കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ സ്പോര്‍ട്ടി ഡിയോ 125 അവതരിപ്പിച്ചു. ഡ്യുവല്‍ ഔട്ട്ലെറ്റ് മഫ്ലര്‍, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് നോട്ട് എന്നിവയ്ക്കൊപ്പം സ്പോര്‍ട്ടി ഫ്രണ്ട് ഡിസൈനാണ് പുതിയ ഡിയോ മോഡലിന്. പുതിയ സ്പ്ലിറ്റ് ഗ്രാബ് റെയ്ലോടു കൂടിയ മോഡേണ്‍ ടെയ്ല് ലാംപ്, വേവ്ഡിസ്ക് ബ്രേക്ക്, അലോയ് വീല്‍സ്, ഏറ്റവും പുതിയ ഗ്രാഫിക്സ്, പുതിയ ലോഗോ തുടങ്ങിയവ ഡിയോയെ കൂടുതൽ മനോഹരമാക്കുന്നു.
ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി പിജിഎം-എഫ്ഐ എൻജിനും ഹോണ്ട സ്മാര്‍ട്ട് കീയും പുതിയ ഡിയോ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വാഹനം എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള സ്മാര്‍ട്ട് ഫൈന്‍ഡ്, ഫിസിക്കല്‍ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും കഴിയുന്ന സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് കീ വാഹനത്തിന്റെ രണ്ട് മീറ്റര്‍ പരിധിക്കുള്ളിലാണെങ്കില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, വാഹന മോഷണം തടയുന്ന സ്മാര്‍ട്ട് സേഫ് എന്നിവയുൾക്കൊള്ളുന്നതാണ് ഹോണ്ട സ്മാര്‍ട്ട് കീ സിസ്റ്റം.
നിലവിലെ ഇന്ധനത്തില്‍ സഞ്ചരിക്കാവുന്ന ദൂരം, ശരാശരി ഇന്ധന ക്ഷമത, റിയല്‍-ടൈം ഇന്ധനക്ഷമത എന്നിവ അറിയാനാകുന്ന ഡിജിറ്റല്‍ മീറ്ററും വാഹനത്തിലുണ്ട്. ഐഡ്ലിങ് സ്റ്റോപ്പ് സിസ്റ്റം, എൻജിന് ഇന്‍ഹിബിറ്ററുള്ള സൈഡ് സ്റ്റാന്‍ഡ്, 12 ഇഞ്ച് ഫ്രണ്ട് വീലോടു കൂടിയ ടെലിസ്കോപിക് സസ്പെന്ഷന്, കോംബി ബ്രേക്ക് സിസ്റ്റം, മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ സസ്പെന്ഷന്, ഡ്യുവല്‍ ഫങ്ഷൻ സ്വിച്ച്, ഡ്യുവല്‍ ലിഡ് ഫ്യുവൽ ഓപ്പണിങ് സിസ്റ്റം, 18 ലിറ്റർ സ്റ്റോറേജ്, ഫ്രണ്ട് പോക്കറ്റ്, ഇന്റഗ്രേറ്റഡ് ഹെഡ്ലാംപ് ബീം & പാസിങ് സ്വിച്ച്, ലോക്ക്മോഡ് തുടങ്ങിയവയും സവിശേഷതകളാണ്.
10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കെജും (മൂന്ന് വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും, 7 വര്‍ഷ ഓപ്ഷണല്‍ വാറന്റിയും) ഹോണ്ട ഡിയോ ഉപയോക്താക്കള്‍ക്ക് നല്കുന്നു. പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സാങ്രിയ റെഡ് മെറ്റാലിക്, സ്പോര്‍ട്സ് റെഡ് എന്നീ ഏഴ് നിറഭേദങ്ങളില്‍ വരുന്ന പുതിയ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 83,400 രൂപയും, സ്മാര്‍ട്ട് മോഡലിന് 91,300 രൂപയുമാണ് ന്യൂഡല്‍ഹി എക്സ് ഷോറൂം വില.