Mahindra XUV 3XO 
Auto

മഹീന്ദ്രയുടെ 'എക്സ്‌യുവി 3എക്സ്ഒ'

ആധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന എക്സ്‌യുവി 3എക്സ്ഒ ഈ വിഭാഗത്തില്‍ ഒരു പുതിയ മോഡല്‍ കൂടി സൃഷ്ടിക്കും

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എക്സ്‌യുവിയുടെ പേര് പ്രഖ്യാപിച്ചു. എക്സ്‌യുവി 3എക്സ്ഒ എന്ന പേരിലുള്ള അത്യാധുനിക എസ്‌യുവി ഈ മാസം 29ന് നടക്കുന്ന ആഗോള ചടങ്ങില്‍ അനാവരണം ചെയ്യും.

ആധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന എക്സ്‌യുവി 3എക്സ്ഒ ഈ വിഭാഗത്തില്‍ ഒരു പുതിയ മോഡല്‍ കൂടി സൃഷ്ടിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നതും അതിലേറെയും എന്ന ടാഗ് ലൈനോടെ എത്തുന്ന എക്സ്‌യുവി 3എക്സ്ഒ നഗര ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതപ്പുറമുള്ള ഫീച്ചറുകള്‍ സജ്ജമാക്കിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ആവേശകരമായ പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, എല്ലാം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പ്പന, സമാനതകളില്ലാത്ത സുരക്ഷ എന്നിവ എക്സ്‌യുവി 3എക്സ്ഒ ഉറപ്പുനൽകുന്നു.

മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തിലായിരിക്കും പുതിയ എസ്‌യുവിയുടെ നിര്‍മാണം. പ്രൊമോ വീഡിയോ കാണാന്‍ Say hello to the Mahindra XUV 3XO ലിങ്ക് സന്ദര്‍ശിക്കുക.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ