പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യരുതെന്ന് കെഎസ്ഇബി. ആ സമയത്ത് ഇലക്‌ട്രിക് സ്കൂട്ടര്‍ ചാര്‍ജിങ് ഒഴിവാക്കിയാല്‍ അതിനു വേണ്ടുന്ന വൈദ്യുതി ഉപയോഗിച്ച് രണ്ട് ഒമ്പത് വാട്സ് എല്‍ഇഡി ബള്‍ബ്, രണ്ട് 20 വാട്സ് എല്‍ഇഡി ട്യൂബ്, 30 വാട്സിന്‍റെ രണ്ട് ബിഎല്‍ഡിസി ഫാനുകള്‍, 25 ഡിഗ്രി സെന്‍റിഗ്രേഡില്‍ കുറയാതെ പ്രവര്‍ത്തിക്കുന്ന ഒരു ടണ്ണിന്‍റെ ഒരു ഫൈവ് സ്റ്റാര്‍ എസി എന്നിവ ഏകദേശം ആറ് മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും.
പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ് ചെയ്യാം. ഇതിന് പുറമെ പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് കാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് വൈദ്യുത വാഹനത്തിന്‍റെ ബാറ്ററിയുടെ ആയുസിനെ ബാധിച്ചേക്കാമെന്നും കെഎസ്ഇബി അറിയിച്ചു.