കിയയുടെ ജനപ്രിയ കോംപാക്ട് എസ്യുവി ആയ സോണറ്റിൻ്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. വാഹനം മാര്‍ക്കറ്റില്‍ 7.99 ലക്ഷം രൂപമുതല്‍ തുടക്കത്തില്‍ ലഭ്യമാകും. ഈ വിഭാഗത്തില്‍ മെയിന്റനന്‍സ് ചെലവുകള്‍ ഏറ്റവും കുറഞ്ഞ കാറായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
പത്ത് ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനങ്ങളും ഉയര്‍ന്ന സുരക്ഷയ്ക്ക് 15 ഫീച്ചറുകളുമാണ് കമ്പനി ഇത്തവണ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആറ് എയര്‍ ബാഗുകള്‍, കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റം, ലൈന്‍ ഫോളോവിങ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി മാനേജ്‌മെന്റ് അക്കൂട്ടത്തില്‍ ആകര്‍ഷകമായ ചില സവിശേഷതകളാണ്.
9.79 ലക്ഷം രൂപമുതലാണ് ഡീസല്‍ പതിപ്പുകളുടെ വില തുടങ്ങുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്, പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെ 19 പതിപ്പുകള്‍ ലഭ്യമാണ്. ഏറ്റവും കൂടുതല്‍ സവിശേഷതകളുള്ള ടോപ് മോഡലിന് 15.69 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വില. ഹിന്ദിയിലും ഇംഗ്ലീഷിലും വാക്കാല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ കഴിയുന്ന സംവിധാനമാണ് കാറിനകത്തുള്ളത്. എട്ട് മോണോടോണ്‍, രണ്ട് ഡ്യൂവല്‍ ടോണ്‍, ഒരു മാറ്റ് ഫിനിഷ് എന്നീ നിറങ്ങളിലാണ് സോണറ്റ് വിപണിയിലെത്തുന്നത്. കിയയുടെ വെബ്‌സൈറ്റ് വഴിയും ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 25,000 രൂപയാണ് ബുക്കിങ്ങിന് നല്‍കേണ്ടത്.