Dollar 
Business

ഡോ​ള​റി​ന് വെ​ല്ലു​വി​ളി

ഇ​ന്ത്യ​യും ചൈ​ന​യും മു​ത​ല്‍ ലാ​റ്റി​ന്‍ അ​മെ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളും അ​റ​ബ്, ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളും വ​രെ ഡോ​ള​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​പാ​ര​ങ്ങ​ള്‍ക്ക് ബ​ദ​ല്‍ മാ​ര്‍ഗം തേ​ടു​ക​യാ​ണ്

കൊ​ച്ചി: വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളു​ടെ പു​തി​യ കൂ​ട്ടാ​യ്മ​യാ​യ "ഗ്ലോ​ബ​ല്‍ സൗ​ത്ത്' വി​ദേ​ശ നാ​ണ്യ​ശേ​ഖ​ര​ത്തി​ലും ഉ​ഭ​യ ക​ക്ഷി വ്യാ​പാ​ര​ത്തി​ലും വ​രു​ത്തു​ന്ന ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ആ​ഗോ​ള നാ​ണ​യ​മാ​യ അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷം അ​മെ​രി​ക്ക​യും സ​ഖ്യ ക​ക്ഷി​ക​ളാ​യ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും ഡോ​ള​റി​ന് ക​ല്‍പ്പി​ച്ച് ന​ല്‍കി​യ അ​പ്ര​മാ​ധി​ത്യം സാ​വ​ധാ​ന​ത്തി​ല്‍ ന​ഷ്ട​മാ​കു​ക​യാ​ണെ​ന്നാ​ണ് ആ​ഗോ​ള സാ​മ്പ​ത്തി​ക, രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ചൈ​ന​യും മു​ത​ല്‍ ലാ​റ്റി​ന്‍ അ​മെ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളും അ​റ​ബ്, ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളും വ​രെ ഡോ​ള​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​പാ​ര​ങ്ങ​ള്‍ക്ക് ബ​ദ​ല്‍ മാ​ര്‍ഗം തേ​ടു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം ഡോ​ള​റി​ന്‍റെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ ക​ന​ത്ത വ​ർ​ധ​ന താ​ങ്ങാ​നാ​വാ​ത്ത​തി​നാ​ല്‍ പ​ല വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളും വി​ദേ​ശ നാ​ണ​യ ശേ​ഖ​ര​ത്തി​ല്‍ സ്വ​ര്‍ണം ഉ​ള്‍പ്പെ​ടെ​യു​ള്ള ബ​ദ​ല്‍ ആ​സ്തി​ക​ള്‍ കൂ​ടു​ത​ലാ​യി ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി.

കൊ​വി​ഡ് വ്യാ​പ​ന​വും റ​ഷ്യ​യു​ടെ യു​ക്രെ​യ്‌​ന്‍ അ​ധി​നി​വേ​ശ​വും കാ​ര​ണം സ​പ്ലൈ ശൃം​ഖ​ല​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള വ്യാ​പ​ക​മാ​യി നാ​ണ​യ​പ്പെ​രു​പ്പം അ​പ​ക​ട​ക​ര​മാ​യി കൂ​ടി​യ​തോ​ടെ അ​മെ​രി​ക്ക​യി​ലെ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ല്‍ റി​സ​ര്‍വ് തു​ട​ര്‍ച്ച​യാ​യി വാ​യ്പാ പ​ലി​ശ നി​ര​ക്കു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍ത്തി​യ​തോ​ടെ ലോ​ക​ത്തി​ലെ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ള്‍ക്കെ​തി​രെ ഡോ​ള​റി​ന്‍റെ മൂ​ല്യം റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ലും വി​ദേ​ശ നാ​ണ​യ ശേ​ഖ​ര​ത്തി​ലും അ​മെ​രി​ക്ക​ന്‍ ഡോ​ള​ര്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ അ​ധി​ക ബാ​ധ്യ​ത താ​ങ്ങാ​ന്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന പ​ല രാ​ജ്യ​ങ്ങ​ളും ഏ​റെ വി​ഷ​മം നേ​രി​ട്ട​തോ​ടെ​യാ​ണ് പു​തി​യ സാ​ധ്യ​ത​ക​ള്‍ ആ​ലോ​ചി​ച്ച് തു​ട​ങ്ങി​യ​ത്.

ഇ​തി​നി​ടെ റ​ഷ്യ​യ്ക്കെ​തി​രെ അ​മെ​രി​ക്ക​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും അ​ട​ങ്ങു​ന്ന സ​ഖ്യ​ക​ക്ഷി​ക​ള്‍ ഉ​പ​രോ​ധം ഏ​ര്‍പ്പെ​ടു​ത്തി​യ​തോ​ടെ ഡോ​ള​ര്‍ ഒ​ഴി​വാ​ക്കി ഇ​ന്ത്യ​യു​ള്‍പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ നേ​രി​ട്ട് റ​ഷ്യ​യി​ല്‍ നി​ന്നും ക്രൂ​ഡ് ഓ​യി​ലും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങി​ത്തു​ട​ങ്ങി. ഇ​തി​നു പി​ന്നാ​ലെ ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, യു​എ​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി നേ​രി​ട്ട് പ്രാ​ദേ​ശി​ക നാ​ണ​യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ബൈ ​ലാ​റ്റ​റ​ല്‍ വ്യാ​പാ​രം ന​ട​ത്താ​ന്‍ ഇ​ന്ത്യ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ന്തൊ​നേ​ഷ്യ​യും ബ്ര​സീ​ലും നൈ​ജീ​രി​യ​യും ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ചൈ​ന, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി നേ​രി​ട്ട് വ്യാ​പാ​രം ന​ട​ത്താ​നാ​ണ് ഇ​പ്പോ​ള്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്.

രൂ​പ​യി​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ വി​ദേ​ശ ബാ​ങ്കു​ക​ള്‍

ഇ​തി​നി​ടെ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ക​യ​റ്റു​മ​തി സ്ഥി​ര​ത​യോ​ടെ മെ​ച്ച​പ്പെ​ടു​ന്ന​തും അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​ന്‍റെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ വ​ന്‍ വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്ത് രൂ​പ​യി​ല്‍ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ കൂ​ടു​ത​ല്‍ വി​ദേ​ശ ബാ​ങ്കു​ക​ള്‍ ഒ​രു​ങ്ങു​ക​യാ​ണ്.

അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​ലു​ള്ള അ​മി​ത ആ​ശ്ര​യ​ത്വം കു​റ​യ്ക്കാ​നും വി​ദേ​ശ വ്യാ​പാ​രം കൂ​ടു​ത​ല്‍ ലാ​ഭ​ക്ഷ​മ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ബം​ഗ്ലാ​ദേ​ശി​ലെ ര​ണ്ട് പ്ര​മു​ഖ ബാ​ങ്കു​ക​ള്‍ രൂ​പ​യി​ലു​ള്ള സെ​റ്റി​ല്‍മെ​ന്‍റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ട​ന്നി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് സ​ര്‍ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സോ​നാ​ലി ബാ​ങ്കും സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള ഈ​സ്റ്റേ​ണ്‍ ബാ​ങ്കു​മാ​ണ് രൂ​പ​യി​ല​ധി​ഷ്ഠി​ത​മാ​യ വി​ദേ​ശ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​ന്ത്യ​യി​ലെ മു​ന്‍നി​ര ബാ​ങ്കു​ക​ളാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ, ഐ​സി​ഐ​ഐ​സി​ഐ ബാ​ങ്ക് എ​ന്നി​വ​യി​ല്‍ സോ​നാ​ലി ബാ​ങ്ക് രൂ​പ​യി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്.

ഇ​ന്ത്യ- ബം​ഗ്ലാ​ദേ​ശ് രാ​ജ്യാ​ന്ത​ര വ്യാ​പാ​ര​ത്തി​ല്‍ ഡോ​ള​റി​നു പ​ക​രം രൂ​പ ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ ലാ​ഭ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ട​പാ​ടു​ക​ളു​ടെ സ​ങ്കീ​ര്‍ണ​ത കു​റ​യ്ക്കാ​നും ക​ഴി​യു​മെ​ന്ന് സോ​നാ​ലി ബാ​ങ്കി​ന്‍റെ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ പ​റ​യു​ന്നു. ബം​ഗ്ലാ​ദേ​ശ് നി​ല​വി​ല്‍ പ്ര​തി​വ​ര്‍ഷം 1400 കോ​ടി ഡോ​ള​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ന്നു വാ​ങ്ങു​ന്ന​ത്. ഡോ​ള​റി​ന്‍റെ മൂ​ല്യ​വ​ർ​ധ​ന കാ​ര​ണം ജൂ​ലൈ ആ​ദ്യ​വാ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ വി​ദേ​ശ നാ​ണ​യ ശേ​ഖ​രം 3100 കോ​ടി ഡോ​ള​റാ​യി കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നു. മ​ലേ​ഷ്യ​യു​മാ​യും രൂ​പ​യി​ല്‍ വ്യാ​പാ​ര സെ​റ്റി​ല്‍മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ക്ക് ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ള്‍ തു​ട​ക്ക​മി​ട്ടു​ണ്ട്. ആ​ഗോ​ള നാ​ണ​യ​മാ​യി ഇ​ന്ത്യ​ന്‍ രൂ​പ​യെ മാ​റ്റാ​നു​ള്ള റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ സാ​വ​ധാ​ന​ത്തി​ല്‍ വി​ജ​യി​ക്കു​ക​യാ​ണെ​ന്ന് ധ​ന​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദം: ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ്

സമരത്തിന് പിന്നാലെ പണമെത്തി: 108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി

ചെന്നൈയിൽ യുവാവ് ഡോക്റ്ററെ കുത്തിവീഴ്ത്തി; കുത്തിയത് 7 തവണ !

ഓടയിൽ വീണ് വിദേശി പരുക്കേറ്റ സംഭവം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി