daily gold rate update price falls 17-01-2024 
Business

സ്വർണവില കുത്തനെ താഴേയ്ക്ക്; 2 ദിവസത്തിനിടെ കുറഞ്ഞത് 360 രൂപ

കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് (17/01/2024) പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,160 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 11ന് 46,080 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. 4 ദിവസത്തിനിടെ 500 രൂപയോളം വര്‍ധിച്ച ശേഷം ഇന്നലെ മുതലാണ് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. വെള്ളി വിലയിൽ ഇന്നും മാറ്റമില്ല.

ജനുവരി 11 - പവന് 80 രൂപ കുറഞ്ഞ് വില 46,080 രൂപയായി

ജനുവരി 12 - പവന് 80 രൂപ ഉയർന്ന് വില 46,160 രൂപയായി

ജനുവരി 13 - പവന് 240 രൂപ ഉയർന്ന് വില 46,400 രൂപയായി

ജനുവരി 14 - സ്വർണവിലയിൽ മാറ്റമില്ല.

ജനുവരി 15 - പവന് 120 രൂപ ഉയർന്ന് വില 46,520 രൂപയായി

ജനുവരി 16 - പവന് 80 രൂപ കുറഞ്ഞ് വില 46,440 രൂപയായി

ജനുവരി 17 - പവന് 280 രൂപ ഉയർന്ന് വില 46,160 രൂപയായി

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ