Cluster G 
Business

നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാൻ ക്ലസ്റ്റർജി

കൊച്ചി : നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ട്രസ്റ്റുകളുമായി കൈകോർത്ത് റിയൽ എസ്റ്റേറ്റ് കമ്പനിയായ ക്ലസ്റ്റർജി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് നിർമ്മാണത്തിനും താമസത്തിനുമുള്ള മുഴുവൻ നിർമ്മാണ സാമഗ്രികളും നൽകി അവരെ സഹായിക്കുക എന്നതാണ് ക്ലസ്റ്റർജി എന്ന കമ്പനിയുടെ ലക്ഷ്യം.

2015 ൽ പാലക്കാട് ജില്ലയിൽ തുടക്കമിട്ട കമ്പനി കഴിഞ്ഞ ഏഴ് വർഷത്തിനിടെ കൊഴിഞ്ഞപ്പാറയിൽ 3 വീടുകൾ, മുടപ്പല്ലൂറിൽ 1, ആലത്തൂരിൽ 2 , മലപ്പുറം തിരൂരിൽ 1, കുനിയമുത്തൂരിൽ 2, പെരുവെമ്പിൽ 3 വീടുകൾ, പുതുപ്പരിയാരത്ത് 1 നിലവും വീടും നെന്മാറയിൽ 2 വീട് & 1 സ്ഥലം, മണ്ണാർക്കാട് 4 വീട്, പാലക്കാട് 5 എന്നിങ്ങനെ നൂറിലധികം പാവപ്പെട്ട കുടുംബങ്ങളെയാണ് സഹായിച്ചത്. ട്രസ്റ്റുകളുമായി സഹകരിച്ചാണ് സഹായങ്ങൾ നൽകുന്നത്.

ഈ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനും കമ്പനി സഹായിക്കുന്നുണ്ട്. ക്ലസ്റ്റർജിയുടെ സേവനങ്ങൾ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ