കൊച്ചി: വിതരണ ശൃംഖലയ്ക്ക് ഉത്തേജനം നല്കി ഇരുചക്ര വാഹന നിര്‍മാതാക്കളായ വാർഡ്വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, ഡിസ്ട്രിബ്യൂഷന്‍-ഡീലര്‍ മാതൃക പുനഃക്രമീകരിക്കുന്നു.
താലൂക്ക് തലത്തിലുള്ള ഡീലര്‍മാരുമായുള്ള കമ്പനിയുടെ ബന്ധം ആഴത്തിലുറപ്പാക്കുന്നതിന് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജില്ലാ തലത്തില്‍ 150 ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകള്‍ സ്ഥാപിക്കും. നിലവില്‍ കമ്പനിക്ക് രാജ്യത്ത് 600ലധികം ടച്ച് പോയിന്റുകളുണ്ട്. രാജ്യത്തെ മികച്ച ബ്രാന്‍ഡായി മാറുന്നതിന് ജോയ് ഇ-ബൈക്കിനെ പിന്തുണച്ച നിലവിലെ ഡീലര്‍മാര്‍ക്ക് വിതരണക്കാരനാകാനുള്ള അവസരം ആദ്യം നല്‍കാനാണ് കമ്പനി മാനെജ്മെന്റിന്റെ തീരുമാനം. വാര്‍ഡ്വിസാര്‍ഡിന് ഇന്ത്യയിലെ 55ലധികം പ്രധാന നഗരങ്ങളില്‍ ശക്തമായ സാന്നിധ്യവുമുണ്ട്.
വാഹനങ്ങള്‍ക്കുള്ള വിതരണ വിടവ് നികത്തുന്നതിനും, ഉപഭോക്തൃ അനുഭവം ഉയര്‍ത്തുന്നതിനും കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ മോഡലിന്റെ ഉയര്‍ച്ച പ്രീ-ഷെഡ്യൂള്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വാർഡ്വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ യതിന് ഗുപ്തെ പറഞ്ഞു.