ഓസ്‌ട്രേലിയയിലെ സിംപ്‌സണ്‍ മരുഭൂമി ഏറ്റവും വേഗത്തില്‍ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോര്‍ഡ് ഇനി 'സ്‌കോര്‍പിയോ എന്‍'നു സ്വന്തം. 13 മണിക്കൂറും 21 മിനുറ്റും അഞ്ചു സെക്കന്‍ഡുംകൊണ്ട് സ്‌കോര്‍പിയോ എന്‍ മറികടന്നത് 385 കിലോമീറ്ററാണ്.
ജീന്‍ കോര്‍ബെറ്റും ബെന്‍ റോബിന്‍സണിൻ്റെയും നിയന്ത്രണത്തിൽ നടന്ന ഗിന്നസ് ലോക റോക്കോഡ് റൈഡില്‍ 1,100 മണല്‍കുന്നുകളെ സ്‌കോര്‍പിയോ എന്‍ മറികടന്നു. യാത്രയിൽ ഇസെഡ് 8, ഇസെഡ് 8 എല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എത്തിയത്.
നോര്‍മല്‍, ഗ്രാസ്/സ്‌നോ, മഡ്&റട്‌സ്, സാന്‍ഡ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളുള്ള സ്‌കോര്‍പിയോ എന്നിന് നു 4 സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. 172.5ബിഎച്പി കരുത്തും പരമാവധി 400എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിന് സാധിക്കും.
സ്‌കോര്‍പിയോ എന്നിന് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇന്ത്യയിലെങ്കില്‍ ഓസ്‌ട്രേലിയയില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. ഇസെഡ് 8 വകഭേദത്തിന് 41,990 ഡോളറും ഇസെഡ് 8 എല്‍ വകഭേദത്തിന് 45,999 ഡോളറുമാണ് വില. ഡീപ്പ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ്, നാപോളി ബ്ലാക്ക്, ഡാസ്ലിംങ് സില്‍വര്‍, റാഗെ റെഡ് എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ സ്‌കോര്‍പിയോ എന്‍ ലഭ്യമാണ്.