Business

ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല, പക്ഷെ ഇംഗ്ലീഷ് മണി മണി പോലെ പറയും, വേണമെങ്കിൽ കൂടെയുള്ളവരെ പഠിപ്പിക്കുകയും ചെയ്യും

പള്ളിക്കൂടത്തിൽ പോകാത്ത ഈപ്പച്ചൻ സെമിനാരിയിലും വിദേശത്തുമൊക്കെ ഇംഗ്ലീഷ് പഠിച്ച ബിഷപ്പ് പറയുന്ന ഇറവറൻസ് പോലുള്ള കടുകട്ടി ഇംഗ്ലീഷ് വാക്കുകളുടെ അർഥം ശിങ്കിടിയോട് കൃത്യമായി പറഞ്ഞു കൊടുക്കുന്നുണ്ട്

ഫേവർ ഫ്രാൻസിസ്

അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു നോട്ടീസ് ആണിത്. ലേലം എന്ന സിനിമയിൽ സോമന്‍റെ ഈപ്പച്ചൻ എന്ന അബ്‌കാരി കോൺട്രാക്ടറുടെ കൊലമാസ്സ് സീനാണ് ഈ നോട്ടീസിനാധാരം. ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്ന് തുടങ്ങുന്ന ആ ഡയലോഗ് തന്നെയാണ് ഇവിടെയും താരം. പക്ഷെ ഒറ്റ നോട്ടത്തിൽ കിടിലൻ ആണെന്ന് തോന്നുമെങ്കിലും താഴേക്ക് വായിച്ചു വരുമ്പോൾ ഈ പരസ്യത്തിന് ഒരു പ്രശ്നമുണ്ട്.

കൊച്ചു ഈപ്പച്ചനെ പള്ളിക്കൂടത്തിൽ വിടാനുള്ള സാമ്പത്തികം അപ്പന് ഇല്ലാഞ്ഞത് കൊണ്ടാണ് ഈപ്പച്ചനെ പള്ളിക്കൂടത്തിൽ വിട്ടു പഠിപ്പിക്കാൻ കഴിയാഞ്ഞതെന്നും, അന്ന് മുതിരപ്പുഴ ഗവണ്മെന്‍റ് LP സ്കൂൾ പോലെ സൗജന്യമായി മികച്ച വിദ്യാഭ്യാസം കൊടുക്കുന്ന ഒരു സ്കൂൾ ഉണ്ടായിരുന്നെങ്കിൽ ഈപ്പച്ചൻ ഇംഗ്ലീഷ് മീഡിയം പിള്ളേരെക്കാൾ നന്നായി ഇംഗ്ലീഷ് പറഞ്ഞേനെ എന്നാണ് നോട്ടീസ് പറയുന്നത്. അവിടെയാണ് പ്രശ്നം.

സിനിമയിലെ ഈ സീനിന്‍റെ ഹൈലൈറ്റ് തന്നെ പള്ളിക്കൂടത്തിൽ പോകാത്ത ഈപ്പച്ചൻ സെമിനാരിയിലും വിദേശത്തുമൊക്കെ ഇംഗ്ലീഷ് പഠിച്ച ബിഷപ്പ് പറയുന്ന ഇറവറൻസ് പോലുള്ള കടുകട്ടി ഇംഗ്ലീഷ് വാക്കുകളുടെ അർഥം കൂടെയുള്ള ശിങ്കിടിയോട് കൃത്യമായി പറഞ്ഞു കൊടുക്കുന്നതാണ്. ഒപ്പം തലങ്ങും വിലങ്ങും മാസ് ഡയലോഗ് കാച്ചി കയ്യടിവാങ്ങി സീൻ വിടും മുൻപ് ഈപ്പച്ചൻ ഒന്ന് കൂടി പറയുന്നുണ്ട്, യെസ് ഐ ആം ഔട്ട് സ്പോക്കൺ...

സിനിമയിലെ മാസ് സീനുകൾ പരസ്യങ്ങൾക്ക്, അതെത്ര വലുതായാലും ചെറുതായാലും ഉപയോഗിക്കുന്നത് എളുപ്പത്തിൽ ആളുകളുടെ ശ്രദ്ധ നേടാൻ സഹായിക്കും. പക്ഷെ ആ സീനിൽ എന്താണ് സംഭവിക്കുന്നതെന്ന് നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനെ ചെറിയ പാളിച്ചകളും പറ്റാം.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു