കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഒബിഡി2 മാനദണഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 സിബി200എക്‌സ് പുറത്തിറക്കി. ഐതിഹാസികമായ ഹോണ്ട സിബി500എക്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിബി200എക്‌സിന്റെ രൂപകല്‍പന. പുതിയ ഗ്രാഫിക്‌സ് പുതിയ മോഡലിന് ഭംഗി കൂട്ടുമ്പോള്‍, ഡയമണ്ട് ടൈപ്പ് സ്റ്റീല്‍ ഫ്രെയിം മികച്ച കൈകാര്യം ചെയ്യലും ഉറപ്പാക്കുന്നു. ഓള്‍-എല്‍ഇഡി ലൈറ്റിങ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത.
184.40 സിസി, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്5 ഒബിഡി2 പിജിഎംഎഫ്‌ഐം എഞ്ചിനാണ് സിബി200എക്‌സിന് കരുത്ത് പകരുന്നത്. ഇത് 8500 ആര്‍പിഎമില്‍ 12.70 കി. വാട്ട് പവറും, 6000 ആര്‍പിഎമില്‍ 15.9 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. വാഹനത്തിന് എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ പോലും ഇന്‍സ്ട്രുമെന്റ് പാനലില്‍ ഒരു മുന്നറിയിപ്പ് ലൈറ്റ് പ്രകാശിപ്പിക്കുന്ന സെന്‍സര്‍ സംവിധാനത്തിന് പുറമെ, റൈഡറുടെ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട്, സിംഗിള്‍ചാനല്‍ എബിഎസ് സഹിതം ഡ്യുവല്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളും സിബി200എക്‌സില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ഗിയര്‍ ഷിഫ്റ്റുകള്‍ സുഗമമാക്കുകയും, ഡൗണ്‍ ഷിഫ്റ്റ് ചെയ്യുമ്പോള്‍ റിയര്‍ വീല്‍ ലോക്കിങ് തടയുകയും ചെയ്യുന്ന ഒരു പുതിയ അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ചും പുതിയ മോഡലിലുണ്ട്. സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, ട്വിന്‍ ട്രിപ്പ് മീറ്ററുകള്‍, ബാറ്ററി വോള്‍ട്ട് മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സമയം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, സുഖപ്രദമായ റൈഡിങ് അനുഭവം ഉറപ്പാക്കുന്ന ഗോള്‍ഡന്‍ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്, മോണോ ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
ഡീസെന്റ് ബ്ലൂ മെറ്റാലിക് (ന്യൂ), പേള്‍ നൈറ്റ്‌സ്റ്റാര്‍ ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് എന്നീ മൂന്ന് സ്‌റ്റൈലിഷ് നിറങ്ങളില്‍ 2023 സിബി200എക്‌സ് ലഭ്യമാവും. സിബി200എക്‌സ്ഒബിഡി2 വേരിയന്റിന് 1,46,999 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മോട്ടോര്‍സൈക്കിളിന് 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും എച്ച്എസ്എംഐ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മുതല്‍ അടുത്തുള്ള റെഡ് വിങ് ഡീലര്‍ഷിപ്പുകളില്‍ വാഹനം ബുക്ക് ചെയ്യാം.
ഹോണ്ടയുടെ ഐതിഹാസികമായ സിബി ലെഗസിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2023 സിബി200എക്‌സ് അവതരിപ്പിക്കുന്നതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.
ഒബിഡി2 അനുസൃതമായ എഞ്ചിന്‍, സ്‌റ്റൈലിഷ് ഗ്രാഫിക്‌സ്, പുതിയ അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നിവയോടെ 2023സിബി200എക്‌സ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.