Auto

ഫോ​ക്സ്‌​വാ​ഗ​ണ്‍ വി​ര്‍ട​സി​ന് 5 സ്റ്റാ​ര്‍ സു​ര​ക്ഷാ റേ​റ്റി​ങ്

കൊ​ച്ചി: ഗ്ലോ​ബ​ല്‍ എ​ന്‍സി​എ​പി ടെ​സ്റ്റി​ങ് പ്രോ​ട്ടോ​ക്കോ​ളു​ക​ള്‍ക്ക് കീ​ഴി​ലു​ള്ള സു​ര​ക്ഷ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യ ഫോ​ക്സ്‌​വാ​ഗ​ണ്‍ വി​ര്‍ട​സി​ന് 5 സ്റ്റാ​ര്‍ റേ​റ്റി​ങ് ല​ഭി​ച്ച​താ​യി ഫോ​ക്സ്‌​വാ​ഗ​ണ്‍ പാ​സ​ഞ്ച​ര്‍ കാ​ര്‍സ് ഇ​ന്ത്യ.

ഗ്ലോ​ബ​ല്‍ എ​ന്‍സി​എ​പി​യു​ടെ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫ​ല​മാ​ണി​ത്. ഗ്ലോ​ബ​ല്‍ എ​ന്‍സി​എ​പി​യു​ടെ ഏ​റ്റ​വും പു​തി​യ​തും കൂ​ടു​ത​ല്‍ ക​ര്‍ക്ക​ശ​വു​മാ​യ ക്രാ​ഷ് ടെ​സ്റ്റ് പ്രോ​ട്ടോ​ക്കോ​ളു​ക​ള്‍ക്ക് കീ​ഴി​ലാ​യി​രു​ന്നു വി​ര്‍ട​സി​ന്‍റെ സു​ര​ക്ഷാ റേ​റ്റി​ങ് പ​രി​ശോ​ധ​ന. യാ​ത്ര​ക്കാ​രാ​യ മു​തി​ര്‍ന്ന​വ​ര്‍ക്കും കു​ട്ടി​ക​ള്‍ക്കു​മു​ള്ള സു​ര​ക്ഷ​യി​ല്‍ 5 സ്റ്റാ​ര്‍ റേ​റ്റി​ങ് ല​ഭി​ച്ച​തോ​ടെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സെ​ഡാ​നു​ക​ളി​ല്‍ ഒ​ന്നാ​യി ഫോ​ക്സ്‌​വാ​ഗ​ണ്‍ വി​ര്‍ട​സ് മാ​റി. നേ​ര​ത്തെ ബ്രാ​ന്‍ഡി​ന്‍റെ ആ​ദ്യ​ത്തെ ഇ​ന്ത്യ 2.0 പ്രോ​ജ​ക്റ്റാ​യ ഫോ​ക്സ്‌​വാ​ഗ​ണ്‍ ടൈ​ഗൂ​ണും അ​ഭി​മാ​ന​ക​ര​മാ​യ ഈ ​സു​ര​ക്ഷാ റേ​റ്റി​ങ് നേ​ടി​യി​രു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​മാ​യ ട​ര്‍ബോ സ്ട്രാ​റ്റി​ഫൈ​ഡ് ഇ​ൻ​ജ​ക്‌​ഷ​ന്‍ എ​ൻ​ജി​നാ​ണ് ഫോ​ക്സ്‌​വാ​ഗ​ണ്‍ വി​ര്‍ട​സി​ന​മു​ള്ള​ത്. ഏ​റ്റ​വും മി​ക​ച്ച ജ​ര്‍മ​ന്‍എ​ൻ​ജി​നീ​യ​റി​ങ്, ഉ​യ​ര്‍ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലു​ള്ള നി​ല​വാ​രം, 40ലേ​റെ നൂ​ത​ന സു​ര​ക്ഷാ ഫീ​ച്ച​റു​ക​ള്‍ എ​ന്നി​വ​യു​ള്ള വി​ര്‍ട​സ്, ഈ ​സെ​ഗ്‌​മെ​ന്‍റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​വാ​ര്‍ഡ് ല​ഭി​ച്ച സെ​ഡാ​ന്‍ കൂ​ടി​യാ​ണ്.

സു​ര​ക്ഷ, മേ​ന്‍മ​യേ​റി​യ നി​ര്‍മാ​ണ നി​ല​വാ​രം, പ്ര​ക​ട​നം എ​ന്നി​വ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഫോ​ക്സ്‌​വാ​ഗ​ണ്‍ ഡി​എ​ന്‍എ​യെ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ഫോ​ക്സ്‌​വാ​ഗ​ണ്‍ പാ​സ​ഞ്ച​ര്‍ കാ​ര്‍സ് ഇ​ന്ത്യ​യു​ടെ ബ്രാ​ന്‍ഡ് ഡ​യ​റ​ക്റ്റ​ര്‍ ആ​ശി​ഷ് ഗു​പ്ത പ​റ​ഞ്ഞു. ടൈ​ഗൂ​ണി​ന് ശേ​ഷം വി​ര്‍ട​സി​നും ഗ്ലോ​ബ​ല്‍ എ​ന്‍സി​എ​പി 5 സ്റ്റാ​ര്‍ സു​ര​ക്ഷാ റേ​റ്റി​ങ് ല​ഭി​ച്ചു​വെ​ന്ന​ത് ബ്രാ​ന്‍ഡി​ന് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു