വാഹനവിപണിയിൽ പ്രിയം ഇലക്‌ട്രോണിക് വാഹനങ്ങൾക്ക് 
Auto

വാഹനവിപണിയിൽ പ്രിയം ഇലക്‌ട്രിക് വാഹനങ്ങൾക്ക്

കൊച്ചി: ഇന്ത്യയിലെ വൈദ്യുത വാഹന വിപണി തളരുന്നു. നിലവിലുള്ള ഉപയോക്താക്കളേറെയും തിരിച്ച് പെട്രോൾ, ഡീസൽ വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് പുതിയ സർവെ ഫലം. വൈദ്യുതി വാഹന ഉടമകൾക്ക് ഇടയിൽ പ്രമുഖ വാഹന കൺസൾട്ടൻസിയായ പാർക്ക് നടത്തിയ പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ന്യൂഡൽഹി, മുംബൈ, ബംഗളൂരു എന്നീ വിപണികളിലാണ് വൈദ്യുതി വാഹന ഉപയോക്താക്കൾക്ക് ഇടയിൽ പാർക്ക് സംതൃപ്‌ത വാഹന സർവെ നടത്തിയത്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്‍റെ കണക്കുകളനുസരിച്ച് 91,000 വൈദ്യുത വാഹനങ്ങളാണ് കമ്പനികൾ ഇന്ത്യയിൽ വിറ്റഴിച്ചത്.

വൈദ്യുതി വാഹനങ്ങളുടെ ഉടമകളിൽ ഏറെ ശതമാനവും വലിയ സമ്മർദമാണ് നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.  വൈദ്യുതി വാഹന ഉപയോക്താക്കളിൽ നല്ലൊരു ശതമാനവും ഹ്രസ്വദൂര യാത്രകൾക്കാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത്. എന്തെങ്കിലും സാങ്കേതിക തകരാർ വന്നാൽ പ്രാദേശിക മെക്കാനിക്കുകൾക്ക് ഇവ പരിഹരിക്കാൻ പറ്റുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം . അറ്റകുറ്റപ്പണികൾക്കായി ഉയർന്ന പണം മുടക്കേണ്ടിവരുന്നതാണ് ഉപയോക്താക്കൾക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്.

വൈദ്യുത വാഹനങ്ങൾക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ കാര്യമായ ഉപഭോക്താക്കൾ ഇല്ലയെന്നതിനാൽ റീസെയിൽ വിൽപ്പന കടുത്ത വെല്ലുവിളിയാണ്. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ ഓടുന്ന വാഹനങ്ങൾ എത്രകാലം കഴിഞ്ഞാലും വാങ്ങാൻ ഉപയോക്താക്കൾ രംഗത്തുണ്ട്. എന്നാൽ വൈദ്യുതി വാഹനങ്ങൾ വിൽക്കുന്നതിന് വലിയ വെല്ലുവിളിയാണ് ഉപയോക്താക്കൾ നേരിടുന്നത്. വലിയ മോഡലുകൾക്ക് പോലും സെക്കൻഡ് ഹാൻഡ് വിപണിയിൽ ആവശ്യക്കാരില്ല. സാധാരണ വാഹനങ്ങളെക്കാൾ മൂന്നിരട്ടി വില കൊടുത്ത് വാങ്ങുന്ന വാഹനങ്ങൾക്ക് പ്രതീക്ഷിച്ച പ്രകടനമില്ലെന്ന് മാത്രമല്ല റീസെയിലിൽ പകുതി വില പോലും കിട്ടാത്തതാണ് ഉപയോക്താക്കളെ വലയ്ക്കുന്നത്

ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളുടെ കുറവും ബാറ്ററിയുടെ കുറഞ്ഞ ലൈഫും വലിയ പ്രശ്നം സൃഷ്ടിക്കുന്നു.

നിലവിൽ വൈദ്യുതി വാഹനങ്ങളുടെ വിപണിയിലെ ഏറ്റവും ജനപ്രിയ മോഡൽ ടാറ്റ എക്‌സോണാണ്. സർവെയിൽ പങ്കെടുത്ത 61 ശതമാനവും ടാറ്റ എക്സോണിന് അനുകൂലമായാണ് പ്രതികരിച്ചത്. ടാറ്റയുടെ പഞ്ചാണ് രണ്ടാമത്. ചൈനയിൽ നിന്നുള്ള ബി.വൈ.ഡിയാണ് മൂന്നാം സ്ഥാനത്ത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം