Lulu mall 
Business

ലുലുവിൽ ‘സീസൺ ഒഫ് ഹാപ്പിനെസ്’

ഡിസംബർ 22ന് നടക്കുന്ന പുൽക്കൂട് നിർമാണ മത്സരത്തിലും 24ന് നടക്കുന്ന കരോൾ ഗാനമത്സരത്തിലും വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ലഭിക്കുക.

കൊച്ചി : ക്രിസ്മസ് ആവേശത്തിലാണ് ലുലു. വർണാലങ്കാരങ്ങളും നക്ഷത്രങ്ങളും സാന്‍റയും മാളിൽ നിറഞ്ഞുകഴിഞ്ഞു. ആകർഷകമായ പരിപാടികളും മത്സരങ്ങളും ഗാനമേളയുമായി ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരമാണ് ലുലുവിൽ. 'സീസൺ ഒഫ് ഹാപ്പിനസ്' എന്ന ക്യാംപെയ്നിലാണ് ഇത്തവണത്തെ ക്രിസ്മസ് വിരുന്ന്. പുൽക്കൂട് നിർമ്മാണ മത്സരം, കരോൾ ഗാനമത്സരം, ഗാനമേള എന്നിവയ്ക്ക് പുറമേ വമ്പൻ സമ്മാനങ്ങളുമായി ഷോപ്പ് ആന്‍റ് വിന്നും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

മാളിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ അമ്പരിപ്പിക്കുന്ന കാഴ്ചാനുഭവമാണു സമ്മാനിക്കുക. ഡിസംബർ 22ന് നടക്കുന്ന പുൽക്കൂട് നിർമാണ മത്സരത്തിലും 24ന് നടക്കുന്ന കരോൾ ഗാനമത്സരത്തിലും വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ലഭിക്കുക. ഒന്നാം സ്ഥാനാർഹർക്ക് 50,000 രൂപ, രണ്ടാം സ്ഥാനാർഹർക്ക് 25,000 രൂപ, മൂന്നാം സ്ഥാനാർഹർക്ക് 15,000 രൂപ എന്നിവയാണ് സമ്മാന തുക. ഡിസംബർ 22 ന് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫിന്‍റെ നേതൃത്വത്തിൽ ക്രോസ്സ്റോഡ്സ് സ്കൂൾ ഒഫ് മ്യൂസിക് അവതരിപ്പിക്കുന്ന ക്രിസ്മസ് സംഗീത പരിപാടി മാളിൽ നടക്കും. ഡിസംബർ 31-ന് പുതുവത്സരം പ്രമാണിച്ച് ഗായകൻ സച്ചിൻ വാര്യർ & ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.

ക്രിസ്മസ് ഷോപ്പിങ് ആസ്വാദ്യകരമാക്കാൻ വമ്പൻ ഗിഫ്റ്റുകളുമായി ‘ഷോപ്പ് ആന്‍റ് വിൻ’ ഓഫറിനും തുടക്കമായി. 2500 രൂപയ്ക്ക് ലുലുവിൽ നിന്ന് ഷോപ്പ് ചെയ്യുന്നവർക്ക് നിസാൻ മാഗ്നൈറ്റ് XT, ഗ്രാൻഡ് ഹയാത്ത് സ്പോൺസർ ചെയ്യുന്ന 4 വൗച്ചറുകൾ, 4 ഡൈൻ ഇൻ വൗച്ചറുകൾ, 6 സ്മാർട്ട് വാച്ചുകൾ എന്നിവ നേടാനുള്ള അവസരവുമുണ്ട്. ഇതിനു പുറമേ, ലുലു ഹൈപ്പർമാർക്കറ്റിൽ വ്യത്യസ്ത തരം കേക്കുകളുടെയും ക്രിസ്മസ് വിഭവങ്ങളുടെയും കലക്ഷനുകളും ലഭ്യമാണ്. ലുലു കണക്റ്റ്, ലുലു ഫാഷൻ സ്റ്റോർ എന്നിവടങ്ങളിലായി വൈവിധ്യമാർന്ന വസ്ത്രങ്ങളുടെ ശേഖരവും ഇലക്‌ട്രോണിക്സ് ഹോംഅപ്ലെയൻസ്, സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയ്ക്ക് ആകർഷകമായ ഓഫറുമാണുള്ളത്.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ