കൊച്ചി: ചെന്നൈയിലെ അത്യാധുനിക നിർമാണ കേന്ദ്രത്തില്‍ 2.5 ദശലക്ഷം കാറുകള്‍ നിര്‍മിച്ചതായി റെനോ നിസാന്‍ ഓട്ടൊമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ 13 വര്‍ഷമായി റെനോയിലെയും നിസാനിലെയുമുള്ള 20 മോഡലുകളുടെ കാറുകള്‍ പ്ലാന്റില്‍ നിർമിച്ചിട്ടുണ്ട്. ഒപ്പം ആറ് പുതിയ മോഡലുകള്‍ കൂടി നിർമിക്കാനുള്ള തയാറെടുപ്പിലാണ്.
ചെന്നൈയിലെ ഒറഗഡത്ത് 600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അലയന്‍സ് പ്ലാന്റില്‍ ഓരോ വര്‍ഷവും ശരാശരി 1.9 ലക്ഷത്തിലധികം കാറുകള്‍ നിർമിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയിലേക്കും ഒപ്പം യൂറോപ്പ്, ലാറ്റിന്‍ അമെരിക്ക തുടങ്ങിയ 108ഓളം അന്താരാഷ്ട്ര വിപണികളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.