എയർ കേരള യാഥാർഥ്യമാകുന്നു, ദുബായിൽനിന്ന് 
Business

എയർ കേരള യാഥാർഥ്യമാകുന്നു, ദുബായിൽനിന്ന്

റോയ് റാഫേൽ

ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷന്‍റെ നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ എയർലൈനായ എയർ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (CEO) ആയി ഹരീഷ് കുട്ടിയെ നിയമിച്ചു. സെറ്റ് ഫ്ലൈ എവിയേഷൻ വക്താക്കൾ ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തലാണ് ഇക്കാര്യം അറിയിച്ചത്.

ഹരീഷ് സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും വതാനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയറക്ടറായും റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സലാം എയറിൽ റവന്യൂ & നെറ്റ്‌വർക്ക് പ്ലാനിങ് ഡയറക്റ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം, കൊവിഡ് വെല്ലുവിളികൾക്കിടയിലും എയർലൈനിന്‍റെ ലാഭം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. എയർ അറേബ്യ, വതാനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ നിർണായക പങ്കാളിയായിരുന്നു.

ഹരീഷ് കുട്ടി

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം