Auto

കൊ​ച്ചി ലു​ലു മാ​ളി​ല്‍ ഇ​വി സൂ​പ്പ​ര്‍ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​മാ​യി ഗോ ​ഇ സി ​ഓ​ട്ടൊ​ടെ​ക്

കൊ​ച്ചി: ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള ഫാ​സ്റ്റ് ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന മു​ന്‍നി​ര കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പാ​യ ഗോ ​ഇ സി ​ഓ​ട്ടൊ​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്- ഇ​വി ചാ​ര്‍ജി​ങ് നെ​റ്റ്‌​വ​ര്‍ക്ക്, കൊ​ച്ചി ലു​ലു മാ​ളി​ല്‍ ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ള്‍സ് സൂ​പ്പ​ര്‍ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ലു​ലു മാ​ളി​ലെ എ​ന്‍എ​ച്ച് 17 എ​ക്സി​റ്റ് ഏ​രി​യ​യി​ല്‍ സ്ഥാ​പി​ച്ച ഗോ ​ഇ സി ​സ്റ്റേ​ഷ​ന്‍, എ​റ​ണാ​കു​ളം എം​പി ഹൈ​ബി ഈ​ഡ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന​ത്ത് സു​സ്ഥി​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ മൊ​ബി​ലി​റ്റി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​മ്പ​നി​യു​ടെ ശ്ര​മ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​ലോ​ഞ്ച്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പു​തി​യ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍, ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്ക്, വേ​ഗ​ത​യേ​റി​യ​തും കാ​ര്യ​ക്ഷ​മ​വു​മാ​യ ചാ​ര്‍ജി​ങ് യാ​ഥാ​ർ​ഥ്യ​മാ​ക്കും. രാ​ജ്യ​ത്തു​ട​നീ​ളം നൂ​റി​ല​ധി​കം ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ളു​ള്ള ഗോ ​ഇ സി​യു​ടെ ഇ​വി ചാ​ര്‍ജി​ങ് ശൃം​ഖ​ല കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഏ​റെ സ്വീ​കാ​ര്യ​ത​യു​ള്ള സം​രം​ഭ​മാ​ണ്.

വാ​ഹ​ന മേ​ഖ​ല​യു​ടെ ഭാ​വി ഇ​ല​ക്‌​ട്രി​ക് ആ​ണെ​ന്നും, ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് സു​സ്ഥി​ര​മാ​യ മൊ​ബി​ലി​റ്റി സൊ​ല്യൂ​ഷ​നു​ക​ള്‍ ന​ല്‍കു​ന്ന​തി​ന് ഗോ ​ഇ​സി പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ക​മ്പ​നി​യു​ടെ സി​ഇ​ഒ​യും എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്റ്റ​റു​മാ​യ പി.​ജി. രാം​നാ​ഥ് പ​റ​ഞ്ഞു. കൊ​ച്ചി ലു​ലു​മാ​ളി​ല്‍ ഇ​വി സൂ​പ്പ​ര്‍ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​ത്, ക​മ്പ​നി​യു​ടെ സ്ഥാ​പി​ത ല​ക്ഷ്യ​ത്തി​ന് കൂ​ടു​ത​ല്‍ ക​രു​ത്തേ​കും.

ലു​ലു മാ​ളു​മാ​യി ഗോ ​ഇ സി ​കൈ​കോ​ര്‍ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഔ​ട്ട്‌​ലെ​റ്റാ​ണ് കൊ​ച്ചി​യി​ലേ​ത്. നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​രം ലു​ലു മാ​ളി​ല്‍ സ്ഥാ​പി​ച്ച അ​വ​രു​ടെ ആ​ദ്യ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍ വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍ത്ത​നം തു​ട​രു​ക​യാ​ണ്. കൊ​ച്ചി​യി​ലെ പു​തി​യ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍ പൂ​ര്‍ണ​മാ​യും "മാ​ന്‍ലെ​സ്' മെ​ഷീ​നാ​ണ്. നാ​ല് പോ​ര്‍ട്ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഭാ​വി​യി​ല്‍ ലു​ലു ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള മ​റ്റ് മാ​ളു​ക​ളി​ലും ഗോ ​ഇ സി ​സൂ​പ്പ​ര്‍ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കും.

ച​ട​ങ്ങി​ൽ ലു​ലു ഇ​ന്ത്യ ഷോ​പ്പി​ങ് മാ​ള്‍ ഡ​യ​റ​ക്റ്റ​ര്‍ ഷി​ബു ഫി​ലി​പ്പ്, ലു​ലു കൊ​ച്ചി ഓ​പ്പ​റേ​ഷ​ന്‍സ് വി​ഭാ​ഗം സീ​നി​യ​ര്‍ മാ​നെ​ജ​ര്‍ ഒ. ​സു​കു​മാ​ര​ന്‍, ലു​ലു കൊ​ച്ചി ജി​എം എം. ​ഹ​രി സു​ഹാ​സ്, ഗോ ​ഇ സി ​ചെ​യ​ര്‍മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ എ.​പി. ജാ​ഫ​ര്‍, ഗോ ​ഇ സി ​ഡ​യ​റ​ക്റ്റ​ര്‍ സാ​റ എ​ലി​സ​ബ​ത്ത്, മാ​ര്‍ക്ക​റ്റി​ങ് ഹെ​ഡ് ജോ​യ​ല്‍ യോ​ഹ​ന്നാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നവീന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌റ്റർ

കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; ഫാദർ പോൾ

പന്നുൻ വധശ്രമ കേസ്; മുൻ റോ ഉദ‍്യോഗസ്ഥന് അറസ്റ്റ് വോറന്‍റ്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ