മുംബൈ: സ്‌കോഡ കാറുകളെ പൊതുജനങ്ങള്‍ക്ക് അടുത്ത് പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനത്തിനു ദക്ഷിണേന്ത്യയിലും തുടക്കമായി. ടെസ്റ്റ് ഡ്രൈവിനപ്പുറം കാറിന്‍റെ എല്ലാ വശങ്ങളും പൂര്‍ണമായി പഠിക്കാന്‍ ഉപയോക്താവിന് അവസരം ലഭിക്കുന്ന പദ്ധതിയാണിത്.
ടെസ്റ്റ് ഡ്രൈവിനപ്പുറം കാറിന്‍റെ എല്ലാ സവിശേഷതകളും ഈ പദ്ധതിയിലൂടെ വിശദീകരിച്ചു തരും. സ്‌കോഡ കോഡിയാക് 4×4 ആണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. സ്‌കോഡ ബ്രാന്‍റിനെ ഉപയോക്താക്കളുടെ അടുത്തെത്തിക്കുക വഴി കൂടുതല്‍ വില്‍പ്പന കൈവരിക്കുകയാണ് ലക്ഷ്യം.
ഉത്തരേന്ത്യയിലെ മികച്ച പ്രതികരണത്തിന് ശേഷമാണ് ദക്ഷിണേന്ത്യയിലേക്ക് എത്തുന്നത്. ഒക്റ്റോബർ 7 ന് ജയ്പൂരിലായിരുന്നു തുടക്കം. തുടര്‍ന്ന് ഡല്‍ഹി, ഗുര്‍ഗാവ്, നോയ്ഡ, ഫരീദാബാദ്, മുംബൈ എന്നിവിടങ്ങളിലും നടത്തി.
ദക്ഷിണേന്ത്യയില്‍ കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ നഗരങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഉപയോക്താക്കളുടെ അടുത്തെത്തുന്നതിനായി ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധിക്കുന്നു.