TATA motors to concentrate more in CNG segment 
Auto

സിഎൻജി വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടാറ്റാ മോട്ടോഴ്സ്

സിഎന്‍ജി വാഹനങ്ങള്‍ കൂടുതല്‍ അഭിലഷണീയവും പ്രായോഗികവുമാക്കുകയാണ് ലക്ഷ്യം

കൊച്ചി: സിഎന്‍ജി വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് ടാറ്റാ മോട്ടോഴ്സ്. സിഎന്‍ജി വാഹനങ്ങള്‍ കൂടുതല്‍ അഭിലഷണീയവും പ്രായോഗികവുമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

സുസ്ഥിരതയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും രാജ്യത്ത് സിഎന്‍ജി വാഹനങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതിയും അംഗീകരിക്കുന്നതാണ് ഈ തീരുമാനം. ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, സിഎന്‍ജി വാഹനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാത്രം വിപണിയില്‍ നാല് ലക്ഷം സിഎന്‍ജി കാറുകള്‍ വിറ്റഴിച്ചു, ഇതില്‍ 50,000 യൂണിറ്റുകള്‍ ടാറ്റ മോട്ടോഴ്സിന്‍റെ സംഭാവനയാണ്. ടാറ്റ മോട്ടോഴ്സ് ഇതിനകം തന്നെ അതിന്‍റെ ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്കായി സിഎന്‍ജി ഓപ്ഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ വില്‍പ്പനയില്‍ 40 ശതമാനവും സിഎന്‍ജിയാണ്.

ഹാച്ച്ബാക്ക് വിഭാഗത്തില്‍ അള്‍ട്രോസ് ഐസിഎന്‍ജിയും അവതരിപ്പിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ബൂട്ട് സ്പേസിനായി ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യയും സണ്‍റൂഫും വയര്‍ലെസ് ചാര്‍ജറുമടക്കം മറ്റ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഓട്ടൊമോട്ടീവ് വ്യവസായത്തില്‍ നിലവില്‍ സിഎന്‍ജി പ്രചാരം 15% ആണെങ്കിലും, ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെ അതിന്‍റെ പരിസ്ഥിതി സൗഹൃദ സ്വഭാവത്താല്‍ 20-25 ശതമാനത്തിലേക്ക് എത്തുമെന്നാണ് വ്യവസായ വിദഗ്ധരുടെ പ്രതീക്ഷ. നിലവില്‍ ഏകദേശം 52,000 സിഎന്‍ജി വാഹനങ്ങളുടെ പ്രതിമാസം വില്‍പ്പനയാണ് രാജ്യത്ത് നടക്കുന്നത്, ഈ വില്‍പ്പനയുടെ ഒരു പ്രധാന ഭാഗം സ്വകാര്യ കാര്‍ വാങ്ങുന്നവരാണ്.

ഉപതെരഞ്ഞെടുപ്പ്: കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു

പമ്പയിൽ ഇനി മുതൽ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുമതി നൽകി ഹൈക്കോടതി

ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നീക്കം

ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; ചൈനയിൽ 35 മരണം

എലിപ്പനി മരണങ്ങൾക്കെതിരേ കരുത‌ൽ‌ നടപടികളുമായി സർക്കാർ