നാഗ്പൂർ: നാഗ്പൂരിൽ നടക്കുന്ന കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സമ്മേളനത്തിൽ വച്ച് ബി.സി. ഭർട്ടിയെ ദേശീയ പ്രസിഡണ്ടായും ലോക്സഭ അംഗം കൂടിയായ പ്രവീൺ ഖണ്ടേൽവാളിനെ ദേശീയ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുത്തു.
കേരളത്തിൽ നിന്നു സംസ്ഥാന സെക്രട്ടറി ജനറലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റുമായ എസ്.എസ്. മനോജ് ദേശീയ സെക്രട്ടറിയായി തുടരും.
പുതിയ ദേശീയ ചെയർമാനായി ബ്രിജ് മോഹൻ അഗർവാളിനെയും, ദേശീയ എക്സിക്യൂട്ടീവ് ചെയർമാനായി സുഭാഷ് ചന്ദ്ര അഗർവാലിയെയും, വൈസ് ചെയർമാൻമാരായി സത്യഭൂഷൺ ജെയിൻ, ആർ.പി. ഖേത്താൻ, ലളിത് ഗാന്ധി, ഘനശ്യാം ഗർഗ്, കൈലാഷ് ലഘ്യാനി, സീമാ സേത്തി എന്നിവരെയും സീനീയർ വൈസ് പ്രസിഡന്‍റ്മാരായി എ.എം. വിക്രം രാജ, അമർ പർവാണി, ധൈര്യശീൽ പാട്ടീൽ, എം. ശിവശങ്കർ എംഎൽഎ, പ്രകാശ് ബെയ്ദ് എന്നിവരെയും, വൈസ് പ്രസിഡന്‍റുമാരായി നീരജ് ആനന്ദ്, സുരേഷ് പട്ടോടിയ, ജിതേന്ദ്ര ഗാന്ധി, പ്രസൻ ചന്ദ് മേത്ത, കമൽ മപാനി, രമേശ് ഗുപ്ത, കാജൽ ആനന്ദ്, പൂനം ഗുപ്ത, രൂപം ഗോസ്വാമി, നരേഷ് രാവത്ത്, ഗോകുൽ മഹേശ്വർ എന്നിവരേയും, ജോയിന്‍റ് ജനറൽ സെക്രട്ടറിമാരായി സഞ്ജയ് പട്‌വാരി, സുമിത് അഗർവാൾ പങ്കജ് അറോറ, രാജ്കുമാർ എന്നിവരെയും സെക്രട്ടറിമാരായി എസ്.എസ്. മനോജ്, ഗണേശ് റാം, സുരേഷ് സോന്താലിയ, സംഗീത ജയിൻ, തിലക് രാജ് അറോറ, ശങ്കർ താക്കർ, അക്ഷയ് ഖണ്ടേൽവാൽ എന്നിവരേയും, ഓർഗനൈസിങ് സെക്രട്ടറിയായി ഭൂഭേന്ദ്ര ജെയിനിനെയും, റീജ്യനൽ കോഓർഡിനേറ്റർമാരായി സിദ്ദി ജയിൻ, സി. ബാലസുബ്രഹ്മണ്യം, നവനീത് ഗോയൽ എന്നിവരെയും, ട്രഷററായി വിജയ് ബുദി രാജയെയും തെരഞ്ഞെടുത്തു.
കേരള സംസ്ഥാന പ്രസിഡന്‍റ് പി. വെങ്കിട്ടരാമ അയ്യർ ജിഎസ്‌ടി സെൽ കൺവീനറായും സംസ്ഥാന വൈസ് പ്രസിഡന്‍റ് സതീഷ് വസന്തിനെ ദേശീയ ഗവേണിംഗ് കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.