An electric vehicle charging station, illustration Image by user6702303 on Freepik
Auto

ഇവി ഡീലർമാർക്ക് പിന്തു‍യുമായി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കും ടാറ്റാ മോട്ടോഴ്സും

പാ​സ​ഞ്ച​ര്‍ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ഡീ​ല​ര്‍മാ​ര്‍ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കും

കൊ​ച്ചി: പാ​സ​ഞ്ച​ര്‍ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ഡീ​ല​ര്‍മാ​ര്‍ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ മു​ന്‍നി​ര സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കും മു​ന്‍നി​ര വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ ടാ​റ്റാ മോ​ട്ടോ​ഴ്സും കൈ​കോ​ര്‍ക്കു​ന്നു. ഉ​ത്സ​വ സീ​സ​ണി​ല്‍ ഇ​വി ഡീ​ല​ര്‍മാ​ര്‍ക്കും എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും സ​മ​ഗ്ര സാ​മ്പ​ത്തി​ക പി​ന്തു​ണ ല​ഭ്യ​മാ​ക്കു​ന്ന എ​ക്സ്ക്ലൂ​സീ​വ് ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ള്‍ ഡീ​ല​ര്‍ ഫി​നാ​ന്‍സി​ങ് പ്രോ​ഗ്രാം സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ട്രാ​ന്‍സാ​ക്ഷ​ന്‍ ബാ​ങ്കി​ങ് ഗ്രൂ​പ്പ് മേ​ധാ​വി പ്ര​വീ​ണ്‍ ജോ​യ്, ടാ​റ്റ മോ​ട്ടോ​ഴ്സ് പാ​സ​ഞ്ച​ര്‍ വെ​ഹി​ക്കി​ൾ​സ് ലി​മി​റ്റ​ഡ് നെ​റ്റ് വ​ര്‍ക്ക് മാ​നെ​ജ്മെ​ന്‍റ് & ഇ​വി സെ​യി​ല്‍സ് വി​ഭാ​ഗം സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നെ​ജ​ര്‍ ര​മേ​ശ് ദു​രൈ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ ഒ​പ്പു​വ​ച്ചു.

പാ​സ​ഞ്ച​ര്‍ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ഡീ​ല​ര്‍മാ​ര്‍ക്കു മാ​ത്ര​മാ​യി സ​വി​ശേ​ഷ സാ​മ്പ​ത്തി​ക പി​ന്തു​ണ പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ടാ​റ്റാ മോ​ട്ടോ​ഴ്സു​മാ​യി കൈ​കോ​ര്‍ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ഡീ​ല​ര്‍മാ​രു​ടെ​യും ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ൻ കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ളും ഓ​ഫ​റു​ക​ളും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ മു​ര​ളി രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ടാ​റ്റ​യു​ടെ അം​ഗീ​കൃ​ത ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ഡീ​ല​ര്‍മാ​ര്‍ക്ക് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ന​ല്‍കു​ന്ന സാ​മ്പ​ത്തി​ക പി​ന്തു​ണ​യി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​ന്ത്യ​യി​ല്‍ ഇ​വി ഉ​പ​യോ​ഗം വി​പു​ലീ​ക​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​ല്‍ ഞ​ങ്ങ​ളു​ടെ ഡീ​ല​ര്‍മാ​ര്‍ക്ക് നി​ര്‍ണാ​യ​ക പ​ങ്കാ​ണു​ള്ള​തെ​ന്ന് ടാ​റ്റ മോ​ട്ടോ​ഴ്സ് പാ​സ​ഞ്ച​ര്‍ വെ​ഹി​ക്കി​ൾ​സ് ലി​മി​റ്റ​ഡ് നെ​റ്റ് വ​ര്‍ക്ക് മാ​നെ​ജ്മെ​ന്‍റ് & ഇ​വി സെ​യി​ല്‍സ് വി​ഭാ​ഗം സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നെ​ജ​ര്‍ ര​മേ​ശ് ദു​രൈ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ വാ​ഹ​ന വി​പ​ണി​യി​ല്‍ വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന വി​പ​ണി കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത് ടാ​റ്റ മോ​ട്ടോ​ഴ്സ് ആ​ണ്. 90,000ല​ധി​കം ഇ​വി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച ടാ​റ്റ​യ്ക്ക് നി​ല​വി​ല്‍ 71 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​മു​ണ്ട്. വൈ​വി​ധ്യ​മാ​ര്‍ന്ന ഡി​ജി​റ്റ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളി​ലൂ​ടെ ടെ​ക്നോ​ള​ജി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ രാ​ജ്യ​ത്ത് മു​ന്‍നി​ര​യി​ലു​ള്ള ബാ​ങ്കാ​ണ് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?