Auto

റൊട്ടവേറ്റര്‍ ശ്രേണിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാൻ മഹീന്ദ്ര

കൊച്ചി: മണ്‍സൂണ്‍ വിളവെടുപ്പ് സീസണിന്‍റെ ഭാഗമായി റൊട്ടവേറ്ററുകളുടെ വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ് നേരിടാന്‍ തയാറെടുത്ത് ട്രാക്റ്റര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ഫാം എക്യുപ്മെന്‍റ് സെക്റ്റര്‍.

മഹീന്ദ്രയുടെ ഇന്ത്യയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത റൊട്ടോവേറ്ററുകളുടെ സമഗ്രനിരയില്‍, ഹെവി മുതല്‍ ലൈറ്റ് വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ വരെയുണ്ട്. 15 മുതല്‍ 70 എച്ച്പി വരെയുള്ള ട്രാക്റ്ററുകളുമായി അനുരൂപമായതാണ് ഇതെല്ലാം.

ഹെവി സെഗ്മെന്‍റില്‍ (മഹാവേറ്റര്‍ സീരീസ്, മഹാവേറ്റര്‍ എച്ച്ഡി (ഹെവി ഡ്യൂട്ടി) സീരീസ്, മീഡിയം സെഗ്മെന്‍റില്‍ (സൂപ്പര്‍വേറ്റര്‍ സീരീസ്), ലൈറ്റ് സെഗ്മെന്‍റില്‍ (ഗൈറോവേറ്റര്‍ സീരീസ്, പാഡിവേറ്റര്‍ സീരീസ്), ചെറുകിട ട്രാക്റ്റര്‍ ഉടമകള്‍ക്കും തോട്ടം കര്‍ഷകര്‍ക്കും വേണ്ടിയുള്ള മിനിവേറ്റര്‍ സീരീസ് എന്നിവയുള്‍പ്പെടുന്നതാണ് ഈ ശ്രേണി.

ഉയര്‍ന്നതും ഈടുറപ്പുള്ളതുമായ മഹീന്ദ്ര ബോറോ ബ്ലേഡുകള്‍ റൊട്ടോവേറ്ററുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. വേഗത്തിലുള്ള വഴി തിരിവും കൂടുതല്‍ ഇന്ധനക്ഷമതയും ഉറപ്പാക്കുന്നതിന് ഒന്നിലധികം ഗിയര്‍ കോമ്പിനേഷനുകളുമുണ്ട്. കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കുന്ന മികച്ച ഗുണനിലവാരമുള്ള പെയിന്‍റാണ് മറ്റൊരു സവിശേഷത.

മഹീന്ദ്രയുടെ റൊട്ടവേറ്ററുകള്‍ മഹീന്ദ്രയുടെ ട്രാക്റ്റര്‍ ഡീലര്‍ നെറ്റ്‌വര്‍ക്കിലൂടെയും കേരളത്തിലെ എക്സ്ക്ലൂസിവ് ഡിസ്ട്രിബ്യൂട്ടേഴ്സ് വഴിയും വാങ്ങാം. ഓരോ വേരിയന്‍റിനും അനുസൃതമായി 100% സൗകര്യപ്രദവും ആകര്‍ഷകവുമായ ലോണ്‍ സ്കീമുകളുമുണ്ട്. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ വാറന്‍റിയുമുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു