കൊച്ചി: അഡ്വാന്ടെക് വീല്‍സ് ഉന്നത നിലവാരവും ഫിനിഷിങും ദീര്‍ഘകാലം നിലനില്ക്കുന്നതും സുരക്ഷിതവുമായ പാസഞ്ചര്‍ കാറുകള്‍ക്കുള്ള പ്രീമിയം ഫ്ലോ ഫോര്‍ജ്ഡ് അലോയ് വീലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. അത്യാധുനിക പ്രക്രിയകളിലൂടെ അന്താരാഷ്ട്ര നിലവാരത്തില്‍ നിർമിച്ചിരിക്കുന്ന ഈ കാര്‍ വീലുകള്‍ ആഗോള വിപണികളെകൂടി ലക്ഷ്യമിട്ടാണ് കമ്പനി ഉത്പാദിപ്പിച്ചിരിക്കുന്നത്.
പൂര്‍ണമായും രാജ്യത്ത് വികസിപ്പിച്ചെടുത്ത ഉത്പന്നമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആകര്‍ഷകമായ ഡിസൈനുകള്‍, എലമെന്റ് പെയിന്റിങ്, മിറര്‍ കട്ട് ഫിനിഷിങ് എന്നിവയും ഇതിന്റെ സവിശേഷതകളാണ്. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓട്ടൊമാറ്റിക് ഫാക്റ്ററിയില്‍ നിർമിച്ച അലോയ് വീലുകളായിരിക്കുമിത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ടില്‍റ്റ് ഗ്രാവിറ്റി ഡൈ കാസ്റ്റിങ് മെഷീനുകളിലാണ് വീലുകള്‍ കാസ്റ്റ് ചെയ്തെടുക്കുന്നത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ പ്ലാന്റിന്റെ പരമാവധി ഉത്പാദനക്ഷമത പ്രയോജനപ്പെടുത്തി വില്‍പ്പന 20 ലക്ഷം വീലുകളില്‍ എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
മെട്രൊ നഗരങ്ങളിലെ ഡീലര്‍മാരിലൂടെയും കമ്പനിയുടെ www.advantecwheels.com വെബ്സൈറ്റിലൂടെയും വില്‍പ്പനയുണ്ടായിരിക്കും. ഏഴ് ലക്ഷമാണ് ഇന്ത്യയിലെ പ്രതിവര്‍ഷ അലോയ് വീല്‍ വിപണി. ഇതില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നും മറ്റ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നുമായി ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ വീലുകളാണ് ഇന്ത്യന്‍ വിപണികളില്‍ എത്തുന്നതെന്ന് അഡ്വാന്ടെക് വീല്‍സ് സ്ഥാപകനും ഡയറക്റ്ററുമായ ജസ്നീറ് സിങ് പറഞ്ഞു.