Auto

4 ദി​വ​സം കൊ​ണ്ട് 4,000 കി​ലോ​മീ​റ്റ​ർ ഓ​ടാ​ൻ ടാ​റ്റ നെ​ക്സോ​ൺ ഇ​വി

ശ്രീ​ന​ഗ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച് 4 ദി​വ​സം കൊ​ണ്ട് 4,000 കി​ലോ​മീ​റ്റ​ർ താ​ണ്ടി ക​ന്യാ​കു​മാ​രി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

കൊ​ച്ചി: പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളും രാ​ജ്യ​ത്തെ ഇ​വി വാ​ഹ​ന നി​ർ​മാ​ണ രം​ഗ​ത്തെ വ​മ്പ​ന്മാ​രു​മാ​യ ടാ​റ്റ മോ​ട്ടോ​ഴ്‌​സ് ത​ങ്ങ​ളു​ടെ ഇ​ല​ക്‌​ട്രി​ക് എ​സ്‌​യു​വി​യാ​യ നെ​ക്‌​സോ​ൺ ഇ​വി​യു​മാ​യി ക​ശ്മീ​രി​ൽ നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് സാ​ഹ​സി​ക യാ​ത്ര ന​ട​ത്തു​ന്നു. ശ്രീ​ന​ഗ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച് 4 ദി​വ​സം കൊ​ണ്ട് 4,000 കി​ലോ​മീ​റ്റ​ർ താ​ണ്ടി ക​ന്യാ​കു​മാ​രി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

സ്ട്രെ​സ് ഫ്രീ ​അ​നു​ഭ​വ​ത്തി​നാ​യി ടാ​റ്റ മോ​ട്ടോ​ഴ്‌​സ് നെ​ക്‌​സോ​ൺ ഇ​വി​യു​ടെ റേ​ഞ്ച് 453 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ടാ​റ്റ പ​വ​ർ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഹൈ​വേ ചാ​ർ​ജി​ങ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ വ്യ​വ​സ്ഥാ​പി​ത​മാ​യി മെ​ച്ച​പ്പെ​ടു​ത്തി പൊ​തു​വാ​യ ചാ​ർ​ജി​ങ് കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​യാ​ത്ര​യി​ൽ, നെ​ക്‌​സോ​ൺ ഇ​വി ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ​യെ​യും ദു​ർ​ഘ​ട​മാ​യ വി​വി​ധ ഭൂ​പ്ര​ദേ​ശ​ങ്ങ​ളെ​യും മ​റി​ക​ട​ക്കും. അ​തി​വേ​ഗ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ നെ​ക്‌​സോ​ൺ ഇ​വി​യു​ടെ ക​ഴി​വ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്‍റെ നെ​ടു​കെ​യും കു​റു​കെ​യു​മു​ള്ള പൊ​തു ചാ​ർ​ജി​ങ് ശൃം​ഖ​ല​യു​ടെ ല​ഭ്യ​ത ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നു​മാ​ണ് യാ​ത്ര ല​ക്ഷ്യ​മി​ടു​ന്ന​ത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?