LTO battery for EV 
Auto

ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ എൽടിഒ ബാറ്ററി

ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ലി​ഥി​യം ടൈ​റ്റ​നേ​റ്റ് (എ​ൽ​ടി​ഒ) ബാ​റ്റ​റി​യു​ടെ പ്രോ​ട്ടോ​ടൈ​പ്പ് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്‌​ട്രോ​ണി​ക് വാ​ഹ​ന ഉ​ത്പാ​ദ​ന രം​ഗ​ത്ത് വ​ൻ മാ​റ്റ​ങ്ങ​ൾ​ക്ക് കു​തി​പ്പേ​കു​ന്ന, ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ലി​ഥി​യം ടൈ​റ്റ​നേ​റ്റ് (എ​ൽ​ടി​ഒ) ബാ​റ്റ​റി​യു​ടെ പ്രോ​ട്ടോ​ടൈ​പ്പ് ഇ​ന്ന​ലെ കൈ​മാ​റി. വി​എ​സ്എ​സ്‌​സി ഡ​യ​റ​ക്റ്റ​ർ ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രി​ൽ നി​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വ് പ്രോ​ട്ടോ​ടൈ​പ്പ് സ്വീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ-​വാ​ഹ​ന ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ കെ- ​ഡി​സ്‌​ക് മു​ൻ​കൈ​യെ​ടു​ത്തു രൂ​പീ​ക​രി​ച്ച ഇ ​വി ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് മാ​നു​ഫാ​ക്ച​റി​ങ് ക​ൺ​സോ​ർ​ഷ്യം ആ​ണ് ത​ദ്ദേ​ശീ​യ​മാ​യി എ​ൽ​ടി​ഒ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്. വി​എ​സ്എ​സ്‌​സി, ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രൊ​ഡ​ക്റ്റ്സ് ലി​മി​റ്റ​ഡ് (ടി​ടി​പി​എ​ൽ), സി-​ഡാ​ക് തി​രു​വ​ന​ന്ത​പു​രം, ട്രി​വാ​ൻ​ഡ്രം എ​ൻ​ജി​നീ​യ​റി​ങ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി റി​സ​ർ​ച്ച് പാ​ർ​ക്ക് എ​ന്നി​വ​യാ​ണ് ക​ൺ​സോ​ർ​ഷ്യ​ത്തി​ലെ പ​ങ്കാ​ളി​ക​ൾ.

ബാ​റ്റ​റി നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ 10 കി​ലോ എ​ൽ​ടി​ഒ ഇ​ല​ക്‌​ട്രോ​ഡ് വ​സ്തു ടി​ടി​പി​എ​ൽ വി​ത​ര​ണം ചെ​യ്യു​ക​യും വി​എ​സ്എ​സ്‌​സി ലി​ഥി​യം ടൈ​റ്റ​നേ​റ്റ് ബാ​റ്റ​റി​യു​ടെ പ്രോ​ട്ടോ​ടൈ​പ്പ് വി​ക​സി​പ്പി​ക്കു​ക​യും ആ​യി​രു​ന്നു. മി​ക​ച്ച ഊ​ർ​ജ സാ​ന്ദ്ര​ത, വേ​ഗ​ത്തി​ലു​ള്ള ചാ​ർ​ജി​ങ്, ഉ​യ​ർ​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ​യു​ള്ള ബാ​റ്റ​റി ഭാ​വി​യി​ൽ ഹ​രി​തോ​ർ​ജ ഇ​ന്ധ​ന ല​ഭ്യ​ത​യി​ൽ പു​തി​യ വ​ഴി തെ​ളി​ക്കും.

എ​ൽ​ടി​ഒ ബാ​റ്റ​റി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​മാ​റി​യ മു​ഹൂ​ർ​ത്തം ച​രി​ത്ര​പ​ര​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് വി​ശേ​ഷി​പ്പി​ച്ചു.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ൺ​സോ​ർ​ഷ്യ​മാ​ണ് ത​ദ്ദേ​ശീ​യ​മാ​യ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ബാ​റ്റ​റി വി​ക​സി​പ്പി​ച്ച​തെ​ന്ന​ത് ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തെ വ്യ​വ​സാ​യ സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ 22 മു​ൻ​ഗ​ണ​നാ മേ​ഖ​ല​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന മേ​ഖ​ല.

മോ​ണോ​സൈ​റ്റ്, തോ​റി​യം, ഇ​ല്ലു​മി​നൈ​റ്റ് തു​ട​ങ്ങി​യ മൂ​ല​ക​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യ കേ​ര​ള​ത്തി​ന്‍റെ ധാ​തു​സ​മ്പ​ത്ത് വേ​ണ്ട വി​ധം വ്യാ​വ​സാ​യി​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ണ്ടു​പി​ടു​ത്തം അ​തി​നു കൂ​ടി വ​ഴി​വെ​ക്കു​മെ​ന്നും മ​ന്ത്രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

പു​തു​താ​യി വി​ക​സി​പ്പി​ച്ച ബാ​റ്റ​റി സു​ര​ക്ഷി​ത​വും മാ​ലി​ന്യ​വി​മു​ക്ത​വു​മാ​ണെ​ന്ന് വി​എ​സ്എ​സ്‌​സി ഡ​യ​റ​ക്റ്റ​ർ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ പ​റ​ഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?