വർഷത്തെ പ്രണയവും പോരാട്ടങ്ങളും ആഘോഷിച്ചുകൊണ്ട്, വിവാഹവാഗ്ദാനങ്ങൾ പുതുക്കുന്നു. ♥️

ഇതൊരു 'തികഞ്ഞ' ദാമ്പത്യത്തിന്‍റെ ആഘോഷമല്ല. മറിച്ച്, അപൂർണതകൾ, വിട്ടുവീഴ്ചകൾ, പരസ്പര ധാരണ, ത്യാഗങ്ങൾ, നിസ്വാർഥമായ സ്നേഹം എന്നിവയുടെ ആഘോഷമാണ്. ഇത് 'നമ്മുടെ' ആഘോഷമാണ്; ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി പരസ്പരം മാറിയ പരസ്പരം ചേർന്ന് വളർന്ന മനുഷ്യരുടെ ആഘോഷം. എന്ത് വിരോധാഭാസം!

യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് തോന്നിയിരുന്ന ഒരു സ്വപ്നം, ഇന്ന് എന്‍റെ ജീവിതകാലം മുഴുവൻ സ്വപ്നം കാണാൻ ആഗ്രഹിക്കുന്ന ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു!

അതുകൊണ്ട്, ഇതാ എന്‍റെ പ്രതിജ്ഞകൾ -

ഞാൻ സന്തോഷവതിയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം ജീവിതത്തിന്‍റെ നല്ല വശങ്ങൾ മാത്രം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ജീവിതം ആഘോഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം, തന്നെക്കാൾ ഉപരിയായി നമ്മളെ ബഹുമാനിക്കുന്ന ഒരാളെ സ്നേഹിക്കാൻ കഴിയുക എന്നത് ജീവിതം നൽകുന്ന വലിയൊരു സമ്മാനമാണ്.

ഒരിക്കലും പരാതിപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു —

എന്തിനാണ് പരാതിപ്പെടുന്നത്? ആകാശത്തിന് പോലും ഭൂമിയെ തൊടാനുള്ള ഭാഗ്യമില്ലല്ലോ! ചുറ്റും നോക്കൂ, നിലനിൽക്കുന്നതെല്ലാം അപൂർണമാണ്. ആ വിടവുകൾ നമ്മൾ എങ്ങനെ നികത്തുന്നു എന്നതിലാണ് കാര്യം.

നന്ദിയുള്ളവളായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം, എന്നെ സംരക്ഷിക്കുന്ന ഒരാളുടെ കൈകളിൽ ചേർന്ന് ഉണരുന്ന ഓരോ പ്രഭാതത്തിനും, എന്‍റെ ജീവിതത്തിന് അർഥവും ജീവിക്കാനുള്ള കാരണവും നൽകിയ എന്‍റെ മനോഹരമായ മക്കൾക്കും വേണ്ടി.

ആരോഗ്യമുള്ളവളായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം നമ്മൾ കെട്ടിപ്പടുക്കുന്ന ഒരേയൊരു യഥാർഥ സമ്പത്ത് അതാണ്. എത്ര മനോഹരമായ വീടാണെങ്കിലും അതിൽ ചോർച്ചയും ചിതലും അറ്റകുറ്റപ്പണികളും ഉണ്ടാകുമല്ലോ.

ഏറ്റവും മികച്ച അമ്മയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — ഭക്ഷണം ഉണ്ടാക്കുന്നതുകൊണ്ടോ വീട് വൃത്തിയാക്കുന്നതുകൊണ്ടോ സഹായിക്കുന്നതുകൊണ്ടോ അല്ല; മറിച്ച്, എന്‍റെ പുഞ്ചിരിയിലൂടെ. എന്‍റെ മക്കൾക്ക്, അവരുടെ അച്ഛനും അമ്മയും ജീവിച്ച ആ കഥ വീണ്ടും ജീവിക്കാൻ തോന്നുന്ന തരത്തിലുള്ള ഒരു പുഞ്ചിരി.

എന്‍റെ സൂര്യ, വഴക്കിടുകയും പിന്നീട് ഇണങ്ങുകയും ചെയ്തുകൊണ്ട്, ഓരോ തവണയും നിന്നോട് കൂടുതൽ അടുക്കുന്ന, ആ 'അപൂർണയായ' ഭാര്യയായിത്തന്നെ തുടരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

നമ്മുടെ സൗഹൃദത്തെ ഏറ്റവും വിലമതിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം, ഭർത്താവായും മക്കളുടെ അച്ഛനായും ഒപ്പമുള്ള ഒരാളിൽ തന്നെ തുല്യ പങ്കാളിയെയും, രഹസ്യങ്ങൾ പങ്കുവെക്കുന്ന ആളെയും, വിശേഷങ്ങൾ പങ്കുവെക്കുന്ന കൂട്ടുകാരനെയും, ഏറ്റവും അടുത്ത സുഹൃത്തിനെയും കണ്ടെത്തുക എന്നത് അപൂർവമാണ്.

അതുകൊണ്ട്, നമ്മുടെ അടുത്ത ഇരുപത് വർഷങ്ങളിലേക്ക് - തികഞ്ഞ പരസ്പര ധാരണയുള്ള, അപൂർണരായ നമുക്ക് വേണ്ടി." ജ്യോതിക കുറിച്ചു.

ആരാധകർ കാത്തു നിന്നത് മണിക്കൂറുകൾ, വിജയ്‌യുടെ പരിപാടി അവസാന നിമിഷം റദ്ദാക്കി
ലണ്ടൻ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി അവസാന നിമിഷം റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടടമായ ദി ഷാർദിലാണ് വിജയ് ആരാധകരെ കാണാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളെത്തുടർന്ന് അവസാന നിമിഷത്തിൽ പരിപാടി റദ്ദാക്കുകയായിരുന്നു.

മുഖ്യമന്ത്രിയെ കാണാൻ മണിക്കൂറുകളോളമാണ് നൂറു കണക്കിന് ആരാധകർ കെട്ടിടത്തിനു മുന്നിൽ കാത്തു നിന്നത്. മെട്രോപോളിറ്റൻ പൊലീസിനെ ഇടപെടലിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി, മതിയായ അനുമതിയില്ലാത്ത പരിപാടി റദ്ദാക്കുന്നതായി മുഖ്യമന്ത്രിയുടെ ടീം ലൗഡ്സ്പീക്കറിലൂടെ വിളിച്ചു പറയുകയായിരുന്നു.

തമിഴ്നാടിലേക്ക് വിദേശ നിക്ഷേപം സ്വരൂപിക്കുന്നതിനു വേണ്ടിയായിരുന്നു വിജയ്‌യുടെ ലണ്ടൻ സന്ദർശനം. 12300 കോടി രൂപയുടെ കരാറുകൾ സംഘം ഒപ്പിട്ടെന്നാണ് വിവരം. സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച വിജയ് തമിഴ്നാട്ടിലേക്ക് മടങ്ങും.

ലണ്ടനിൽ മുഖ്യമന്ത്രി വിജയ്‌യെ കാണാൻ പാടില്ല; തമിഴ് പ്രവാസികളോട് ടിവികെ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ കാണാനായി ലണ്ടനിലെ ഹോട്ടൽ പരിസരത്തോ അദ്ദേഹം സഞ്ചരിക്കുന്ന വഴികളിലോ  ഒത്തുകൂടരുതെന്ന് തമിഴ് പ്രവാസികളോട് തമിഴക വെട്രി കഴകം (ടിവികെ). പൊതുസുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്‍റെ നിർദേശങ്ങൾ പാലിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ അഭ്യർഥന. മുഖ്യമന്ത്രിയുമായി നടത്താനിരുന്ന വ്യക്തിഗത കൂടിക്കാഴ്ചകളും നേരിൽ കാണുന്നതിനുള്ള പരിപാടികളും റദ്ദാക്കിയതായി ടിവികെ അറിയിച്ചു.

“ലണ്ടനിലെ തമിഴ് സമൂഹം തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ പൊതുസുരക്ഷ കണക്കിലെടുത്തും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്‍റെ മാർഗനിർദേശങ്ങൾ പാലിച്ചും മുഖ്യമന്ത്രിക്ക് നിങ്ങളെ കാണാൻ കഴിയില്ല. അതിനാൽ അദ്ദേഹത്തെ കാണാൻ ശ്രമിക്കരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു”- ടിവികെ ഐടി വിഭാഗം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

മുഖ്യമന്ത്രി താമസിക്കുന്ന ഹോട്ടലിന് പുറത്ത് ഒത്തുകൂടുകയോ അദ്ദേഹം സഞ്ചരിക്കുന്ന വഴികളിൽ കാത്തുനിൽക്കുകയോ ചെയ്യരുതെന്നും പാർട്ടി അഭ്യർഥിച്ചു. ചൊവ്വാഴ്ച ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദ ഷാർഡിന് പുറത്ത് നൂറുകണക്കിന് ആരാധകർ ഒത്തുകൂടിയിരുന്നു. എന്നാൽ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയെ കാണാനുള്ള പരിപാടി റദ്ദാക്കിയതോടെ ആരാധകർ നിരാശരായി.

തമിഴ്നാട്ടിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി പ്രതിനിധി സംഘവുമായാണ് മുഖ്യമന്ത്രി വിജയ് യുകെയിൽ എത്തിയത്. സന്ദർശനത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന ധാരണാപത്രങ്ങളിൽ പ്രതിനിധി സംഘം ഒപ്പുവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.

യുഎഇയിൽ പ്രതിദിനം ആറര ലക്ഷത്തോളം സൈബർ ആക്രമണങ്ങൾ
ദുബായ്: യുഎഇയിൽ പ്രതിദിനം 6,40,000 സൈബർ ആക്രമണങ്ങൾ നടക്കുന്നതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി വെളിപ്പെടുത്തി. രാജ്യത്തെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വൻതോതിലുള്ള ഡിജിറ്റൽ ആക്രമണങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ധനകാര്യം, ഊർജം, ആരോഗ്യം, സർക്കാർ സേവനങ്ങൾ തുടങ്ങിയ നിർണായക മേഖലകളെയാണ് പ്രധാനമായും വിദേശത്തുനിന്നുള്ള ആക്രമണകാരികൾ ലക്ഷ്യമിടുന്നത്. നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ വളർച്ചയോടെ ആക്രമണങ്ങളുടെ വ്യാപ്തിയും സങ്കീർണ്ണതയും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയുടെ വികസിതവും നൂതനവുമായ സൈബർ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ഉള്ളതുകൊണ്ടുമാത്രമാണ് ഭൂരിഭാഗം ഭീഷണികളെയും വിജയകരമായി ചെറുക്കാൻ സാധിക്കുന്നത്.

ഇത്തരം ഡിജിറ്റൽ ഭീഷണികളെ മറികടക്കാൻ സർക്കാർ തലത്തിൽ വൻതോതിലുള്ള നിക്ഷേപങ്ങളും തത്സമയ പ്രതിരോധ നടപടികളും നടപ്പിലാക്കി വരികയാണ്.

സ്ഥാപനങ്ങളും സാധാരണക്കാരായ വ്യക്തികളും ഡിജിറ്റൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഡോ. അൽ കുവൈത്തി മുന്നറിയിപ്പ് നൽകി. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ആപ്പുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും, ശക്തമായ പാസ്‌വേഡുകളും മൾട്ടി-ഫാക്ടർ ഓതെന്‍റിക്കേഷനും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനവും ട്രെയിനും തമ്മിൽ കണക്റ്റിവിറ്റി: ഇത്തിഹാദ് എയർവേസും ഇത്തിഹാദ് റെയിലും തമ്മിൽ സഹകരണ കരാർ
അബുദാബി: യുഎഇയിലെ യാത്രക്കാർക്ക് വിമാന, റെയിൽ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇത്തിഹാദ് എയർവേസും ഇത്തിഹാദ് റെയിലും തമ്മിൽ സുപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു. യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകളും വിമാന ടിക്കറ്റുകളും ഒരേ പ്ലാറ്റ്‌‌ഫോമിലൂടെ ബുക്ക് ചെയ്യാനും, റെയിൽവേ സ്റ്റേഷനുകളിൽ വച്ച് തന്നെ ലഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണ് ഈ പങ്കാളിത്തം.

ഈ പുതിയ കരാറിലൂടെ ഇത്തിഹാദ് എയർവേസ് യാത്രക്കാർക്ക് യുഎഇയിലുടനീളമുള്ള ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്ര ആരംഭിക്കാനും സാധിക്കും. വിമാനത്താവളത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ റെയിൽവേ സ്റ്റേഷനുകളിൽ വെച്ച് ലഗേജുകൾ ചെക്ക്-ഇൻ ചെയ്യാനും ബോർഡിങ് പാസുകൾ കൈപ്പറ്റാനുമുള്ള നൂതന സേവനങ്ങളും ഇതിലൂടെ നടപ്പിലാക്കും.

യുഎഇയുടെ ഗതാഗത, ടൂറിസം മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഇത്തിഹാദ് മാനേജ്‌മെന്‍റ് വ്യക്തമാക്കി. വരും മാസങ്ങളിൽ ഈ സേവനങ്ങളുടെ കൂടുതൽ വിവരങ്ങളും ആപ്പുകളിലെ ബുക്കിങ് രീതികളും ഘട്ടംഘട്ടമായി പുറത്തുവിടും.

സ്ലിം ലുക്കിൽ നിന്ന് ‘ക്യൂട്ട് ചബ്ബി’ ലുക്കിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കത്രീന കൈഫ്
കത്രീന കൈഫിന് ബോളിവുഡിലെ ഗ്ലാമർ ക്വീനെന്ന വിശേഷണത്തിന് വർഷങ്ങളായി മാറ്റമില്ല. എന്നാൽ ഇപ്പോൾ കത്രീനയുടെ ശരീരത്തിലെ മാറ്റമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ഒരുകാലത്ത് അതീവ സ്ലിം ആയ ശരീരഘടനയിലൂടെ ആരാധകരെ കൈയിലെടുത്ത താരം ഇപ്പോൾ തടിച്ച ശരീരവുമായി പ്രത്യക്ഷപ്പെട്ടതാണ് ശ്രദ്ധ നേടിയത്. മുംബൈയിൽ മുകേഷ് അംബാനിയുടെ വസതിയിൽ സംഘടിപ്പിച്ച ഗണേശ ചതുർഥി ആഘോഷത്തിൽ പങ്കെടുക്കാൻ ഭർത്താവ് വിക്കി കൗശലിനൊപ്പം എത്തിയപ്പോഴായിരുന്നു കത്രീനയുടെ രൂപമാറ്റം ശ്രദ്ധിക്കപ്പെട്ടത്.

മെലിഞ്ഞ ശരീരഘടനയിലുള്ള കത്രീനയുടെ പഴയ ചിത്രങ്ങൾക്കൊപ്പമാണ് പുതിയ ചിത്രവും പ്രചരിക്കുന്നത്. പുതിയ ചിത്രത്തിൽ ഇളം പച്ച നിറത്തിലുള്ള അനാർക്കലി വസ്ത്രത്തിലാണ് താരം. മുഖത്തും ശരീരത്തിലും പഴയതിനെ അപേക്ഷിച്ച് കുറേ കൂടി ഹെൽത്തി ലുക്ക് പ്രകടമാണ്. ‘അപ്പോൾ-ഇപ്പോൾ’ എന്ന രീതിയിലുള്ള താരതമ്യ ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ്  കത്രീന-വിക്കി ദമ്പതികൾക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. ഇതിനു പിന്നാലെയാണ് കത്രീനയുടെ ശരീരഭാരം കൂടിയത്.

ബോളിവുഡിൽ കത്രീനയുടെ ഫിറ്റ്നസ് ലുക്കിന് എന്നും വലിയ ആരാധകവൃന്ദമുണ്ട്. സിനിമയിലെ ഗാനരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമെല്ലാം സ്ലിം ഫിഗറായിരുന്നു താരത്തിന്‍റെ പ്രത്യേകത. കൃത്യമായ വർക്കൗട്ടും ഡയറ്റുമെല്ലാം പിന്തുടരുന്ന താരമെന്ന നിലയിലും കത്രീന ശ്രദ്ധ നേടിയിരുന്നു.

എന്തായാലും പഴയ സ്ലിം കത്രീനയെയും പുതിയ ചബ്ബി ലുക്കിലുള്ള കത്രീനയെയും ഒരേ ഫ്രെയിമിൽ കണ്ടതോടെ സോഷ്യൽ മീഡിയയിൽ ചർച്ച ചൂടുപിടിച്ചിരിക്കുകയാണ്. ഗ്ലാമർ എന്നത് ഒരേയൊരു ശരീരഘടനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുന്ന കത്രീനയുടെ പുതിയ ലുക്കിനും ആരാധകരുടെ കൈയ്യടി നേടുന്നുണ്ട്.

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചാനലിൽ‌ നടത്തിയ പൊലീസ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ‌ ഈ വിവരം അറിഞ്ഞത് റിപ്പോർട്ടർ ചാനലിലൂടെയാണെന്നും വാർത്താ സപ്രേക്ഷണം പൊലീസ് തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

മെസിയേയും അര്‍ജന്‍റീന ടീമിനേയും കൊണ്ടു വരുമെന്ന് പറഞ്ഞ് നടത്തിയ അഴിമതിയിൽ പരാതി ലഭിച്ചിരുന്നു. അത് പരിശോധിച്ച് ആഭ്യന്തര വകുപ്പ്  പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.  അവര്‍ എഫ്‌ഐആര്‍ ഇട്ട്, അവരുടെ അന്വേഷണത്തിന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലില്‍ റെയ്ഡ് നടത്തി. ആ റെയ്ഡ് നിയമപരമായിട്ടുള്ളതാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമപ്രവർത്തകരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തെന്ന് പറയപ്പെടുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലത് അന്വേഷണത്തിന്‍റെ ഭാഗമായിട്ടാവും. അത് സർക്കാരിന്‍റെ നയവുമായി ബന്ധപ്പെട്ടതല്ല. ഒരു കേസിൽ അന്വേഷണം നടക്കുമ്പോൾ സർക്കാർ എന്ത് ചെയ്യാനാണ്. വാറണ്ടോട് കൂടി നിയമപരമായി തന്നെയാണ് റെയ്ഡുകളെല്ലാം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"പിള്ളേരുണ്ടാക്കിയ പൈസ, അവരത് ചെലവാക്കി കല്യാണം നടത്തുന്നു"; അനുഗ്രഹീതനായ അച്ഛനാണെന്ന് കൃഷ്ണകുമാർ
നടി അഹാന കൃഷ്ണയുടേയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ടോപ്പിക്ക്. വിവാഹത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. ഇപ്പോൾ മകളുടെ വിവാഹത്തേക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സ്വന്തമായുണ്ടാക്കിയ പൈസ ചെലവാക്കിയാണ് അഹാന വിവാഹം നടത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. നാല് ശക്തരായ സ്ത്രീകളാണ് തന്‍റെ മക്കളെന്നും താൻ അനുഗ്രഹീതനായ അച്ഛനാണ് എന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്.

പിള്ളേരുണ്ടാക്കിയ പൈസ, അവരത് ചെലവാക്കുന്നു. അത്രയേയുള്ളൂ. ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്‍റെ മക്കൾ. നിങ്ങളെപ്പോലെ അവരും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നു. ദൈവം അവർക്ക് എന്തൊക്കെയോ കൊടുക്കുന്നു. അങ്ങനെ അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവർ വിവാഹം നടത്തുന്നു. അച്ഛൻ എന്ന നിലയിൽ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു, അത്രയേ ഉള്ളൂ.- കൃഷ്ണകുമാർ പറഞ്ഞു.

അഹാനയും നിമിഷും തമ്മിൽ പത്ത് വർഷമായി പ്രണയത്തിലാണെന്ന് താൻ ഇപ്പോഴാണ് അറിയുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണെന്ന് അവർ വന്നു പറഞ്ഞു. ചെക്കന്‍റെ അച്ഛൻ രവിയെ എനിക്ക് 33 വർഷമായിട്ട് അറിയാം. പഴയ സിനിമ നിർമാതാവാണ്. പക്ഷേ രവിയുടെ മോനാണ് എന്നൊക്കെ പിന്നീടാണ് അറിയുന്നത്. - കൃഷ്ണകുമാർ പറഞ്ഞു.

നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. സ്വാതന്ത്ര്യം എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഇരിക്കുന്നതല്ല, അത് അവരുടെ അവകാശമാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്, അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റൂ.-കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

മെസിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ ഒന്നാം പ്രതി
കൊച്ചി: അർജന്‍റീനൻ ഫുട്ബോൾ താരം ലയണൽ മെസിയുടെ പേരിൽ നടത്തിയ സ്പോൺസർ തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ ഒന്നാം പ്രതി. കളമശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ആന്‍റോയെ ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്.

മെസി അടക്കമുള്ള അർജന്‍റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. കേസിൽ രണ്ടാം പ്രതി  സ്ഥാനത്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് ചേർത്തിരിക്കുന്നത്. മെസി വിവാദത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വ്യാജമായ കാര്യങ്ങൾ അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ ഉൾപ്പെടുത്തി സർക്കാരിനെ വഞ്ചിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്‍റോയുടെ വീട്ടിലും റിപ്പോർട്ടർ ടിവിയുടെ കളമശേരിയിലെ ഓഫീസിലും വയനാട്ടിലെ കുടുംബവീട്ടിലും ബുധനാഴ്ച രാവിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന നടന്നിരുന്നു. ചാനൽ ഓഫീസിലെ ജീവനക്കാരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനും പിടിച്ചെടുക്കാനും വേണ്ടിയായിരുന്നു അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. ഫയലുകൾ പിടിച്ചെടുത്തോ എന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് ആന്‍റോ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിമർശനം ഉയർത്തിയിട്ടുണ്ട്. തങ്ങളുടെ സംപ്രേഷണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടർ ടിവിയുടെ ആരോപണം. അതേസമയം ആരോപണങ്ങളോട് പൊലീസ് പ്രതികരിച്ചിട്ടില്ല.

"തടവിൽ ഇരുന്നിട്ടും മഞ്ജുവിന് ഒരു മാറ്റവുമില്ല, അവിടെയെത്തിയപ്പോൾ അമ്മയ്ക്കും 2 ദിവസം തടവിലിരിക്കാൻ ആഗ്രഹം"; പരിഹസിച്ച് മധു വാര്യർ
സംവിധായകൻ സനൽകുമാർ ശശിധരന്‍റെ ആരോപണങ്ങളെ പരിഹസിച്ച് നടി മഞ്ജു വാരിയരുടെ സഹോദരനും നടനും സംവിധായകനുമായ മധു വാര്യർ രംഗത്ത്. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്‍റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സനൽകുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. ഇതിനിടെയാണ് വിഷയത്തിൽ ആദ്യ പ്രതികരണവുമായി മധു വാര്യർ രംഗത്തെത്തിയിരിക്കുന്നത്.

"അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിലാക്കിയ കാലമാടൻന്മാർ ആക്രമിച്ചാലോ  എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിലെ പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കൻഡ് കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു.

മഞ്ജു പുതിയതായി വാങ്ങിയ ഡ്രസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്‍റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവിൽ ഇരിക്കുമ്പോഴേലും മഞ്ജുവിന്‍റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗൺപോയിന്‍റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു.

"മഞ്ജു വാര്യർ മാഫിയ തടവിലാണെന്ന് തെളിവുസഹിതം പരാതി നൽകി, പക്ഷേ അവർ എന്നെക്കുറിച്ചാണ് അന്വേഷിക്കുന്നത്": സനൽകുമാർ ശശിധരൻ

ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്‍റേയും യോഗാക്ലാസിന്‍റേയും ബോറടി മാറ്റാൻ 2 ദിവസം മഞ്ജുവിനൊപ്പം തടവിൽ കഴിയാൻ പോവുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും.", എന്നാണ് മധു വാര്യർ മഞ്ജുവിനൊപ്പമുള്ള ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

സെക്രട്ടേറിയറ്റിന് മുന്നിലെ സനൽകുമാർ ശശിധരന്‍റെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ സമരം തനിക്ക് വേണ്ടിയല്ലെന്നും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതുമാണെന്നും സനൽ പറയുന്നു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 3 ജില്ലകളിൽ ബുധനാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് യെലോ അലർട്ട്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈ മാസം 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

ഇസ്രയേലുമായി 2.8 ബില്യൺ ഡോളറിന്‍റെ ആയുധ ഇടപാട്; 40,000 കൂറ്റൻ ബോംബുകൾ നൽകാൻ ട്രംപ് ഭരണകൂടം
വാഷിങ്ടൺ: ഗാസയിൽ ആക്രമണം കടുപ്പിക്കുമെന്ന ആശങ്കയെ തുടർന്ന് രണ്ട് വർഷം മുൻപ് ബൈഡൻ ഭരണകൂടം വിതരണം നിർത്തിവച്ച 2,000 പൗണ്ട് ഭാരമുള്ള ശക്തിയേറിയ ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. 2.8 ബില്യൺ ഡോളറിന്‍റെ ഇടപാടിൽ 40,000 ബോംബുകളാണ് ഉൾപ്പെടുന്നത്.

20,000 എംകെ84 ബോംബുകളും 20,000 ബി.എൽ.യു-117 ബോംബുകളുമാണ് ഇതിലുള്ളത്. അതേസമയം ഇടപാട് ഇതുവരെ അന്തിമമായിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നിർദിഷ്ട ഇടപാടിനെക്കുറിച്ച് കോൺഗ്രസിനെ അനൗപചാരികമായി അറിയിച്ചിട്ടുണ്ട്. ഇടപാടിന്‍റെ ഭൂരിഭാഗം തുകയും വിദേശ സൈനിക ധനസഹായത്തിലൂടെയാകും നൽകുക. ഇസ്രയേലിന്‍റെ സൈനിക ശേഷി വർധിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്ന നടപടികളിൽ ഏറ്റവും പുതിയതാണ് നിർദിഷ്ട ആയുധ ഇടപാട്.

കഴിഞ്ഞ വർഷം കോൺഗ്രസ് അവലോകന നടപടിക്രമം ഒഴിവാക്കി ട്രംപ് ഭരണകൂടം ഇസ്രയേലിനുള്ള ഏകദേശം മൂന്ന് ബില്യൺ ഡോളറിന്‍റെ ആയുധ വിൽപന അംഗീകരിച്ചിരുന്നു. 35,500ലേറെ ബോംബുകളും അതിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് ജനുവരിയിൽ ഇസ്രയേലിന് 6.67 ബില്യൺ ഡോളറിന്‍റെ പുതിയ ആയുധ വിൽപനകൾക്കും ഭരണകൂടം അംഗീകാരം നൽകിയിരുന്നു.

ഡോംബിവ്ലിയില്‍ സാഹിത്യസായാഹ്നം സംഘടിപ്പിച്ചു
താനെ: കേരളീയ സമാജം ഡോംബിവ്ലിയുടെ സെപ്റ്റംബര്‍ മാസ സാഹിത്യസായാഹ്നം ''കണക്കൂരിന്‍റെ കഥായനങ്ങള്‍'' നടന്നു. മാധ്യമപ്രവര്‍ത്തകനായ എം.ജി. അരുണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എഴുത്തുകാരനായ കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ രചിച്ച കഥകളുടെ അവലോകനത്തില്‍ സാഹിത്യ സഹയാത്രികരായ ലിനോദ് വര്‍ഗ്ഗീസ്, നാരായണന്‍കുട്ടി ആര്‍, സന്തോഷ് പല്ലശ്ശന, അമ്പിളി കൃഷ്ണകുമാര്‍, ലീന നായര്‍, കെ. രാജന്‍, വിജയ മേനോന്‍, തുളസി മണിയാര്‍, സുനി സോമരാജന്‍, ഡോ. പി .പി രാധാകൃഷ്ണന്‍, ഉണ്ണി ചങ്കത്ത്, ജ്യോതിലക്ഷ്മി നമ്പ്യാര്‍, സുരേഷ് നായര്‍, സുനില്‍ കല്ലിക്കട, സി.എച്ച് ബാലക്കുറുപ്പ്, ഓമനക്കുട്ടന്‍ നെടുമുടി, മിനി വേണുഗോപാല്‍, കെ.എ.ജി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ മറുപടിപ്രസംഗം നടത്തി. കേരളീയ സമാജം ആര്‍ട്ട്‌സ് ആൻഡ് കള്‍ച്ചര്‍ സെക്രട്ടറി കെ.കെ. സുരേഷ്ബാബു സ്വാഗതവും സമാജം സാഹിത്യവിഭാഗം കണ്‍വീനര്‍ ജോയ് ഗുരുവായൂര്‍ നന്ദിയും പറഞ്ഞു.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്
കൊച്ചി: മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വിവാദത്തിൽ മലയാളം വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയുടെ കൊച്ചിയിലെ ആസ്ഥാനത്ത് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് പരിശോധന. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങളുടെ കൊച്ചിയിലെ വസതികൾ, സ്ഥാപനത്തിന്‍റെ കളമേശരിയിലെ ഓഫീസ്, വയനാട്ടിലെ കുടുംബവീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുധനാഴ്ച പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്.

പരിശോധന വാർത്താ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയെന്ന് ചാനൽ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരുടെയും മറ്റ് ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ കൊണ്ടുപോയതായി ചാനൽ അറിയിച്ചു. സാധാരണയായി മാധ്യമപ്രവർത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവർത്തിക്കുന്ന ന്യൂസ് ഡെസ്കിലാണ് പരിശോധന നടത്തിയതെന്നും ചാനൽ വ്യക്തമാക്കി.

പരിശോധനയുടെ കാരണമോ മറ്റ് വിവരങ്ങളോ പൊലീസ് വ്യക്തമാക്കാതെ അരമണിക്കൂറിലേറെ ഓഫീസിൽ തുടർന്നതായും ചാനൽ ആരോപിച്ചു. ജോലിക്കെത്തിയ മാധ്യമപ്രവർത്തകർ വ്യക്തിപരമായി ഉപയോഗിച്ചിരുന്ന ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തതായും ചാനൽ പറഞ്ഞു.

മുൻ എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. തങ്ങളുടെ സംപ്രേഷണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയതെന്നും റിപ്പോർട്ടർ ടിവി ആരോപിച്ചു.

പൊലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ന്യൂസ് ഡെസ്കിൽ കയറി മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ പൊലീസ് ഉദ്യോഗസ്ഥർ ന്യൂസ് ഡെസ്കിലേക്ക് അതിക്രമിച്ച് കയറുകയും ഒന്നര മണിക്കൂറോളം സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പിണറായി വിജയൻ പ്രസ്താവനയിൽ ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളിലും ഡൽഹിയിലും മാധ്യമ സ്ഥാപനങ്ങൾക്കെതിരേ നടന്ന നടപടികളുമായി സംഭവത്തെ താരതമ്യം ചെയ്ത പിണറായി വിജയൻ, മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയത്തിൽ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.

അർജന്‍റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപയാണ് കൈമാറിയത്. ഈ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും ആരോപണങ്ങളും അന്വേഷിക്കാൻ എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്.

'ബോഡിലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത‍്യയ്ക്ക് അനായാസ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 14.3 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു. മലയാളി താരം സഞ്ജു സാംസൺ (22 പന്തിൽ 57) അഭിഷേക് ശർമ (19 പന്തിൽ 39), ഇഷാൻ കിഷൻ (22 പന്തിൽ 34 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിങ്  പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത‍്യ വിജയിച്ചത്.

വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഇന്ത‍്യയ്ക്ക് മികച്ച തുടക്കമാണ് വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയും സഞ്ജു സാംസണും നൽകിയത്. സഞ്ജുവിനെ മറുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി അഭിഷേകാണ് ആക്രണമോത്സുക ബാറ്റിങ്ങിന് തുടക്കമിട്ടത്. പതിവിന് വിപരീതമായി സ്പിൻ പരീക്ഷണമാണ് അഫ്ഗാനിസ്ഥാൻ തുടക്കത്തിൽ ഇന്ത‍്യക്കെതിരേ നടത്തിയത്. മുജീബ് ഉർ റഹ്മാൻ എറിഞ്ഞ ആദ‍്യ ഓവറിൽ തന്നെ ബൗണ്ടറികൾ പറത്തിക്കൊണ്ടായിരുന്നു അഭിഷേക് തുടക്കം കുറിച്ചത്.

അഭിഷേക് ശർമ

ഈ സമയം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക മാത്രമായിരുന്നു സഞ്ജു ചെയ്തത്. രണ്ടാം ഓവറും സ്പിന്നറായ മുഹമ്മദ് നബിക്ക് കൊടുത്തതോടെ അഭിഷേക് പീക്ക് ഫോമിലെത്തി.

മൂന്നാം ഓവർ എറിയാനെത്തിയത് കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയ അസ്മത്തുള്ള ഒമർസായ് ആയിരുന്നു. അസ്മത്തുള്ള ഒരുക്കിയ ബോഡിലൈൻ കെണിയിൽ വീഴാതെ സ്ക്വയർ ലെഗിൽ ബൗണ്ടറി അടിച്ചുകൊണ്ടാണ് സഞ്ജു മറുപടി നൽകിയത്.

അസ്മത്തുള്ളയുടെ രണ്ടാം ഓവറിൽ 3 ബൗണ്ടറികളും ഒരു സിക്സും  പറത്തികൊണ്ട് സഞ്ജു കഴിഞ്ഞ മത്സരത്തിലെ കടം വീട്ടി. ഇതോടെ ഫോമിലെത്തിയ സഞ്ജു നബിയെയും പ്രഹരിച്ചു. 15 റൺസാണ് ആറാം ഓവറിൽ താരം അടിച്ചെടുത്തത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 82 റൺസ് അടിച്ചെടുക്കാൻ ഇരുവർക്കും സാധിച്ചു. ഒടുവിൽ 6.2 ഓവറിലാണ് റാഷിദ് ഖാൻ അഭിഷേകിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിക്കുന്നത്.

അതേ ഓവറിൽ തന്നെ സഞ്ജുവിനെയും റാഷിദ് ഖാൻ പുറത്താക്കിയതോടെ ടീമിന് രണ്ടു വിക്കറ്റ് നഷ്ടമായി. പിന്നാലെയത്തിയ ഇഷാൻ കിഷൻ ഒരുവശത്ത് ബൗണ്ടറികൾ‌ പറത്തി സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും മറുവശത്ത് ബാറ്റ് ചെയ്ത ശ്രേയസ് അയ്യർ നിരാശപ്പെടുത്തി. 11 പന്തിൽ നിന്നും 11 റൺസ് മാത്രമാണ് ക‍്യാപ്റ്റൻ നേടിയത്.

പിന്നാലെയത്തിയ തിലക് വർമ ഇഷാനെ പിന്തുണച്ചതോടെ ഇന്ത‍്യ അനായാസം വിജയത്തിലെത്തുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത‍്യ 2-0ന് മുന്നിലായി. അതേസമയം, ആദ‍്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് അടിച്ചെടുത്തത്. 33 പന്തിൽ 6 ബൗണ്ടറി അടക്കം 37 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറർ.

ഇബ്രാഹിമിനു പുറമെ 15 പന്തിൽ നിന്നും 26 റൺസ് അടിച്ചെടുത്ത ദാർവിഷ് റസൂലി മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത അസ്മത്തുള്ള ഒമർസായി (11) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. മത്സരത്തിന്‍റെ രണ്ടാം ഓവറിൽ തന്നെ അഫ്ഗാനിസ്ഥാന് ആദ‍്യ വിക്കറ്റ് നഷ്ടമായിരുന്നു. പേസർ അർഷ്ദീപ് എറിഞ്ഞ പന്തിൽ‌ ആക്രമിച്ച് കളിക്കാൻ ശ്രമിച്ച ഓപ്പണിങ് ബാറ്റർ റഹ്മാനുള്ള ഗുർബാസാണ് (0) പുറത്തായത്.

എന്നാൽ രണ്ടാം വിക്കറ്റിൽ ഇബ്രാഹിം സദ്രാനും സേദിഖുള്ള അടലും (12) ചേർന്ന് പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ട് ടീമിന് അൽപ്പം ആശ്വാസമേകിയെങ്കിലും ടീം സ്കോർ 51ൽ നിൽക്കെ ഇബ്രാഹിം സദ്രാനെ പുറത്താക്കികൊണ്ട് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ സേദിഖുള്ള മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് പകരക്കാരനായി ടീമിലെത്തിയ രവി ബിഷ്ണോയിക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ അഫ്ഗാനിസ്ഥാൻ പ്രതിരോധത്തിലായി. ഗുൽബദിൻ നയിബും (10) അസ്മത്തുള്ള ഒമർസായി എന്നിവർക്കും അധികം ആയുസുണ്ടായിരുന്നില്ല.

ഗുൽബദിനെ നിതീഷും അസ്മത്തുള്ളയെ അക്ഷർ പട്ടേലും മടക്കി അയച്ചു. ഇതോടെ 13.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാൻ കൂപ്പുകുത്തി. ദാർവിഷ് റസൂലി ഒരുവശത്ത് 2 സിക്സും ഒരു ബൗണ്ടറിയും അടക്കം ഒറ്റയാൾ പോരാട്ടം നടത്താൻ ശ്രമം നടത്തിയെങ്കിലും പിന്തുണയ്ക്കാൻ മറുവശത്ത് ആരുമുണ്ടായിരുന്നില്ല. 14.1 ഓവറിൽ ദാർ‌വിഷിന്‍റെയും വിക്കറ്റ് ടീമിന് നഷ്ടമായി.

ഡെത്ത് ഓവറുകളിൽ സീനിയർ താരം മുഹമ്മദ് നബി (14 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 20 റൺസ്), റാഷിദ് ഖാൻ ( 16 പന്തിൽ 28 റൺസ്) അടിച്ചെടുത്തതോടെയാണ് അൽപ്പം റൺസ് ഉയർന്നത്. പക്ഷേ 19ാം ഓവറിൽ നബിയെ പൂട്ടി ബുംറ തിരിച്ചടിച്ചു. പിന്നീട് നിതീഷ് എറിഞ്ഞ അവസാന ഓവറിൽ ആകെ 11 റൺസാണ് അഫ്ഗാൻ താരങ്ങൾക്ക് അടിച്ചെടുക്കാനായത്. റാഷിദ് ഖാന്‍റെ വിക്കറ്റും നിതീഷ് ഈ ഓവറിലെടുത്തിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാൻ 159 റൺസിലെത്തുകയായിരുന്നു. ഇന്ത‍്യയ്ക്കു വേണ്ടി നിതീഷ് കുമാർ റെഡ്ഡി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിങ് രണ്ടും അക്ഷർ പട്ടേൽ, രവി ബിഷ്ണോയി, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഓൾറൗണ്ടർ ശിവം ദുബെ ഒരോവർ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. 13 റൺസാണ് താരം വിട്ടുകൊടുത്തത്.

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ
ന‍്യൂഡൽഹി: സംസ്ഥാനത്ത് വൈദ‍്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ നേരത്തെ റദ്ദാക്കിയ ദീർഘകാല വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണമെന്ന ആവശ‍്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.

കരാറുകൾ പുനസ്ഥാപിക്കുകയോ താത്കാലികമായി വൈദ‍്യുതി ലഭ‍്യമാക്കാൻ അനുവദിക്കുകയോ ചെയ്യണമെന്നാണ് സർക്കാരിന്‍റെ ആവശ‍്യം.

സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. വൈദ‍്യുതി പ്രതിസന്ധി ഖജനാവിന് വലിയ സാമ്പത്തിക ബാധ‍്യതയുണ്ടാക്കിയെന്നാണ് ഹർജിയിൽ പറയുന്നത്.

Get updates on WhatsApp

ഇതിനോടകം 12,570 കോടി രൂപയുടെ നഷ്ടമുണ്ടായതായും 2024-25 കാലഘട്ടത്തിൽ 748.20 കോടി രൂപ നഷ്ടം നേരിട്ടെന്നും ഹർജിയിൽ‌ വ‍്യക്തമാക്കുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് സർക്കാർ കോടതിയോട് ആവശ‍്യപ്പെട്ടിരിക്കുന്നത്.

ഇമ്രാന്‍ ഖാനു വേണ്ടി അലന്‍ ബോര്‍ഡറും സ്റ്റീവ് വോയും രംഗത്ത്
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന് മതിയായ ചികിത്സയും ഉചിതമായ പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഏഴ് ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍മാര്‍ ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി. ലോകകപ്പ് ജേതാവായ പാക് ക്യാപ്റ്റന് വേണ്ടി നയതന്ത്രതലത്തിലുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് അലന്‍ ബോര്‍ഡര്‍, ഗ്രെഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, ബെലിന്‍ഡ ക്ലാര്‍ക്ക്, കിം ഹ്യൂസ്, മാര്‍ക്ക് ടെയ്‌ലര്‍, സ്റ്റീവ് വോ എന്നിവരാണ് രംഗത്തെത്തിയത്.

ഇമ്രാന്‍ ഖാനെതിരായ നിയമപരമോ രാഷ്‌ട്രീയമോ ആയ വിഷയത്തില്‍ തങ്ങള്‍ ഒരു നിലപാടും സ്വീകരിക്കുന്നില്ലെന്നും, അത് പാക്കിസ്ഥാന്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണെന്നും കത്തില്‍ സംഘം വ്യക്തമാക്കി. എന്നാല്‍, റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ ഇമ്രാന്‍ ഖാനോട് പെരുമാറുന്ന രീതിയില്‍ സംഘം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

രാഷ്‌ട്രീയം എന്തുതന്നെയായാലും, ഇതൊരു അടിസ്ഥാന മാനുഷിക വിഷയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നേരത്തെ, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുള്‍പ്പെടെ ഇന്ത്യയുടെ 22 മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തെഴുതിയിരുന്നു. പാക്കിസ്ഥാന്‍റെ മുന്‍ പ്രധാനമന്ത്രിയോട് മെച്ചപ്പെട്ട പെരുമാറ്റം ഉറപ്പാക്കണമെന്ന തങ്ങളുടെ ആവശ്യം അവര്‍ അതിലൂടെ ആവര്‍ത്തിച്ചു.

''കേന്ദ്രവും ബിജെപിയും കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ
കോഴിക്കോട്: കേന്ദ്ര സർക്കാരും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട്ട് നടത്തിയ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്‍റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് അജൻഡ നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം വഖഫ് വിഷയത്തിൽ വി.ഡി. സതീശൻ സർക്കാരും ആർഎസ്എസ് അജൻഡയ്ക്ക് കീഴ്പ്പെട്ടുവെന്ന് കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലെത്തിയിരുന്നുവെങ്കിൽ ഇതുണ്ടാകുമായിരുന്നോയെന്നും ആർഎസ്എസ് അജൻഡയ്ക്കൊപ്പം പോകണമെന്നാണ് യുഡിഎഫിന്‍റെ നിലപാടെന്നും പറഞ്ഞു.

തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്‌ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്
ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രിയും നടനുമായ വിജയ്‌ക്കെതിരേ അധിക്ഷ‍േപ പരാമർശം നടത്തിയതിന് ഡിഎംകെ നേതാവ് എ. രാജ ഉൾപ്പടെ മൂന്ന് പേർക്കെതിരേ കേസ്. എ. രാജയെ കൂടാതെ പി.കെ. ശേഖർ ബാബു, വസന്തം കാർത്തികേയൻ എംഎൽഎ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

ടിവികെ പ്രവർത്തകരും അഭിഭാഷകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിനെ നിയമപരമായി നേരിടുമെന്നാണ് എ. രാജയുടെ പ്രതികരണം. ഡിഎംകെ നേതാക്കൾ നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാറിനെതിരേയും അധിക്ഷേപ പരാമർശം നടത്തിയതായി ആരോപണമുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര: ഗെയ്‌ക്‌വാദും പാട്ടിദാറും ഇന്ത‍്യൻ ടീമിലെത്തിയേക്കും
ന‍്യൂഡൽഹി: സെപ്റ്റംബർ 27ന് വെസ്റ്റ് ഇൻഡീസിനെതിരേ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത‍്യൻ ക്രിക്കറ്റ് ടീമിലേക്ക് രജത് പാട്ടിദാറിനെയും ഋതുരാജ് ഗെയ്‌ക്‌വാദിനെയും പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത‍്യ വെസ്റ്റ് ഇൻഡീസിനെതിരേ കളിക്കുക.

ആദ‍്യ ഏകദിനം തിരുവനന്തപുരത്തും രണ്ടാം ഏകദിനം ഗോഹട്ടിയിലും മൂന്നാം ഏകദിനം മുല്ലൻപുരിലും നടക്കും. സെപ്റ്റംബർ 27, 30, ഒക്റ്റോബർ 30 എന്നീ തീയതികളിലാണ് മത്സരങ്ങൾ. ഏഷ‍്യൻ ഗെയിംസിന്‍റെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരങ്ങൾ ഒക്റ്റോബർ ആറിന് ആരംഭിക്കുന്നതിനാൽ ശ്രേയസ് അയ്യർ, തിലക് വർമ തുടങ്ങിയ പ്രധാന താരങ്ങൾ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരങ്ങളിൽ കളിക്കില്ല.

ശ്രേയസിന് പകരം നാലാം നമ്പറിൽ ഋതുരാജ് ഗെയ്ക്‌വാദായിരിക്കും കളിക്കുന്നത്. ഋതുരാജിന്‍റെ ബാക്ക് അപ്പായി രജദ് പാട്ടിദാറിനെയും ടീമിലെടുത്തേക്കുമെന്നാണ് വാർ‌ത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് 15 അംഗ ടീമിൽ അവസരം ലഭിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഋഷഭിന് ടീമിൽ ഇടം ലഭിച്ചാലും കെ.എൽ. രാഹുൽ തന്നെയായിരിക്കും പ്രധാന വിക്കറ്റ് കീപ്പർ. ഒരു പക്ഷേ പന്തിന് അവസരം ലഭിച്ചില്ലെങ്കിൽ ധ്രുവ് ജുറലിനെ പരിഗണിക്കാനും സാധ‍്യതയേറെയാണ്. ഇഷാൻ കിഷൻ ഏഷ‍്യൻ ഗെയിംസിനുള്ള ടീമിലുള്ളതിനാലും മറ്റ് പരിചയസമ്പന്നനായ ഇടങ്കയ്യൻ വിക്കറ്റ് കീപ്പറില്ലാത്തതിനാലുമാണ് പന്തിന് അവസരം ലഭിക്കാൻ സാധ‍്യത‍യുള്ളത്.

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ‍്യയെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. 10 ഓവർ പന്തെറിയാനും 50 ഓവർ ഫീൽഡ് ചെയ്യാനും താരത്തിന് സാധിക്കുമോയെന്ന് സെലക്ഷൻ കമ്മിറ്റി പരിശോധിക്കും.

ബാറ്റിങ്ങിൽ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ശുഭ്മൻ ഗിൽ എന്നിവർക്കൊപ്പം റിസർവ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും ടീമിലെടുത്തേക്കും. ബൗളിങ്ങിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ തിരിച്ചുവിളിച്ചേക്കും.

സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഏഷ‍്യൻ ഗെയിംസിൽ കളിക്കുന്നതിനാൽ മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ് എന്നിവർ ബൗളിങ് നിര കൈകാര‍്യം ചെയ്യും. മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹൽ എന്നിവരെ ടീമിലേക്ക് പരിഗണിക്കാൻ സാധ‍്യതയില്ല.

ട്രംപിന്‍റെ പുതിയ ഗ്രീൻ കാർഡ് നിയമത്തിനെതിരേ 22 സ്റ്റേറ്റുകൾ
വാഷിങ്ടൺ: കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡും വിസയും ലഭിക്കുന്നത് കൂടുതൽ ക്ളിഷ്ടതരമാക്കുന്ന പുതിയ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ നിയമത്തിനെതിരേ 22 സ്റ്റേറ്റുകളും കൊളംബിയ ഡിസ്ട്രിക്റ്റും നിയമ നടപടി സ്വീകരിച്ചു.

സെപ്റ്റംബർ 18നു നിലവിൽ വരുന്ന ഈ നിയമപ്രകാരം ഫുഡ് അസിസ്റ്റൻസ്, മെഡികെയ്ഡ്, ഹൗസിങ് വൗച്ചറുകൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടാകും.

കോൺഗ്രസിന്‍റെ അനുമതിയില്ലാതെയാണ് ഡിഎച്ച്എസ് ഈ നിയമം കൊണ്ടുവന്നതെന്നും ഇത് ജനങ്ങളിൽ ഭീതി പരത്തുമെന്നും സംസ്ഥാനങ്ങൾ കോടതിയിൽ വാദിക്കുന്നു.

രാജ്യവ്യാപകമായി സംസ്ഥാനങ്ങൾക്ക് ഏകദേശം 405 കോടി ഡോളറിന്‍റെ ഫെഡറൽ ഫണ്ട് നഷ്ടപ്പെടാൻ ഈ നിയമം ഇടയാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ
അങ്കമാലി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായി അങ്കമാലി നഗരസഭ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നു. ഇതിന്‍റെ ഭാഗമായി സെപ്റ്റംബർ 17, 18, 19 തീയതികളിൽ ട്രാഫിക് ട്രയൽ റൺ നടത്തും.

ഈ ദിവസങ്ങളിൽ ക്യാംപ് ഷെഡ് റോഡിലും ടൗൺ പ്രദേശങ്ങളിലും അനധികൃത കച്ചവടങ്ങളും പാർക്കിങ്ങും കർശനമായി നിരോധിച്ചിട്ടുണ്ട്.

ട്രയൽ റൺ ദിവസങ്ങളിലെ ഗതാഗത ക്രമീകരണങ്ങൾ:

1. എൽഎഫ് കോളെജിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്:

മഞ്ഞപ്ര, കല്ലുപാലം ഭാഗത്തേക്ക് പോകുന്നവർ സെൻട്രൽ ഗേറ്റ് വഴി ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഇടമലയാർ കനാൽ റോഡ് വഴി എസ്എൻഡിപി ജംഗ്ഷനിൽ എത്തി പോകണം.

കാലടി ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി തിരിഞ്ഞ് പോകണം.

ആലുവ ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഓലിയൻ കപ്പേളയിൽ ചെന്ന് വലത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി വഴി പോകണം.

ചാലക്കുടി, തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി ഇടത്തോട്ട് തിരിഞ്ഞ് ഓലിയൻ കപ്പേള ജംഗ്ഷനിൽ ചെന്ന് വലത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി റോഡിൽ കയറി ബൈ റോഡ് വഴി എംസി റോഡിൽ പ്രവേശിക്കണം.

2. തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്:

വണ്ടികൾ ക്യാംപ് ഷെഡ് റോഡ് വഴി എൽഎഫ് ജംഗ്ഷനിലെത്തും. അവിടെ നിന്ന് കാലടി ഭാഗത്തേക്ക് പോകേണ്ടവർ ഇടത്തോട്ടും, ആലുവ ഭാഗത്തേക്ക് പോകേണ്ടവർ വലത്തോട്ട് തിരിഞ്ഞ് ടൗൺ ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞും പോകണം.

കെഎസ്ആർടിസി ബസുകൾ നിലവിലുള്ള എൻട്രൻസിലൂടെ സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് ക്യാംപ് ഷെഡ് റോഡ് വഴി പോകണം.

3. കാലടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്:

പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് വരുന്ന ബസുകൾ അങ്ങാടിക്കടവ് ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ക്യാംപ് ഷെഡ് റോഡ് വഴി കാലടി, പെരുമ്പാവൂർ ഭാഗത്തേക്ക് പോകണം.

മറ്റ് വാഹനങ്ങൾ ഓലിയൻ കപ്പേള ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി വഴി ആലുവയ്ക്കും നേരെയുള്ള വഴിക്കും പോകാം.

4. പീച്ചാനിക്കാട്, അങ്ങാടിക്കടവ് ഭാഗത്തുനിന്ന് വരുന്നവർ:

പുതിയ മാർക്കറ്റ് റോഡ് വഴി ഓറഞ്ച് ബേക്കറിക്ക് സമീപം ഇടത്തോട്ട് തിരിഞ്ഞ് എൻഎച്ചിൽ പ്രവേശിച്ച് തൃശൂരിലേക്കും മഞ്ഞപ്രയിലേക്കും പോകാം.

Get updates on WhatsApp

മകന്‍റെ ആദ്യ ചിത്രത്തിന്‍റെ റിലീസ്; വിജയ് - തൃഷ ചിത്രം 'തിരുപ്പാച്ചി'യുടെ റീ റിലീസ് മാറ്റി
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെയും തൃഷയുടെയും സൂപ്പർഹിറ്റ് ചിത്രം തിരുപ്പാച്ചിയുടെ റീ റിലീസ് മാറ്റി. ചിത്രം ഒക്റ്റോബർ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്.

എന്നാൽ ഇതാണ് മാറ്റിയത്. പുതിയ തീയതി അറിയിച്ചിട്ടില്ല. വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്മ ഒക്റ്റോബർ 2 ന് പുറത്തിറങ്ങാനിരിക്കെയാണ് റീ റിലീസ് മാറ്റിയത്.

പുതിയ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് വിതരണക്കാരായ തിരുപ്പതി ഫിലിംസ് അറിയിച്ചു. 2005 ൽ പൊങ്കൽ റിലീസായി എത്തിയ ചിത്രമായിരുന്നു തിരുപ്പാച്ചി. അത് വലിയ വാണിജ്യം വിജയം നേടിയ ചിത്രമാണ്.

Get updates on WhatsApp

അഹാന - നിമിഷ് വിവാഹത്തിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്
നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്‌ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരിവനന്തപുരത്തെത്തി. ചൊവ്വാഴ്ച (സെപ്റ്റംബർ 15) കോവളത്ത് നടക്കുന്ന വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനായാണ് ഋഷഭ് ഷെട്ടിയും പ്രഗതി ഷെട്ടിയും തിരുവനന്തപുരത്തെത്തിയത്.

അഹാന - നിമിഷ് വിവാഹം | ചിത്രങ്ങളിലൂടെ...

തിരുവനന്തപുരത്തെത്തിയ ഇരുവരും പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തെന്നിന്ത്യയിൽ നിന്നുള്ള നിരവധി താരങ്ങളും രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരും പരിപാടിയിൽ പങ്കെടുക്കാനെത്തുമെന്നാണ് സൂചന. കോവളത്ത് ഞായറാഴ്ച ആരംഭിച്ച 3 ദിവസം നീണ്ട വിവാഹ ആഘോഷമാണ് അവസാന ദിവസത്തിലെത്തിയിരിക്കുന്നത്. വൈകിട്ട് ആറര മുതൽ സുബ്രഹ്ണ്യം ഹാൾ ട്രിവാൻഡ്രം ക്ലബ്ബിൽ വച്ചാണ് റിസപ്‌ഷൻ നടക്കുന്നത്.

മന്ത്രി പി.സി. വിഷ്ണുനാഥ് ഫെയ്സ്‌ബുക്കിൽ പങ്കുവച്ച ചിത്രം.

Get updates on WhatsApp

ഇതുവരെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിശേഷങ്ങളോ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. നിമിഷും അഹാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ഏറെ കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. പലപ്പോഴും ഇരുവരുടെയും സോഷ്യൽ‌ മീഡിയ പോസ്റ്റുകടക്കം ബന്ധിപ്പിച്ചുകൊണ്ട് ആളുകൾ ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇതിനൊരു ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

സ്ഥലം മാറിപ്പോകുമ്പോൾ കശ്മീരികൾ കണ്ണീരോടെ യാത്രയാക്കിയ പൊലീസ് ഓഫീസർ; അറിയാം യൂണിഫോമിനപ്പുറം കശ്മീരിന്‍റെ മനസ് കീഴടക്കിയ തനുശ്രീ ഐപിഎസിനെക്കുറിച്ച്
എം.എസ്. ശരത് നാഥ്

തീവ്രവാദത്തിന് കുപ്രസിദ്ധിയാർജിച്ചിരുന്ന ജമ്മു കശ്മീരിലെ ഒരു പൊലീസ് ജില്ലയുടെ തലപ്പത്തെത്തിയ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ. തോക്കിന്‍റെയും സുരക്ഷാ സന്നാഹങ്ങളുടെയും ലോകത്ത് മാത്രം ഒതുങ്ങാതെ അവർ ജനങ്ങളിലേക്കിറങ്ങി. യുവാക്കളോട് സംസാരിച്ചു. കായികമത്സരങ്ങൾ സംഘടിപ്പിച്ചു. ലഹരിക്കെതിരേ ബോധവത്കരണം നടത്തി. ഒടുവിൽ ഡൽഹിയിലേക്കുള്ള സ്ഥലംമാറ്റത്തിന്‍റെ വാർത്തയെത്തിയപ്പോൾ, യൂണിഫോമിലെ ഒരു ഉദ്യോഗസ്ഥയെ മാത്രമല്ല, തങ്ങൾക്കിടയിൽ ഒരാളായി മാറിയ മനുഷ്യനെക്കൂടിയാണ് കശ്മീരികൾ യാത്രയാക്കിയത്. ആ കണ്ണീരോടെയുള്ള യാത്രയയപ്പ് തനുശ്രീയുടെ കശ്മീർ ജീവിതത്തിന്‍റെ ഏറ്റവും വലിയ അംഗീകാരമായി മാറി. യൂണിഫോമിനപ്പുറം കശ്മീരിന്‍റെ മനസ് കീഴടക്കിയ തനുശ്രീ ഐപിഎസിനെക്കുറിച്ച് വിശദമായി അറിയാം.

യൂണിഫോമിനോട് ചേർന്ന ബാല്യം

1987 ഏപ്രിൽ 24ന് ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മോതിഹാരിയിലാണ് തനുശ്രീ ജനിച്ചത്. തനുശ്രീയുടെ ബാല്യം തന്നെ രാജ്യസേവനത്തിന്‍റെ അന്തരീക്ഷത്തിലായിരുന്നു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) ഡെപ്യൂട്ടി ഇൻസ്പെക്റ്റർ ജനറലായി വിരമിച്ച സുഭോദ് കുമാറായിരുന്നു തനുശ്രീ‍യുടെ പിതാവ്. പിതാവിന്‍റെ വിവിധ സ്ഥലങ്ങളിലെ നിയമനങ്ങൾക്കനുസരിച്ച് കുടുംബത്തിന് പല നഗരങ്ങളിലായി താമസം മാറേണ്ടിവന്നു.

സ്ഥിരമായ ഒരു സ്ഥലത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യം തനുശ്രീയുടെ പഠനത്തെയോ ലക്ഷ്യബോധത്തെയോ തളർത്തിയില്ല. മറിച്ച് മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും സ്ഥിരതയോടെ മുന്നേറാനും ആ ജീവിതം അവരെ പഠിപ്പിച്ചു. അമ്മ നീലം പ്രസാദ് കുടുംബത്തിന് ശക്തമായ പിന്തുണയായി നിന്നു. സിആർപിഎഫിൽ കമാന്‍റഡന്‍റാണ് തനുശ്രീയുടെ മൂത്ത സഹോദരി മനുശ്രീ. സഹോദരി യൂണിഫോമിൽ സേവനം ചെയ്യുന്നത് കണ്ടാണ് രാജ്യത്തിനായി പ്രവർത്തിക്കണമെന്ന ആഗ്രഹം തനുശ്രീയുടെ മനസിൽ ശക്തമായത്.

ടെക്സ്റ്റൈലിൽ നിന്ന് കൗണ്ടർ ടെററിസത്തിലേക്ക്

മോതിഹാരിയിലായിരുന്നു തനുശ്രീയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പിതാവിന്‍റെ സ്ഥലംമാറ്റങ്ങൾക്കനുസരിച്ച് പഠനവും വിവിധ ഇടങ്ങളിലായി. ഝാർഖണ്ഡിലെ ബൊക്കാറോയിലെ ഡിഎവി പബ്ലിക് സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി. തുടർന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ ബിരുദം നേടി. തുടർന്ന് ഏതാനും വർഷങ്ങൾ ഝാർഖണ്ഡിലെ ടെക്സ്റ്റൈൽ, കൈത്തറി മേഖലയിൽ പ്രവർത്തിച്ചു. ഈ മേഖലയിലെ ജോലി സമൂഹത്തിന്‍റെ ആവശ്യങ്ങളും സാമൂഹിക പ്രശ്നങ്ങളും അടുത്തറിയാൻ തനുശ്രീയെ തുണച്ചു. ഇതോടെയാണ് സിവിൽ സർവീസസിലൂടെ പൊതുസേവനത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തീരുമാനം തനുശ്രീ കൈക്കൊണ്ടത്. പിന്നീട് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി ഡൽഹിയിലേക്ക് മാറി. ഇൻകം ടാക്സ് വകുപ്പിലേക്കുള്ള പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും ജോലി സ്വീകരിച്ചില്ല. 2020ൽ രാജ്യത്തെ യുവ ഐപിഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ വെർച്വൽ സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്സ്റ്റൈലും ഭീകരവാദവും രണ്ടും എങ്ങനെ കൈകാര്യം ചെയ്യും എന്ന് തനുശ്രീയോട് തമാശരൂപേണ ചോദിച്ചിരുന്നു. പൊലീസ് സർവീസിൽ ചേരുന്നതിന് മുൻപ് തനുശ്രീ ടെക്സ്റ്റൈൽ ഡിസൈങിന് പഠിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

ഐപിഎസിന് മുൻപ് സിആർപിഎഫിൽ

2014ൽ സിആർപിഎഫിൽ അസിസ്റ്റന്‍റ് കമാൻഡന്‍റായാണ് തനുശ്രീ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. സിആർപിഎഫിലെ എക്സ്പീരിയൻസ് പിന്നീട് ഐപിഎസ് ജീവിതത്തിലും നിർണായകമായി. സുരക്ഷാ മേഖലയുടെ യാഥാർഥ്യങ്ങൾ, കമാൻഡ് ഘടന, പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനമെടുക്കൽ തുടങ്ങിയവ നേരിട്ട് മനസിലാക്കാൻ സിആർപിഎഫിലെ സേവനം തനുശ്രീയെ സഹായിച്ചു.

2015ലായിരുന്നു പ്രണിത് റെഡ്ഡിയുമായുള്ള വിവാഹം. അതിന് പിന്നാലെയുള്ള വർഷം തനുശ്രീയുടെ ജീവിതത്തിലെ വലിയ പരീക്ഷണകാലമായിരുന്നു. പുതിയ കുടുംബജീവിതവും വിവാഹബന്ധത്തിലെ ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്യുന്നതിനൊപ്പം യുപിഎസ്‌സിക്ക് തയ്യാറെടുക്കേണ്ടി വന്നു. പൊതുജീവിതത്തിൽ നിന്ന് അകന്നു നിൽക്കുന്ന വ്യക്തിയാണ് തനുശ്രീയുടെ ഭർത്താവ്. കുടുംബജീവിതത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വേറിട്ട് സൂക്ഷിക്കാനാണ് ഇരുവരുടെയും താൽപര്യം.

2016ൽ നടന്ന യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ തനുശ്രീ വിജയിച്ചു. അഖിലേന്ത്യാ തലത്തിൽ 652 റാങ്ക് ആയിരുന്നു തനുശ്രീക്ക് ലഭിച്ചത്. 2017 ഡിസംബർ 18ന് എജിഎംയുടി കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥയായി സർവീസിൽ പ്രവേശിക്കുകയും ചെയ്തു. അരുണാചൽ പ്രദേശ്, ഗോവ, മിസോറം, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് എജിഎംയുടി കേഡർ. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ ശേഷം ജമ്മു കശ്മീരിലായിരുന്നു തനുശ്രീയുടെ ആദ്യ പോസ്റ്റിങ്.

Get updates on WhatsApp

കശ്മീരിൽ പുതിയ ചരിത്രം

തനുശ്രീയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായിരുന്നു കശ്മീരിലെ പോസ്റ്റിങ്. പരിശീലനത്തിനുശേഷം കശ്മീരിലെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്പി) ആയിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് ഈസ്റ്റ് ശ്രീനഗർ എസ്പി ആയി പ്രവർത്തിച്ചു. പിന്നീട് ഷോപ്പിയാൻ, പുൽവാമ എന്നിവിടങ്ങളിൽ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്‌എസ്‌പി) ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഇതോടെ കശ്മീരിൽ ഒരു പൊലീസ് ജില്ലയുടെ മേധാവിയാകുന്ന ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെന്ന നേട്ടവും തനുശ്രീയെ തേടിയെത്തി.

ചരിത്രപരമായി തീവ്രവാദവും സാമൂഹിക സംഘർഷങ്ങളും സുരക്ഷാസേനയോടുള്ള അവിശ്വാസവും നിലനിന്നിരുന്ന പ്രദേശങ്ങളായിരുന്നു ഷോപ്പിയാൻ, പുൽവാമ എന്നീ ജില്ലകൾ. ഈ ജില്ലകളിൽ എസ്‌‌എസ്പിയായിരിക്കെയാണ് തനുശ്രീ കശ്മീരിൽ അറിയപ്പെട്ടത്. മാനുഷിക മൂല്യങ്ങൾ മുൻനിർത്തിയുള്ള തനുശ്രീയുടെ വേറിട്ട രീതികൾ തന്നെയായിരുന്നു അവരുടെ ജനപ്രീതിക്ക് പിന്നിലെ കാരണം. സുരക്ഷാ നടപടികളിൽ മാത്രം ഒതുങ്ങിയതായിരുന്നില്ല തനുശ്രീയുടെ പ്രവർത്തനം. യുവാക്കളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കരിയർ കൗൺസലിങ് പരിപാടികൾ നടത്തി. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീവ്രവാദ ആശയങ്ങളിലേക്കുള്ള യുവാക്കളുടെ ആകർഷണം എന്നിവയ്ക്കെതിരായ നടപടികളിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. സുരക്ഷയും ജനങ്ങളുമായുള്ള ബന്ധവും ഒരുപോലെ പ്രധാനമാണെന്ന സമീപനമാണ് ഷോപ്പിയാനിലും പുൽവാമയിലും തനുശ്രീയുടെ പ്രവർത്തനത്തെ ശ്രദ്ധേയമാക്കിയത്. ഇതോടെ കശ്മീർ ജനത തനുശ്രീയെ സ്വന്തം മകളെ പോലെ ഏറ്റെടുക്കുകയായിരുന്നു.

2026ൽ ഗാലൻട്രി മെഡൽ

ഏതു നിമിഷവും ഭീകരാക്രമണം പൊട്ടിപ്പുറപ്പെടാവുന്ന കശ്മീരിൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകിക്കൊണ്ട് നടത്തിയ സേവനത്തിന് രാജ്യത്തിന്‍റെ അംഗീകാരവും തനുശ്രീയെ തേടിയെത്തി. 2026ലെ റിപ്പബ്ലിക് ദിനത്തിൽ ഗാലൻട്രി മെഡൽ സമ്മാനിച്ചാണ് രാജ്യം 39 വയസ് മാത്രം പ്രായമുള്ള തനുശ്രീയെ ആദരിച്ചത്. കശ്മീരിലെ സേവനത്തിനിടെ കാഴ്ചവച്ച ധീരതയ്ക്കുള്ള അംഗീകാരമായിരുന്നു പുരസ്കാരം.

ഏതാനും ആഴ്ചകൾക്ക് മുൻപ് എജിഎംയുടി കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സർക്കാർ നടപ്പാക്കിയതോടെയാണ് തനുശ്രീക്ക് കശ്മീരിനോട് താത്കാലികമായി വിടപറയേണ്ടി വന്നത്. ഓഗസ്റ്റ് 18ന് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്കായിരുന്നു തനുശ്രീയെ സ്ഥലംമാറ്റിയത്. ഡൽഹി പൊലീസിൽ അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറായിട്ടാണ് നിയമനം. നിലവിൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിലാണ് തനുശ്രീയുടെ പോസ്റ്റിങ്.

ഇൻസ്റ്റഗ്രാമിലും സജീവമാണ് തനുശ്രീ. ആയുധധാരികളായ നിരവധി സുരക്ഷാ സൈനികർക്കൊപ്പം കശ്മീരിൽ സഞ്ചരിക്കുന്ന തനുശ്രീയുടെ റീൽസുകൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.