Auto

മാരുതി സുസുക്കിക്ക് റെക്കോഡ് വിൽപ്പന

കൊച്ചി: വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഓഗസ്റ്റില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കൈവരിച്ചു. ഓഗസ്റ്റില്‍ 1,89,082 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2022 ഓഗസ്റ്റില്‍ ഇത് 1,65,173 യൂണിറ്റുകളായിരുന്നു.

കോംപാക്റ്റ് കാറുകളായ ബലേനോ, സെലേറിയോ, ഡിസൈര്‍, ഇഗ്നിസ്, സ്വിഫ്റ്റ് എന്നിവയുടെ 72,451 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍വര്‍ഷം ഇത് 71,557 യൂണിറ്റുകളായിരുന്നു. യൂട്ടിലിറ്റി വാഹനങ്ങളായ ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ജിമ്നി, എര്‍ട്ടിഗ, എക്സ്എല്‍6 എന്നിവയുടെ 58,746 യൂണിറ്റുകളും വിറ്റു. മുന്‍ വര്‍ഷമിത് 26,932 യൂണിറ്റുകളായിരുന്നു.

എന്നാല്‍, മിനി സെഗ്മെന്‍റ് കാറുകളായ ഓള്‍ട്ടോ, എസ്-പ്രസോ എന്നിവയുടെ വില്‍പ്പന ഇടിഞ്ഞ് 12,209 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഓഗസ്റ്റില്‍ 22,162 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. 2023 ഓഗസ്റ്റില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 16% ഉയര്‍ന്ന് 1,56,114 യൂണിറ്റിലെത്തി. മുന്‍ വര്‍ഷമിത് 1,34,166 യൂണിറ്റുകളായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ മൊത്തം കയറ്റുമതി 14% വര്‍ധിച്ച് 24,614 യൂണിറ്റിലെത്തി.

സംസ്ഥാനത്ത് രൂക്ഷമായ കടൽക്ഷോഭം, വീടുകളിൽ വെള്ളം കയറി; തീരപ്രദേശത്ത് ജാഗ്രതാ നിർദേശം

പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത വിദ‍്യാർഥിക്ക് കഞ്ചാവ് വിൽകാൻ ശ്രമിച്ചു; രണ്ടുപേർ പിടിയിൽ

പിഡിപി നേതാവ് മദനിയുടെ ആരോഗ‍്യനിലയിൽ പുരോഗതി

'സരിൻ അടുത്ത സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തത ഉള്ളയാൾ': വിമർശനങ്ങളിൽ പ്രതികരിക്കാതെ രാഹുൽ

അതിജീവിതമാരെ അവഹേളിച്ചാൽ നടപടി വേണം: മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം