Business

ആ​ഗോ​ള നി​ക്ഷേ​പ ഹ​ബ്ബാ​യി ഇ​ന്ത്യ​ന്‍ കു​തി​പ്പ്

#ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല സ്വ​പ്ന സ​മാ​ന​മാ​യ വ​ള​ര്‍ച്ച നേ​ടു​ന്ന​തോ​ടെ ആ​ഗോ​ള നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കോ​ര്‍പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ളു​ടെ​യും പു​തി​യ ഹ​ബ്ബാ​യി ഇ​ന്ത്യ മാ​റു​ന്നു.

അ​മെ​രി​ക്ക​യി​ലെ​യും യൂ​റോ​പ്പി​ലെ​യും വ​ന്‍കി​ട ഫ​ണ്ടു​ക​ളും അ​തി​സ​മ്പ​ന്ന​രും മു​മ്പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത വി​ധ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ ഓ​ഹ​രി, ബാ​ങ്കി​ങ്, കോ​ര്‍പ്പ​റേ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്ക് പ​ണ​മൊ​ഴു​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ നി​ന്നും പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ച വ​ന്‍കി​ട ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വ​രെ ഇ​വി​ടേ​ക്ക് തി​രി​ച്ചു‌​വ​രാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​ദേ​ശ ധ​ന​കാ​ര്യ നി​ക്ഷേ​പ​ത്തി​ലും നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ലും റെ​ക്കോ​ഡ് വ​ള​ര്‍ച്ച​യാ​ണു​ണ്ടാ​യ​തെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പ​ണ​മൊ​ഴു​ക്കി​ന്‍റെ ക​രു​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി രാ​ജ്യ​ത്തെ ഓ​ഹ​രി സൂ​ചി​ക​ക​ള്‍ തു​ട​ര്‍ച്ച​യാ​യി റെ​ക്കോ​ഡു​ക​ള്‍ പു​തു​ക്കി മു​ന്നേ​റു​ക​യാ​ണ്.

ധ​ന​കാ​ര്യ, ഐ​ടി മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളു​ടെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ ക​രു​ത്തി​ല്‍ ഇ​ന്ന​ലെ രാ​ജ്യ​ത്തെ പ്ര​ധാ​ന ഓ​ഹ​രി സൂ​ചി​ക​ക​ളാ​യ സെ​ന്‍സെ​ക്സും നി​ഫ്റ്റി​യും പു​തി​യ ഉ​യ​ര​ത്തി​ലെ​ത്തി. ബോം​ബെ ഓ​ഹ​രി സൂ​ചി​ക ഇ​ന്ന​ലെ 274 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 65,479ല്‍ ​വ്യാ​പാ​രം പൂ​ര്‍ത്തി​യാ​ക്കി. ദേ​ശീ​യ സൂ​ചി​ക 66 പോ​യി​ന്‍റ് നേ​ട്ട​വു​മാ​യി 19389ല്‍ ​അ​വ​സാ​നി​ച്ചു.

ബ​ജാ​ജ് ഫി​നാ​ന്‍സ്, ടെ​ക് മ​ഹീ​ന്ദ്ര, എ​ന്‍ടി​പി​സി, കൊ​ട്ട​ക് ബാ​ങ്ക്, ടൈ​റ്റ​ന്‍, വി​പ്രോ, ടി​സി​എ​സ് എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്. ന​ട​പ്പു​വ​ര്‍ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ 1200 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.

ജൂ​ണി​ല്‍ മാ​ത്രം വി​ദേ​ശ ധ​ന​സ്ഥാ​പ​ന​ങ്ങ​ള്‍ 47,000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ നി​ന്ന് വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ഇ​തോ​ടൊ​പ്പം ക​ട​പ്പ​ത്ര വി​പ​ണി​യി​ല്‍ വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ 9,200 കോ​ടി രൂ​പ മു​ട​ക്കി​യെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ചൈ​ന​യി​ലെ സാ​മ്പ​ത്തി​ക അ​ര​ക്ഷി​താ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പ​ല ഫ​ണ്ടു​ക​ളും അ​വി​ടെ നി​ന്ന് പി​ന്മാ​റു​ക​യാ​ണെ​ന്ന് ധ​ന​കാ​ര്യ അ​ന​ലി​സ്റ്റു​ക​ള്‍ പ​റ​യു​ന്നു. ധ​ന​കാ​ര്യ, ഓ​ട്ടൊ​മൊ​ബൈ​ല്‍, ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ലു​ള്ള ക​മ്പ​നി​ക​ളി​ലാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ പ​ണം കൂ​ടു​ത​ലാ​യി മു​ട​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ച ആ​ഗോ​ള ധ​ന​കാ​ര്യ ഭീ​മ​നാ​യ എ​ച്ച്എ​സ്ബി​സി വ്യ​ക്തി​ഗ​ത ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ളു​മാ​യി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്. എ​ച്ച്എ​സ്ബി​സി​യു​ടെ ഗ്ലോ​ബ​ല്‍ സ്വ​കാ​ര്യ ബാ​ങ്കി​ങ് സേ​വ​ന സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ഈ ​ആ​ഴ്ച ഇ​ന്ത്യ​യി​ല്‍ വീ​ണ്ടും ആ​രം​ഭി​ക്കും. രാ​ജ്യ​ത്തെ കോ​ടീ​ശ്വ​ര​ന്മാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി ഉ​യ​രു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ച്ച്എ​സ്ബി​സി സ്വ​കാ​ര്യ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ പു​ന​രാം​രം​ഭി​ക്കു​ന്ന​ത്.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി